ന്യൂഡൽഹി: സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജാതി സെൻസസും നടക്കും. 93 വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2027 നെ അടിസ്ഥാന വർഷമായി കണക്കാക്കി കണക്കെടുപ്പും അനുബന്ധ നടപടികളും ആരംഭിക്കും. സെൻസസ് പ്രവർത്തനങ്ങൾ പൂര്‍ത്തിയാകാൻ കുറഞ്ഞത് മൂന്നു വർഷമെങ്കിലും വേണ്ടി വരാനിടയുണ്ട്. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് മഹാമാരിയുടെ പേരിലായിരുന്നു മാറ്റിവച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ആദ്യ ഘട്ടമായ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനിൽ ഓരോ […]Read More
പൂണയിലെ ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പാലം തകർന്ന് വീണുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. പൂണയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുണ്ഡ് മലയിലാണ് സംഭവം നടന്നത്. 20 പേർ പുഴയിലേക്ക് വീണതായും റിപ്പോർട്ട് ഉണ്ട്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതു വരെ 8 പേരെ രക്ഷപ്പെടുത്തിയതയാണ് റിപ്പോർട്ട്.Read More
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ ഗാന്ധി. മുൻപ് ജൂൺ 7 ന് സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ പതിവ് ആരോഗ്യ പരിശോധനയ്ക്കായാണ് കൊണ്ടുവന്നതെന്ന് ഹിമാചൽ […]Read More
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷം രൂപ വീതം നൽകുമെന്ന് കമ്പനി അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് പുറമേയാണിത്. ദുരന്തത്തിൽപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കാൻ 200 ഓളം ജീവനക്കാരെ നിയോഗിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കി. ഡിജിസിഎ നിർദേശിച്ച സുരക്ഷാ പരിശോധനകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.Read More
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അവശിഷ്ടം ഹോസ്റ്റലിന് മുകളിൽ നിന്ന് താഴെയിറക്കി. ക്രെയിൻ ഉപയോഗിച്ച് നാല് മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് വിമാനത്തിന്റെ ഭാഗങ്ങൾ താഴെയിറക്കിയത്. ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിൽ ഇടിച്ചിറങ്ങിയ വിമാനം രണ്ടായി പിളർന്നു പോയിരുന്നു. ഇതാണ് ഇപ്പോൾ താഴെയിറക്കിയത്. ഹോസ്റ്റലിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു വിമാനത്തിന്റെ അവശിഷ്ടം തങ്ങിയിരുന്നത്. ഈ അവശിഷ്ടങ്ങളിൽ വിശദമായ പരിശോധന നടത്തും. . വിമാനത്തിന്റെ അവശിഷ്ടം അവിടെയിരുന്നാൽ ഹോസ്റ്റൽ പൂർണമായി ഇടിയാനുള്ള സാധ്യത മുന്നിൽ കണ്ടാണ് അവശിഷ്ടം നീക്കിയത്. വിമാന അപകടം […]Read More
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനപകടത്തിൽ വ്യത്യസ്ത ഏജൻസികളും ഉന്നതതല സമിതികളും വിശദമായ അന്വേഷണം തുടരുകയാണ്. രാജ്യത്തിൻ്റെ വ്യോമയാനമേഖലയ്ക്ക് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിലുണ്ട്. അപകടത്തെ തുടർന്ന് ബോയിങ് 787 സീരീസിലെ വിമാനങ്ങൾക്കായി കൂടുതൽ നിരീക്ഷണം ആവശ്യമാണ് എന്ന് കണ്ടെത്തിയതോടെയാണ് ഡി.ജി.സി.എ പ്രത്യേക പരിശോധനയ്ക്ക് മുന്നിട്ടിറങ്ങിയത്. ഇത്പ്രകാരം എട്ടു വിമാനങ്ങൾ ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നും എല്ലാ പരിശോധനകളും ഉടൻ പൂർത്തിയാക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി. വിമാനപകടത്തിൽ ബ്ലാക്ക് ബോക്സ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. ബോക്സിലെ വിവരങ്ങൾ ഡീകോഡ് ചെയ്താൽ അപകടത്തിന്റെ […]Read More
അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം171 വിമാനം നമ്പർ ഉപേക്ഷിക്കുന്നുവെന്ന് എയർ ഇന്ത്യ. യാത്രക്കാരെ വേട്ടയാടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ദുരന്തത്തിന്റെ ഓർമകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പർ നൽകാനാണ് എയർ ലൈനിന്റെ തീരുമാനം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്വിക്ക്) വിമാനത്തിന്റെ നമ്പർ AI 159 എന്നാകും. ലണ്ടനിൽ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പർ AI 160 എന്നും നൽകും. അതേസമയം, അപകടത്തിന്റെ വിവരങ്ങൾ എയർ ഇന്ത്യയിൽ നിന്ന് അന്വേഷണ ഏജൻസി […]Read More
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 25 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു പവന് സ്വര്‍ണത്തിന്റെ വില 74560 രൂപയായി. ഗ്രാമിന് 9320 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 7626 രൂപയാണ് നല്‍കേണ്ടി വരിക. സംസ്ഥാനത്ത് വെള്ളി വില ഗ്രാമിന് 120 രൂപയുമായി. പശ്ചിമേഷ്യയിലെ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ […]Read More
രാജ്യത്ത് കൊവിഡ് കേസ് ഉയരുന്നു. ഇതുവരെ 7400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണവും റിപ്പോർട്ട് ചെയ്തു. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. കേരളത്തിൽ മൂന്നു മരണവും മഹാരാഷ്ട്രയിൽ നാലു മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ കൊവിഡ് ബാധമൂലം മരിച്ചതിൽ 34 വയസ്സുള്ള യുവാവും ഉൾപ്പെടും. രാജസ്ഥാനിലും തമിഴ്നാട്ടിലും ഓരോ മരണം വീതം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഇതുവരെ 2109 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. […]Read More
അസമിലെ ധുബ്രിയില്‍ വര്‍ഗീയ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ (ഷൂട്ട് അറ്റ് സൈറ്റ്) ഉത്തരവിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഏതെങ്കിലും തരത്തിലുളള അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കല്ലേറ് ഉള്‍പ്പെടെയുളള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വെടിവെയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബക്രീദ് ആഘോഷത്തിന് പിന്നാലെ ജൂണ്‍ എട്ടിന് ധുബ്രിയിലെ ഒരു ഹനുമാന് ക്ഷേത്രത്തിന് മുന്നില്‍ പശുവിന്റെ തല കണ്ടെത്തിയതിനെ തുടർന്നുള്ള സംഘർഷമാണ് രൂക്ഷമാകുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് മേഖലയില്‍ […]Read More
Recent Posts
- കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി
- സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
- യൂറോപ്യൻ ക്ലയന്റിൽ നിന്നും 2000 കോടി രൂപയുടെ ‘മെഗാ’ ഓർഡർ കരസ്ഥമാക്കി കൊച്ചിൻ ഷിപ്പ്യാര്ഡ്
- അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ
- ഹിജാബ് വിവാദം: സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല: മന്ത്രി ശിവൻകുട്ടി