പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് വീണ്ടും ശശി തരൂർ എംപി. മോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും കോൺഗ്രസിൻറെ ഇടതുപക്ഷ നയങ്ങളിൽ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപ്രഭാവമുള്ള നേതാവിൻറെ നേതൃത്വത്തിലും കേന്ദ്രീകൃത ഭരണത്തിലുമാണ് ഇത് സാധ്യമായതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ലണ്ടനിലെ ജിന്റൽ ഗ്ലോബൽ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് തരൂർ ഈ പരാമർശം നടത്തിയത്. അടിയന്തരാവസ്ഥയെ വിമർശിച്ചുള്ള ലേഖനത്തിന് പിന്നാലെയാണ് മോദി പരാമർശം. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ കടുത്ത വിമർശനങ്ങളാണ് ലേഖനത്തിൽ […]Read More
75 വയസ് കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റബറിൽ 75 വയസ് പൂർത്തിയാകാൻ ഇരിക്കെയാണ് ഈ പരാമർശം. നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിലായിരുന്നു അദ്ദേത്തിന്റെ പരാമർശം. പ്രതികരണങ്ങളുമായി നിരവധി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എൽ കെ അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് നടപ്പാക്കിയ നിർബന്ധിത വിരമിക്കൽ മോദിക്കും ബാധകമാക്കുമോയെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് ചോദിച്ചു. ’75 വയസായാൽ, അതിനർത്ഥം എല്ലാം […]Read More
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ആർ.എസ്. ദമാനി സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് ആർത്തവ പരിശോധന നടത്തിയ കേസിൽ സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും ഉൾപ്പെടെയുള്ള എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികളെ പരിശോധിച്ചതിന്റെ പേരിലാണ് നടപടി. പ്രിൻസിപ്പാൾ, നാല് അധ്യാപകർ, രണ്ട് ട്രസ്റ്റി അംഗങ്ങൾ, ഒരു അറ്റന്റർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന്, വിദ്യാർത്ഥികളെ കൺവെൻഷൻ […]Read More
വാതുവെപ്പ് അപേക്ഷ അഴിമതിയുമായി ബന്ധപ്പെട്ട് 29 സെലിബ്രിറ്റികൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രജിസ്റ്റർ ചെയ്തു. ഹൈദരാബാദിൽ സൈബരാബാദ് പോലീസ് സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്ഐആർ) അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രമുഖ താരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, മഞ്ചു ലക്ഷ്മി, പ്രകാശ് രാജ്, നിധി അഗർവാൾ, അനന്യ നാഗല്ല, ടെലിവിഷൻ അവതാരക ശ്രീമുഖി എന്നിവരും കേസിൽ പ്രതികളാണ്. വ്യക്തികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ പാതകളും ഇഡി നിലവിൽ പരിശോധിച്ചുവരികയാണ്. കൂടുതൽ അന്വേഷണം […]Read More
ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.04 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്, ഒരു മിനിറ്റ് നീണ്ടുനിന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം, റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ റോഹ്തക്കിലായിരുന്നു. നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം, രാവിലെ 9.04 ന് ഹരിയാനയിലെ ഝജ്ജാറിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി.ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ സോണിപത്ത്, റോഹ്തക്, ഹിസാർ എന്നിവിടങ്ങളിലും ഭൂചലനം […]Read More
റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 9.04ഓടെ ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ അനുഭവപ്പെട്ടു. ഹരിയാനയിലെ റോഹ്തക്ക് ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല നഗരങ്ങളിലും കെട്ടിടങ്ങൾ കുലുങ്ങിയതായി അറിയപ്പെടുന്നു. ഭൂചലനത്തെ തുടർന്ന് താമസക്കാർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായി ദൃക്സാക്ഷികൾ പറയുന്നു. എവിടെയും വലിയ നാശനഷ്ടമോ ആളപായമോ ഉണ്ടായതായി വിവരങ്ങളില്ല. Tag: Earthquake […]Read More
ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ സേവനം ആരംഭിക്കാൻ അനുമതി ലഭിച്ചു. രാജ്യത്തെ സ്പേസ് റെഗുലേറ്ററി ഏജൻസിയായ ഇൻസ്പേസ് (IN-SPACe) ആണ് സ്റ്റാർലിങ്കിന് അനുമതി നൽകിയിരിക്കുന്നത്. 2022 മുതലാണ് കമ്പനി ലൈസൻസ് അപേക്ഷിച്ച് കാത്തിരുന്നത്. ടെലികോം മന്ത്രാലയത്തിൽ നിന്നും കഴിഞ്ഞമാസം ലഭിച്ച അനുമതിക്ക് തുടർന്നാണ് ഇൻസ്പേസിന്റെ അംഗീകാരവും ലഭിച്ചത്. അഞ്ചുവർഷത്തേക്കുള്ള ലൈസൻസാണ് സ്റ്റാർലിങ്കിന് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇൻസ്പേസിന്റെ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ സെറ്റലൈറ്റ് സേവന ദാതാവാണ് സ്റ്റാർലിങ്ക്. ഡൽഹി ആസ്ഥാനമായുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് […]Read More
ഗുജറാത്തിലെ വഡോദരയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്നത് അധികൃതരുടെ വൻ അനാസ്ഥയെന്നാരോപണം. പാലം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ട് മൂന്ന് വർഷം മുൻപുതന്നെ ലഭിച്ചിരുന്നുവെങ്കിലും അതിന്മേൽ നിർണായകമായ നടപടികൾ കൈകൊണ്ടില്ലെന്നാണ് ആക്ഷേപം. ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം പാലം വീണ്ടും ഗതാഗതത്തിന് തുറന്നുവിട്ടതാണ് ഈ ദാരുണ ദുരന്തത്തിലേക്ക് നയിച്ചത്. 1985ൽ ഉപയോഗത്തിനായി തുറന്ന പാലം കാലപ്പഴക്കത്തിന്റെ കീഴിൽ നിരവധി തവണ ശാന്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. മൂന്നു വർഷം മുൻപാണ് പാലത്തിന്റെ ഭാഗങ്ങൾ ഇളകിമാറിയത്. അതിനെ തുടർന്ന് പുതിയ പാലം […]Read More
ആഗോള ഭീകരപ്പട്ടികയിലുള്ള ഭീകരനെ ‘സാധാരണക്കാരൻ’ എന്നു വിശേഷിപ്പിച്ച് പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖർ.മേയ് 7ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരച്ചടങ്ങുകൾക്ക് റൗഫ് നേതൃത്വം നൽകുന്ന ചിത്രം പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരത്തിന് നേതൃത്വം നൽകിയ ഹാഫിസ് അബ്ദുൽ റൗഫ് ഒരു സാധാരണ പാക്കിസ്ഥാൻ പൗരനാണെന്നും യുഎസ് പട്ടികയിലുള്ള ആഗോള ഭീകരനല്ലെന്നും ഹിന റബ്ബാനി പറഞ്ഞു. രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് ജമാഅത്തുദ്ദ അവ പ്രവർത്തകനും ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടയാളുമായ ഹാഫിസ് […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനത്തോടെ യുകെ സന്ദർശിച്ചേക്കുമെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഇരുപക്ഷവും ഔദ്യോഗികമായി ഒപ്പുവെയ്ക്കുന്നതിവ് പുറമെ പ്രതിരോധ, സുരക്ഷാ മേഖലകളിൽ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഉണ്ടാവുമെന്നുമാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനമോ ഓഗസ്റ്റ് ആദ്യമോ സന്ദർശനത്തിനുള്ള തീയതി തീരുമാനിക്കാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. ഇതിന് പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഈ വർഷം അവസാനം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഇന്ത്യയും യുകെയും ഔദ്യോഗികമായി […]Read More
Recent Posts
- പാലക്കാട് ഒൻപതാംക്ലാസ് വിദ്യാർത്ഥിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
- സംസ്ഥാനത്ത് ഇന്ന് തുലാവര്ഷം എത്തും; രണ്ടു ജില്ലകളില് ഓറഞ്ച് അലര്ട്ട്
- ക്ലാസ് മുറികൾ, ഹോസ്റ്റൽ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല: ഇടുക്കി സർക്കാർ നഴ്സിങ് കോളേജ് വിദ്യാർഥികൾ സമരത്തിൽ
- ചീഫ് ജസ്റ്റിസിന് നേർക്ക് ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതി രാകേഷ് കിഷോറിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി
- പാലക്കാട് വിദ്യാർഥി ജീവനൊടുക്കിയതിൽ നടപടി; ക്ലാസ് ടീച്ചര്ക്കും പ്രധാനാധ്യാപികയ്ക്കും സസ്പെന്ഷന്