അഹമ്മദാബാദ്: അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാന അപകടത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു. അപകടത്തിന് കാരണമായ സാഹചര്യം വ്യക്തമാക്കുകയും ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കപ്പെടാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ നിർദേശിക്കുകയും ചെയ്യുന്നതാണ് സമിതിയുടെ ലക്ഷ്യം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ. മൂന്ന് മാസത്തിനകം സമിതി അന്വേഷണം പൂർത്താക്കി റിപ്പോർട്ട് സമർപ്പിക്കും.Read More
അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി)യും ഗുജറാത്ത് സര്‍ക്കാരില്‍ നിന്നുള്ള 40 ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലാണ് ഡിജിറ്റല്‍ ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അഥവാ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സിനൊപ്പം വിമാനത്തിന്റെ എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്ററും കണ്ടെത്തി. വിമാനത്തിന്റെ വേഗത, സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം, എഞ്ചിന്റെ സ്ഥിതി, […]Read More
ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന വ്യോമദുരന്തത്തെ തുടർന്ന് ബോയിങ് ഡ്രീംലൈനർ 787-8, 787-9 ശ്രേണിയിലുള്ള വിമാനങ്ങളുടെ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ വ്യോമയാന കമ്പനികൾക്ക് നിർദേശം നൽകി വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (DGCA). ഇന്ധനം, എഞ്ചിൻ, ഹൈഡ്രോളിക് സംവിധാനം തുടങ്ങിയ പ്രധാന ഘടകങ്ങളാണ് പരിശോധിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും DGCA നിർദേശിച്ചു. കഴിഞ്ഞ 15 ദിവസത്തിനിടെ ബോയിങ് ഡ്രീംലൈനർ വിമാനങ്ങളിൽ ആവർത്തിച്ചുണ്ടായ സാങ്കേതിക തകരാറുകൾ അടിയന്തിരമായി വിലയിരുത്താനും ആവശ്യമായ അറ്റകുറ്റപ്പണികൾ തീർത്ത് സുരക്ഷ […]Read More
”വിമാനം പറന്നുയരുന്നതിനിടയില്‍ സ്റ്റക്കാകുന്ന പോലെ തോന്നി, പെട്ടന്ന് വിമാനത്തിനുള്ളില്‍ ലൈറ്റ് ഓണ്‍ ആയി. കണ്ണിന് മുന്നിലാണ് എല്ലാം സംഭവിച്ചത്”. അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഏക യാത്രികന് രമേശ് വിസ്വാഷ് കുമാറിന്റെ വാക്കുകളാണിത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് രമേശ് വിസ്വാഷ്. രമേശിനൊപ്പം യു കെയിലേക്ക് മടങ്ങാന്‍ സഹോദരനും വിമാനത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍, സഹോദരനെ തനിക്ക് അപകടത്തിന് ശേഷം കണ്ടെത്താനായില്ലെന്നും രമേശ് പറഞ്ഞു. ‘ടേക്ക് ഓഫിനായി റേസ് ചെയ്യുന്ന പോലെ വലിയ മുഴക്കം ഉണ്ടായി. പിന്നെ കണ്ണുതുറന്ന് നോക്കിയപ്പോള്‍ […]Read More
ലണ്ടൻ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബെക്കൻഹാമിൽ വെള്ളിയാഴ്ച നിശ്ചയിച്ച ഇൻട്ര- സ്ക്വാഡ് മത്സരത്തിന് മുൻപ് ടീം അംഗങ്ങളും സ്പോർട്സ് സ്റ്റാഫും ഒരു മിനിറ്റ് മൗനമാചരിച്ചു. കറുപ്പ് നിറമുള്ള ആം ബാൻഡ് ധരിച്ചാണ് നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക താരങ്ങൾ കളത്തിൽ ഇറങ്ങിയത്. ജൂലൈ 12 നാണ് എല്ലാവരെയും ഞെട്ടിച്ച ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 171 ബോയിങ് ഡ്രീം ലൈൻ 787-8 വിമാനം […]Read More
ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തായ്ലന്ഡില് അടിയന്തരമായി നിലത്തിറക്കി. ഫുകെടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയായിരുന്നു വിമാനം പുറപ്പെട്ടത്. ഇതിന് പിന്നാലെ വിമാനത്തില്‍ ബോംബ് വെച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിത ഇടത്തേയ്ക്ക് മാറ്റി. പിന്നാലെ പൊലീസിന്റെ നേതൃത്വത്തില്‍ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താൻ കഴിഞ്ഞില്ല. നേരത്തേ ഇറാന്-ഇസ്രയേല്‍ […]Read More
റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു (ആര്‍സിബി) ഐപിഎല്‍ കിരീടം നേടിയതിനെ തുടർന്ന് നടന്ന വിജയാഘോഷ പരിപാടിക്കിടെ ആളുകൾ മരിക്കാനിടയായ കേസിൽ അറസ്റ്റിലായിരുന്ന ആര്‍സിബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ നിഖില്‍ സൊസാലെയ്ക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. വിജയാഘോഷത്തിന്റെ ചുമതല ഏറ്റെടുത്തിരുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്‍എ നെറ്റ്വര്‍കിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ജാമ്യം ലഭിച്ചിട്ടുള്ളതായാണ് വിവരം. ആര്‍സിബി) ഐപിഎല്‍ കിരീടം നേടിയതിനെ തുടർന്ന് നടന്ന വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകും […]Read More
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഗാന്ധിനഗറിൽ ചേർന്നു. യോഗത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി, വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അപകടസ്ഥലം നേരിട്ട് സന്ദർശിച്ച മോദി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം എയർ ഇന്ത്യ സിഇഒയും അന്വേഷണത്തിന് നേതൃത്വം നല്കുന്ന വിവിധ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇതുവരെ 265 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനം ഇടിച്ചിറങ്ങിയ സ്ഥലമായ ബിജെ കോളേജിന്റെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാർ അല്ലാത്ത […]Read More
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് വിമാനത്തിൻ്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ(ഡിവിആർ) കണ്ടെത്തി. സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഗുജറാത്ത് എടിഎസാണ് ഡിവിആർ കണ്ടെത്തിയത്. അപകടം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താൻ നടക്കുന്ന അന്വേഷണത്തിൽ ഡിവിആറിലെ വിവരങ്ങൾ നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ അപകട സ്ഥലത്ത് ഫോറന്‍സിക് സംഘത്തിന്റെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായിരുന്നു. ഗാന്ധിനഗറിൽ നിന്നുള്ള ഫോറന്‍സിക് സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വിദഗ്ധ പരിശോധന നടത്താനും കേന്ദ്ര സർക്കാർ […]Read More
അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്കുശേഷം കുടുംബാംഗങ്ങൾക്ക് കൈമാറി. ഇതിനോടകം തന്നെ ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ അഞ്ചിലധികം വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ തിരിച്ചറിയുകയും ബന്ധുക്കൾക്ക് വിടുകയും ചെയ്തു. ഇതുവരെ സ്ഥിരീകരിച്ച മരണസംഖ്യ 265 ആണ് ഇതിൽ 24 പേർ വിമാനയാത്രക്കാരല്ല. വിമാനം ഇടിച്ചിറങ്ങിയപ്പോൾ ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളാണ് ഇവർ. നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചികിത്സയിൽ തുടരുകയുമാണ്. വിമാനത്തിന്റെ പുറക് വശത്ത് സ്ഥിതിചെയ്ത ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ, കോക്ക്പിറ്റിലെ സംഭാഷണം രേഖപ്പെടുത്തുന്ന […]Read More
Recent Posts
- കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി
- സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
- യൂറോപ്യൻ ക്ലയന്റിൽ നിന്നും 2000 കോടി രൂപയുടെ ‘മെഗാ’ ഓർഡർ കരസ്ഥമാക്കി കൊച്ചിൻ ഷിപ്പ്യാര്ഡ്
- അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ
- ഹിജാബ് വിവാദം: സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല: മന്ത്രി ശിവൻകുട്ടി