ന്യൂഡൽഹി ബിഹാര്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വോട്ടർപട്ടികയിൽ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച 11 രേഖകൾക്ക് പുറമെ 12-മത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ആധാർ പൗരത്വ രേഖയല്ലെന്നും ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വ്യക്തമാക്കി. സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. […]Read More
പാട്ന: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ടെലഗ്രാഫ് എഡിറ്ററുമായ സംഘർഷൻ താക്കൂർ അന്തരിച്ചു. 63 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം . പരഞ്ജോയ് ഗുഹ താക്കുര്‍ത്ത അടക്കമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് മരണവിവരം സമൂഹമാധ്യമങ്ങളിലുടെ അറിയിച്ചത്. 1962ല്‍ പാട്നയിലായിരുന്നു സംഘര്‍ഷന്‍ താക്കൂറിന്റെ ജനനം. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജനാര്ധന് താക്കൂറിന്റെ മകനാണ്. സണ്‍ഡേ മാഗസിനിലൂടെ 1984 ലാണ് സംഘര്‍ഷന്‍ താക്കൂര്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യന്‍ എക്സ്പ്രസ്, തെഹല്‍ക്ക എന്നിവിടങ്ങളിൽ എഡിറ്റോറിയല്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിര്‍ഭയമായ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങാണ് സംഘര്‍ഷന്‍ താക്കൂറെന്ന […]Read More
ലഖ്നൗ: “ഹെൽമറ്റ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ല”എന്ന ആശയം മുന്നോട്ട് വെച്ച് ഗതാഗത മേഖലയിൽ ക്യാംപെയ്നുമായി യു പി സർക്കാർ റോഡപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനാണ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.2023-ൽ ഉത്തർപ്രദേശിൽ 44,534 റോഡപകടങ്ങൾ രേഖപ്പെടുത്തിയതായും 2022-ൽ ഇത് 41,746 ആയിരുന്നുവെന്നും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാംപെയ്ൻ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 31 വരെ അസൂത്രം ചെയ്തിരിക്കുന്ന പരിപാടിയിൽ റോഡ് സുരക്ഷ […]Read More
ദുബൈ: ദുബൈ പൊലീസുമായി സഹകരിച്ച് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) വിമാനത്താവള സുരക്ഷാ ജീവനക്കാർക്കായി പുതിയ ഡിജിറ്റൽ സെക്യൂരിറ്റി സ്ക്രീനർ ലൈസൻസിങ് സിസ്റ്റം പുറത്തിറക്കി. വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പ്രമുഖ അന്താരാഷ്ട്ര വ്യോമയാന കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.ദുബൈ വിമാനത്താവളങ്ങളിലെ സുരക്ഷാ സ്ക്രീനർമാരെ സാക്ഷ്യപ്പെടുത്തുന്നതിന് പുതിയ ലൈസൻസിങ് സംവിധാനം വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് മുന്നോട്ട് വെക്കുന്നത്, ഇത് ദേശീയ, രാജ്യാന്തര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ […]Read More
ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യവ്യാപകമായി വില്‍ക്കുന്നത് ചോദ്യംചെയ്യുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി ആര് ഗവായി, ജസ്റ്റിസ് വിനോദ് കെ ചന്ദ്രന് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. 2025-26 ആകുമ്പോഴേക്ക് രാജ്യവ്യാപകമായി 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് അഡ്വ. അക്ഷയ് മല്‍ഹോത്രയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിക്ക് പിന്നില്‍ വന്‍ ലോബികളാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. 2023ന് മുമ്പുള്ള വാഹനങ്ങള്‍ക്ക് എഥനോള്‍ രഹിത പെട്രോള്‍ ആവശ്യപ്പെട്ട ഹര്ജിക്കാരന് […]Read More
ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി. റോഡ്, ഹൈവേ തുടങ്ങിയ പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനു പണം നല്‍കുകയെന്നാണ് മോട്ടോര്‍ വാഹന നികുതി ചുമത്തുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. മോട്ടോര്‍വാഹന നികുതി നഷ്ടപരിഹാരസ്വഭാവമുള്ളതാണെന്നും അതിന് ഉപയോഗവുമായി നേരിട്ടുബന്ധമുണ്ടെന്നും കോടതി പറഞ്ഞു. പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും ഉപയോഗിക്കുന്നതിനുനല്‍കുന്ന തുക എന്നനിലയ്ക്കാണ് ഈ നികുതി ചുമത്തുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. നിയമത്തിന്റെ വ്യവസ്ഥകളില്‍ പൊതു സ്ഥലം എന്ന കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. […]Read More
വിശാഖപട്ടണം: ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഒരുങ്ങുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. വിശാഖപട്ടണത്ത് നടന്ന ഇന്ത്യ ഭക്ഷ്യ ഉല്‍പ്പാദന ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്കായുള്ള സര്‍വേ നടന്നുവരികയാണെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.പ്രധാന ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്. അതിനായുള്ള സര്‍വേ പുരോഗമിക്കുകയാണ്. ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നീ നാല് […]Read More
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ അഞ്ചില്‍ ഇന്ത്യ ജപ്പാന് സഹകരണത്തിന് ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോക്കിയോ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയും ജപ്പാന് എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയും (ജാക്സ) തമ്മിലുള്ള പങ്കാളിത്തം ഔദ്യോഗികമായി ഒപ്പുവച്ചു. ലൂപെക്സ് എന്ന് അറിയപ്പെടുന്ന ദൗത്യം, സ്ഥിരമായി ഇരുട്ടു വീണുകിടക്കുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ പര്യവേക്ഷണമാണ് ലക്ഷ്യമിടുന്നത്. തണുത്തുറഞ്ഞ വെള്ളം പോലുള്ള അസ്ഥിര സംയുക്തങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായേക്കാമെന്നാണ് നിഗമനം. ചന്ദ്രന്റെ പരിണാമം ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ എന്നിവയിലും ഇന്ത്യ – ജപ്പാന് സംയുക്ത […]Read More
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയും ജസ്റ്റിസ് അലോക് ആരാധെയും സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനമേറ്റു. സുപ്രീംകോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഇരുവരും ജഡ്ജിമാരായി ചുമതലയേറ്റതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം പൂര്‍ണ്ണ അംഗബലമായ 34 ആയി. ഓഗസ്റ്റ് 27 ന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയമാണ് ഇരുവരേയും സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ബോംബെ ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് അലോക് ആരാധ്യ. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് വിപുല്‍ […]Read More
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിമാരെ കുറിച്ച് പുസ്തകം എഴുതുന്നു. രാജ്യത്തെ വിവിധ പ്രധാനമന്ത്രിമാരുമായുള്ള മമതയുടെ വ്യക്തിപരമായ ഓർമ്മകളാകും പുസ്തകമാകുക. അടുത്ത വർഷം നടക്കുന്ന കൊൽക്കത്ത പുസ്തക മേളയിൽ പുസ്തകം പ്രകാശനം ചെയ്യും. പല പ്രധാനമന്ത്രിമാരുമായും താൻ വളരെ അടുത്തുനിന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും ഇത് അവരെ കുറിച്ച് എഴുതാനുള്ള സമയമാണെന്നും മമത പറഞ്ഞു.നാല് പതിറ്റാണ്ടിലേറെ രാഷ്ട്രീയ പരിചയമുള്ള മമത ബാനർജി, രാജീവ് ഗാന്ധി മുതൽ മൻമോഹൻ സിംഗ് വരെയുള്ള നിരവധി പ്രധാനമന്ത്രിമാരുമായി അടുത്ത് പ്രവർത്തിച്ചിട്ടുള്ള ചുരുക്കം ചില […]Read More
Recent Posts
- പാലക്കാട് ഒൻപതാംക്ലാസ് വിദ്യാർത്ഥിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
- സംസ്ഥാനത്ത് ഇന്ന് തുലാവര്‍ഷം എത്തും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- ക്ലാസ് മുറികൾ, ഹോസ്റ്റൽ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല: ഇടുക്കി സർക്കാർ നഴ്സിങ് കോളേജ് വിദ്യാർഥികൾ സമരത്തിൽ
- ചീഫ് ജസ്റ്റിസിന് നേർക്ക് ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതി രാകേഷ് കിഷോറിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി
- പാലക്കാട് വിദ്യാർഥി ജീവനൊടുക്കിയതിൽ നടപടി; ക്ലാസ് ടീച്ചര്‍ക്കും പ്രധാനാധ്യാപികയ്ക്കും സസ്പെന്ഷന്