2030 ഓടെ ഏഴ് പുതിയ ഇലക്ട്രിക് എസ്യുവികൾ അവതരിപ്പിക്കാനുള്ള പദ്ധതി മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രഖ്യാപിച്ചു. അവയിൽ, BE 6 ഉം XEV 9e ഉം ഇതിനകം വിൽപ്പനയിലുണ്ട്. ഈ വർഷം ആദ്യം എത്തിയതിനുശേഷം കമ്പനി വിൽപ്പനയിൽ വൻ വളർച്ച കൈവരിച്ചിട്ടുണ്ട്. XEV 9e യുടെ 7 സീറ്റർ പതിപ്പായ മഹീന്ദ്ര XEV 7e ഉടൻ തന്നെ ഇവി നിരയിൽ ചേരും . XUV700 എസ്യുവിയുമായി ഈ പുതിയ മഹീന്ദ്ര ഇവി നിരവധി ഘടകങ്ങൾ പങ്കിടും. ഇതിനുപുറമെ […]Read More
ആറ് ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇറാനിയൻ പെട്രോളിയം, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളിൽ വ്യാപാരം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ആഗോള തലത്തിൽ തന്നെയുള്ള 20 സ്ഥാപനങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായാണ് ബുധനാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇന്ത്യൻ കമ്പനികളെയും നിരോധിച്ചത്. ഇറാനിൽ നിന്ന് എണ്ണയോ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളോ വാങ്ങുന്ന ഏതൊരു രാജ്യമോ വ്യക്തിയോ യുഎസ് ഉപരോധങ്ങൾക്ക് വിധേയമാകുമെന്നും യുഎസുമായി വ്യാപാരം നടത്തുന്നതിൽ നിന്ന് വിലക്കപ്പെടുമെന്നും യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരായ അമേരിക്കയുടെ ഉപരോധം ലംഘിക്കുന്നവർക്കെതിരെ നടത്തുന്ന തുടർച്ചയായ നടപടികളുടെ […]Read More
2025 ജൂണിൽ ഇന്ത്യയുടെ വയർലെസ് ടെലികോം വിപണി 2.45 ദശലക്ഷം വരിക്കാരെ പുതുതായി ചേർത്തതായി റിപ്പോർട്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂണില്‍ ഏറ്റവും കൂടുതൽ വയർലെസ് (മൊബൈല്‍ + ഫിക്സഡ് വയര്‍ലെസ് ആക്സസ്) വരിക്കാരെ ചേർത്തത് റിലയൻസ് ജിയോ ആണ്. ഭാരതി എയര്‍ടെല്‍ രണ്ടാമത് നില്ക്കുന്നു. അതേസമയം വോഡഫോൺ ഐഡിയ (Vi), പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് ഈ മാസം വയർലെസ് വരിക്കാരെ […]Read More
നൈസാര്‍ കൃത്രിമ ഉപഗ്രഹം പ്രകൃതി ദുരന്തങ്ങളെ നമ്മൾ മനസിലാക്കുന്ന രീതി തന്നെ മാറ്റിമറിക്കുമെന്ന് നാസ ശാസ്ത്രജ്ഞൻ പോൾ റോസൻ. കൂടുതൽ മികച്ച ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യാൻ നൈസാര്‍ ഉപഗ്രഹം നൽകുന്ന വിവരങ്ങൾ സഹായിക്കും. ഭൂകമ്പങ്ങളെ നേരത്തെ പ്രവചിക്കാൻ ആകണമെന്നില്ല, എങ്കിലും ഭൂകമ്പ സാധ്യത പ്രദേശങ്ങളെ മനസിലാക്കാൻ എന്‍ ഐ സാറിന് കഴിയും. അപകടസാധ്യത മേഖലയിൽ വേണ്ട മുൻകരുതലുകൾ എടുക്കാൻ സാധിക്കും. നിലവിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾക്കൊപ്പം NISAR വിവരങ്ങൾ കൂടി ചേരുമ്പോൾ മികച്ച […]Read More
ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിൽ ഇന്ത്യയിൽ പങ്കാളിത്തമുണ്ട്. ബലേനോ (ടൊയോട്ട ഗ്ലാൻസ), ഫ്രോങ്ക്സ് (ടൈസർ ), ബ്രെസ (അർബൻ ക്രൂയിസർ), എർട്ടിഗ (റൂമിയോൺ ) എന്നിവ ഉൾപ്പെടെ മാരുതിയുടെ ജനപ്രിയ മോഡലുകളുടെ റീബാഡ്ജ് ചെയ്ത പതിപ്പുകൾ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ വിൽക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഈ സഹകരണത്തിൽ രണ്ട് പുതിയ മോഡലുകൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ. വരാനിരിക്കുന്ന മാരുതി എസ്കുഡോ ഹൈബ്രിഡ് , ഇ വിറ്റാര അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് മോഡലുകൾ ഉൾപ്പെടെ പുതിയ […]Read More
തുടര്‍ച്ചയായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ടോസ്. ഇന്ത്യക്കെതിരെ ടോസ് ജയിച്ച ഇംഗ്ലണ്ട് നായകന് ഒല്ലി പോപ്പ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാലാണ് ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തത്. ഓവലില്‍ ടോസിന് മുമ്പ് വരെ മഴ പെയ്തിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന് പരിക്കേറ്റതിനാല്‍ ഒല്ലി പോപ്പ് ആണ് ഇന്ന് ഇംഗ്ലണ്ടിനെ നയിക്കുന്നത്. പേസര്‍ ജോഫ്ര ആര്‍ച്ചറും സ്പിന്നര്‍ ലിയാം ഡോസണും ബ്രെയ്ഡന്‍ […]Read More
കർണാടകയിലെ ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം. അസ്ഥികൂടം പുരുഷന്റേതാണ് എന്നാണ് സംശയം. ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. എല്ലുകൾ പല ഭാഗത്തായി ചിതറി കിടക്കുന്നുണ്ടാവാമെന്നും കൂടുതൽ സമയം എടുത്ത് പരിശോധന പൂർത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ന് ആറാമത്തെ സ്പോട്ടിൽ മാത്രം പരിശോധന നടക്കാനാണ് സാധ്യത. അസ്ഥികള്‍ കണ്ടെടുത്തതില്‍ മഹസർ നടപടികൾ തുടങ്ങിയിട്ടുണ്ട്. റവന്യൂ അസിസ്റ്റൻ്റ് കമ്മീഷണർ സ്റ്റെല്ല വർഗീസിൻ്റെ നേതൃത്വത്തിലാണ് മഹസർ നടപടികൾ തുടങ്ങിയത്. ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ […]Read More
അമ്മ സംഘടനയുടെ ഭാരവാഹി തെരെഞ്ഞെടുപ്പിൽ നടൻ ബാബുരാജ് മത്സരിക്കില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിൻവലിക്കും. ആരോപണ വിധേയർ മത്സരിക്കുന്നതിൽ അംഗങ്ങൾ തന്നെ എതിർപ്പ് അറിയിച്ചതോടെയാണ് തീരുമാനം. പരസ്യവിമര്‍ശങ്ങള്‍ കടുത്തപ്പോഴും മത്സരരംഗത്ത് നിലയുറപ്പിക്കാനായിരുന്നു ബാബുരാജിന്റെ തീരുമാനം. എന്നാല്‍, മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ടതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറാന് തയ്യാറായത് എന്നാണ് സൂചന. അതേസമയം നൽകിയ മുഴുവൻ പത്രികയും പിൻവലിച്ച് നടൻ സുരേഷ് കൃഷ്ണയും രംഗത്തെത്തി. ബാബുരാജ് മത്സരിക്കുന്നതിനെതിരെ ‘അമ്മ’ അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പത്രിക പിന്‍വലിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ സമ്മര്‍ദം […]Read More
തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. കന്യാസ്ത്രീമാരുടെ അറസ്റ്റിൽ മൗനം പാലിക്കുന്നു, കേന്ദ്രസർക്കാർ തന്നെ ന്യൂനപക്ഷ വേട്ട നടത്തുന്നുവെന്നാണ് ആരോപിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചു. മാർച്ച് പൊലീസ് തടഞ്ഞു. വലിയ പൊലീസ് സന്നാഹമാണ് കേന്ദ്രമന്ത്രിയുടെ ഓഫീസിന് മുന്നിലുള്ളത്. വിഷയത്തിൽ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി കൃത്യമായ ഇടപെടലാണ് […]Read More
സ്കൂൾ വേനലവധി പരിഷ്കാരം, അടിയന്തര പൊതു ചർച്ചയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി. പൊതുജനാഭിപ്രായം തേടാൻ തീരുമാനം. വേനലവധി മാറ്റുന്നതിനുള്ള ഗുണങ്ങളും ദോഷങ്ങളും ജനങ്ങൾക്ക് അറിയിക്കാം. കുട്ടികളുടെ പഠനം ആരോഗ്യം എന്നിവയെ എങ്ങനെ ബാധിക്കുമെന്ന് നിർദ്ദേശിക്കാം. നിർദ്ദേശങ്ങൾ കമന്റുകൾ ആയി രേഖപ്പെടുത്താമെന്ന് വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ […]Read More
Recent Posts
- ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി
- ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി
- മുനമ്പം ഭൂസമരം താല്‍ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനം
- ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു
- അനധികൃത സ്വത്ത് സമ്പാദന കേസ് ; എം ആര് അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

