നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി. ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിർണായക പ്രഖ്യാപനം. ബീഹാറിലെ എല്ലാ സീറ്റിലും പാർട്ടി മത്സരിക്കും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്ന ആം ആദ്മി പാർട്ടി, അതിന് ശേഷം കാര്യമായ ഒരു യോഗം പോലും നടക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് ഏതാണ് പാർട്ടി നിർബന്ധിതരായത്. എന്നാൽ, ബീഹാറിൽ മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പാർട്ടി ആരംഭിച്ചതായി ആം ആദ്മി പാർട്ടി ജോയിന്റ് സെക്രട്ടറി മനോരഞ്ജൻ […]Read More
ന്യൂഡൽഹി: മൂന്നാം മോദിസർക്കാരിന്റെ ഒന്നാം വാർഷികത്തിലേക്ക് കടക്കുമ്പോൾ എൻ ഡി എ സർക്കാരിന്റെ പതിനൊന്നു വർഷത്തെ ഭരണകാലത്ത് നടത്തിയത് സ്വർണ്ണലിപികളിൽ രേഖപ്പെടുത്താവുന്ന പ്രവർത്തനങ്ങളെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ. ജെ.പി നഡ്ഡ. യുപിഎ ഭരണകാലത്ത് അഴിമതിയും പ്രീണന രാഷ്ട്രീയവുമാണ് രാജ്യത്തുണ്ടായിരുന്നത്. മോദി സർക്കാർ വന്നതോടെ അതെല്ലാം മാറി. വികസിതഭാരതം മുന്നിൽ കണ്ടുക്കൊണ്ടുള്ളതാണ് സർക്കാരിന്റ നയങ്ങൾ. കാലാവധി പൂർത്തിയാക്കുക മാത്രമല്ല അടുത്ത സർക്കാർ ഉണ്ടാക്കുമെന്നും നഡ്ഡ പറഞ്ഞു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More
ന്യൂഡൽഹി: വിഎച്പിയുടെ നിയമവേദി ഹൈക്കോടതി ഹാളിൽ ഏകീകൃത സിവിൽ കോഡ് – ഭരണഘടനാപരമായ അനിവാര്യത എന്ന വിഷയത്തിൽ പ്രസംഗിക്കവെ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവ് വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ഇംപീച്ച്മെന്റ് നടപടിക്കൊരുങ്ങി രാജ്യസഭ. യാദവിനെതിരെ രാജ്യസഭയിൽ നേരത്തെ പ്രതിപക്ഷ ഇംപീച്ച്മെന്റ് നൽകിയിരുന്നു.Read More
ചെന്നൈ: ദ്രാവിഡ പ്രത്യയശാസ്ത്രം കാവി പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യത്യസ്തമായതിനാൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ ആകില്ലെന്ന് ഡി എം കെ നേതാവ് എ. രാജ. ഡിഎംകെയെ അമിത് ഷാ വിമർശിച്ചതിന് മറുപടിയായി ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ മോദിയെയും അമിത്ഷായേയും ഭയപ്പെടുന്നില്ല. എല്ലാത്തിലും ഉപരി അവർ സാധാരണക്കാരാണ്.ദ്രാവിഡ പ്രത്യയശാസ്ത്രം നിലനിൽക്കുന്നിടത്തോളംക്കാലം ബിജെപിക്ക് ഇവിടെ വേരുറപ്പിക്കാൻ കഴിയില്ല. രാജ പറഞ്ഞു.Read More
Recent Posts
- നിതീഷ് കുമാർ രാജ്യസഭയിലേക്ക്? മകൻ ഉപമുഖ്യന്ത്രിയാകും
- ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ ആക്രമണം; 101 പേർ കാണാതായി
- യുഎസ്–ഇസ്രയേൽ ആക്രമണം: ഇറാനിൽ മരണം 1000 കടന്നു; ലെബനനിലും സംഘർഷം രൂക്ഷം
- സര്ക്കാര് ജീവനക്കാര്ക്കുള്ള ഡിഎ കുടിശിക അനുവദിച്ച് ഉത്തരവായി
- മുജ്താബ ഖമനേയി ഇറാൻ്റെ പുതിയ പരമോന്നത നേതാവായി?മുജ്താബ ഖമനേയി

