വെബ് ബ്രൗസിംഗ് രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോരാട്ടം കടുപ്പിക്കാന്‍ മൈക്രോസോഫ്റ്റ് എഐ അധിഷ്ഠിത ‘കോപൈലറ്റ് മോഡ്’ (Copilot Mode) എഡ്ജ് ബ്രൗസറില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ബ്രൗസിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ടൂള്‍ എഡ്ജില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. അടുത്തിടെ ‘എഐ സെര്‍ച്ച് മോഡ്’ ഗൂഗിളും, ‘കോമറ്റ് ബ്രൗസര്‍’ പെര്‍പ്ലെക്സിറ്റിയും അവതരിപ്പിച്ചതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ ഈ നീക്കം. ടെക് രംഗത്തെ എതിരാളികള്‍ എഐ-അടിസ്ഥാനത്തിലുള്ള ബ്രൗസറുകളും വെബ് സെര്‍ച്ച് ഫീച്ചറുകളും അവതരിപ്പിക്കുമ്പോള്‍ മൈക്രോസോഫ്റ്റും പിന്നോട്ടില്ല. മൈക്രോസോഫ്റ്റ് ഇപ്പോള്‍ എഡ്ജ് […]Read More
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. വാർത്ത ഏജൻസിയാണ് എക്സിലെ പോസ്റ്റ് ഒഴിവാക്കിയതെന്നും കാന്തപുരത്തിന്റെ ഓഫീസ് വിശദീകരിച്ചു. നിമിൽപ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്തയാണ് കാന്തപുരം എക്സിൽ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്ത ഏജൻസിയുടെ വാർത്ത ആണ് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് […]Read More
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ജസ്പ്രീത് ബുമ്ര കളിച്ചേക്കും. ബുമ്ര അടക്കം എല്ലാ ബൗളര്‍മാരും ഓവല്‍ ടെസ്റ്റിന് ലഭ്യമാണെന്ന് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞു.. മാഞ്ചസ്റ്ററിലെ ഐതിഹാസ സമനിലയുടെ ആവേശത്തിലാണ് ടീം ഇന്ത്യ. ഒന്നാം ഇന്നിംഗ്സില്‍ 311 റണ്‍സ് ലീഡ് വഴങ്ങിയിട്ടും ഇന്ത്യയെ രക്ഷിച്ചത് കെ എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ പതറാത്ത പോരാട്ടം. ജയത്തോളം പോന്ന സമനിലയ്ക്ക് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന വെളിപ്പെടുത്തില്‍ നടത്തിയിരിക്കുകയാണ് കോച്ച് […]Read More
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വിവോ അവരുടെ വിവോ വി60 സീരീസിന്റെ ഇന്ത്യന്‍ ടീസര്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് മാസത്തിലാവും വിവോ വി60 5ജി മൊബൈല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുക. ZEISS Portrait So Pro ക്യാമറ സഹിതമാണ് വിവോ വിവോ 60 ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്ന് കമ്പനി എക്സില്‍ പങ്കുവെച്ച ടീസര്‍ പറയുന്നു. ചൈനയില്‍ പുറത്തിറങ്ങിയ വിവോ എസ്30-യുടെ റീബ്രാന്‍ഡ് വേര്‍ഷനാണ് വിവോ വി60 5ജി എന്നാണ് പ്രതീക്ഷ. വിവോ എസ്30യുടെ അതേ ഡിസൈനാണ് ഒറ്റ നോട്ടത്തില്‍ വി60-നില് കാണുന്നത്. വിവോ […]Read More
ആപ്പിളിന്റെ ഐഫോണ്‍ 17 സ്മാര്‍ട്ട്ഫോണ്‍ ലൈനപ്പ് പുറത്തിറങ്ങാനിരിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തിലായിരിക്കും നാല് പുത്തന്‍ മൊബൈലുകള്‍ ആപ്പിള്‍ വിപണിയിലെത്തിക്കുക. ഇതിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലായ ഐഫോണ്‍ 17-ല്‍ എന്തൊക്കെ ഫീച്ചറുകളായിരിക്കും ഉള്‍പ്പെടുക. ഐഫോണ്‍ 17-ന്റെതായി ആപ്പിള്‍ ഹബ് ലീക്ക് ചെയ്ത സവിശേഷതകള്‍ ചര്‍ച്ചയാവുകയാണ്. ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റിലുള്ള 6.3 ഇഞ്ച് വലിയ ഒഎല്‍ഇഡി പ്രോ-മോഷന്‍ ഡിസ്പ്ലെ ഉള്‍പ്പെടുമെന്ന് ആപ്പിള്‍ ഹബ് പറയുന്നു. മുന്‍ഗാമിയായ ഐഫോണ്‍ 16-നുണ്ടായിരുന്നത് 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ […]Read More
ഐ.എസ്.ആർ.ഒയും നാസയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഭൗമ നിരീക്ഷണ ഉപഗ്രഹം ‘നൈസാര്‍'( നാസ ഐ.എസ്.ആര്.ഒ സിന്തറ്റിക് അപേര്‍ച്വര്‍ റഡാര്‍ (NASA-ISRO Synthetic Aperture Radar)ബുധനാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.40ന് ഇസ്രോയുടെ ജി.എസ്.എൽ.വി-എഫ്-16(GSLV F-16)റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുന്നത്. നാസയും ഐ.എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ ചിലവ് 13000 കോടിയ്ക്ക് മുകളിലാണ്.ഇതുവരെ നിക്ഷേപിച്ചതിൽ വച്ച് ഐ.എസ്.ആർ.ഒ യുടെ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൗമോപരിതലത്തിലെ മാറ്റങ്ങൾ […]Read More
FIDE ചെസ്സ് ലോകകപ്പ് കിരീട ജേതാവായതോടെ ഗ്രാൻഡ്മാസ്റ്റർ പദവി കൂടി സ്വന്തമാക്കിയിരിക്കുകയാണ് പത്തൊമ്പതുകാരിയായ ദിവ്യ ദേശ്മുഖ്. ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിക്കൊണ്ടാണ് ദിവ്യ ലോകകപ്പ് കിരീടവും, ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കിയത്. ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന നാലാമത്തെ വനിതാ താരവും, രാജ്യത്തിന്റെ എൺപത്തിയെട്ടാം താരവുമാണ് ഈ ചെറുപ്പക്കാരി. 2002ൽ കൊനേരു ഹംപി, 2011ൽ ഹാരിക ദ്രോണവല്ലി, 2024ൽ വൈശാലി രമേശ്ബാബു എന്നിവരാണ് ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ മാറ്റ് ഇന്ത്യൻ വനിതാ താരങ്ങൾ. 2002ൽ തന്റെ പതിനഞ്ചാം […]Read More
ചേര്‍ത്തല പള്ളിപുറത്ത് വീട്ടുവളപ്പില്‍ കത്തിച്ച നിലയിലുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ മരിച്ചതാരെന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്തും. ചേര്‍ത്തല കടക്കരപ്പള്ളിയില്‍ നിന്നും ബിന്ദു പത്മനാഭന്, കോട്ടയം ഏറ്റുമാനൂരില്‍നിന്നും ജെയ്നമ്മ എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട കേസുകളില്‍ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തിരോധാനക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.സ്ഥലമുടമ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ശരീരാവശിഷ്ടങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച […]Read More
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 73,200 രൂപയായി. ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. 9150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയ ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്. ലോകത്തെ ഏറ്റവും […]Read More
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശർമയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തി. സർക്കാർ നീതിപൂർവമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂപ് ആന്റണി പ്രതികരിച്ചു. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് തന്നെ മത പരിവർത്തനം നിരോധന നിയമം ഉള്ള നാടാണ്. പരിഹാരം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അനൂപ് ആന്റണി പറഞ്ഞു. കൂടിക്കാഴ്ചക്ക് ശേഷം പ്രതീക്ഷ കൂടിയെന്നും ജാമ്യപേക്ഷ നൽകുമ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷ […]Read More

