കെട്ടിടം തകർന്ന ആലപ്പുഴ കാർത്തിക പള്ളി ഗവൺമെന്റ് യു.പി സ്കൂളിൽ പ്രതിഷേധത്തിനിടെ പ്രവർത്തകരുടെ ക്രൂരത. കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിച്ചു. അവശേഷിച്ച ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. ആരുടെ പ്രവർത്തിയെന്നതിൽ വ്യക്തത ഇല്ല. കോൺഗ്രസും സിപിഐഎമ്മും തമ്മിലായിരുന്നു സംഘർഷം. കാർത്തികപള്ളി സ്കൂളിൽ സംഘർഷത്തിന് തുടക്കം കുറിച്ചത് സിപിഐഎം പഞ്ചായത്ത് അംഗം നിബുവാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നിബു കസേര വലിച്ചെറിഞ്ഞതോടെ സംഘർഷം ആരംഭിച്ചത്. പിന്നാലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പത്രങ്ങളും കല്ലും തിരികെയെറിഞ്ഞു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം […]Read More
തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു, ആ ഐക്യം പാർലമെന്റിലും പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷകാല സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. ഏറെ ഗൗരവത്തോടെ പരിഗണിക്കണം. ലോക്സഭയിലും, രാജ്യസഭയിലും രാജ്യത്തിൻ്റെ യശസ് ഉയർത്താൻ ഒരേ രീതിയിൽ ശബ്ദം ഉയരണം. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ അജണ്ട കാണും. എന്നാൽ രാജ്യസുരക്ഷയിൽ ഒന്നിച്ച് നിൽക്കണം. വികസനത്തിൽ ഒന്നിച്ച് നിൽക്കാം. പാർലമെൻറിൽ ക്രിയാത്മക ചർച്ചകൾ നടക്കട്ടെ. പാർട്ടികളുടെ താൽപര്യത്തേക്കാൾ വലുത് രാജ്യതാൽപര്യമാണെന്നും മോദി […]Read More
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിലടക്കം കൂടുതല്‍ സീറ്റുകള്‍ വനിതാ ലീഗിന് കിട്ടുമെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി കുല്‍സു. ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും വനിതാലീഗ് പ്രവര്‍ത്തകര്‍ക്ക് വിജയസാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംഘടന നേരത്തെ ആരംഭിച്ചെന്നും പി കുല്‍സു പറഞ്ഞു. കേരളത്തിലെ ഏത് ജില്ലയില്‍ മത്സരിച്ചാലും വിജയത്തില്‍ വനിതാ ലീഗ് നിര്‍ണായക ശക്തിയായിരിക്കും. 13 ലക്ഷം മെമ്പര്‍ഷിപ്പുള്ള ഒരു സംഘടനയായി വനിതാ ലീഗ് മാറിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള നിര്‍ദേശം നേതൃത്വം നല്‍കിയിട്ടുണ്ട്. അതിനു മുന്‍പ് തന്നെ […]Read More
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് രണ്ടുവയസ്. കോൺഗ്രസിലെ അതികായനായ രാഷ്ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ചരമവാർഷികം വിപുലമായാണ് കോൺഗ്രസ് ആചരിക്കുന്നത്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മൻ ചാണ്ടി സ്മൃതിസംഗമം’ ഇന്നു രാവിലെ 9നു പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഗ്രൗണ്ടിൽ ആരംഭിക്കും. 10നു സമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 12 […]Read More
ഇന്ത്യയുമായുള്ള വ്യാപാര കരാറിനോട് അമേരിക്ക വളരെ അടുത്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും നിലവിലുള്ള ചർച്ചകൾ പരിഹരിക്കുന്നതിന് അടുത്തെത്തിയിരിക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ഓവൽ ഓഫീസിൽ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിച്ച ട്രംപ്, ഇന്ത്യയുമായുള്ള ഒരു കരാറിന് ഞങ്ങൾ വളരെ അടുത്താണ്, അവിടെ വ്യാപാരം തുറക്കും എന്ന് അറിയിച്ചു. റിയൽ അമേരിക്കാസ് വോയ്സ് ബുധനാഴ്ച സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിലും ട്രംപും സമാനമായ പരാമർശങ്ങൾ നടത്തി. അമേരിക്കൻ […]Read More
ഗവർണർ രാജ്ഭവൻ ഉപയോഗിക്കുന്നത് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ എന്ന് ആരോപണം. രാഷ്ട്രീയ യുവജനതദൾ ജില്ലാ കമ്മിറ്റിയാണ് ആരോപണം ഉന്നയിച്ചത്. ഗവർണർ രാജ്ഭവൻ ഉപയോഗിക്കുന്നത് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ആണെന്നും , ഇത് ഭരണഘടനാ വിരുദ്ധമാണെന്നും പറഞ്ഞു. രാജ്ഭവൻ ആർ എസ്എസ് കാര്യാലയമാക്കുന്നതിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 21 നു നടക്കുന്ന രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ ജില്ലയിൽ നിന്ന് 50 പേരെ പങ്കെടുപ്പിക്കാൻ ആർ വൈ ജെ ഡി ജില്ല കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി കെ […]Read More
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. 1983-87 കാലഘട്ടത്തില്‍ കെപിസിസി പ്രസിഡന്റായിരുന്നു. കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും മന്ത്രി സഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, ധനകാര്യം മുതലായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1982ലും 1991ലും ചാത്തന്നൂരില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1982,1983,1991,1995 വര്‍ഷങ്ങളിലെ കരുണാകരന് മന്ത്രിസഭയിലും 1995-1996-ലെ എ.കെ. ആന്റണി മന്ത്രിസഭയിലും മന്ത്രിയായും പ്രവര്‍ത്തിച്ചു. കേരള പ്ലാനിംഗ് ബോര്‍ഡ് വൈസ് […]Read More
റീല്‍സ് വിവാദത്തിൽ യൂത്ത് കോണ്‍ഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി അജയ് തറയില്‍. ചാണ്ടി ഉമ്മന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് വിമർശനം ഉന്നയിച്ചത്. റീൽസ് അല്ല റിയൽ ആണെന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ നടത്തിയ ഇടപെടലുകളെ പ്രകീർത്തിച്ചുകൊണ്ടാണ് അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘റീല്‍സ് അല്ല റിയല്‍ ആണ് , ചാണ്ടി ഉമ്മനാണ് താരം’ എന്നാണ് പോസ്റ്റ്. അതേസമയം കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപേക്ഷിക്കുന്നതിനെതിരെ അജയ് തറയിൽ നേരത്തെ […]Read More
സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചർച്ച നടത്തുന്നത്. വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ചേംബറിലാണ് കൂടിക്കാഴ്ച. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നത് അടക്കം ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ പണി മുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് […]Read More
സെക്രട്ടറിക്കെതിരെ ആക്ഷേപ പരാമർശം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് ദയാ ദാക്ഷിണ്യത്തിലെന്ന് ബിനോയ് വിശ്വം. തൻറെ ദയാ ദാക്ഷിണ്യത്തിലാണ് നേതാക്കൾ പാർട്ടിയിൽ തുടരുന്നത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആദ്യ പരാമർശം. എന്നാൽ ഇത് തിരുത്തണമെന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന് “സ്റ്റേറ്റ് കൗൺസിലിന്റെ ദയയിലാണ് തുടരുന്നത്” എന്ന് ബിനോയ് വിശ്വം തിരുത്തി പറഞ്ഞു. “സെക്രട്ടറിയെ ആക്ഷേപിച്ച നേതാക്കൾ സിപിഐയിൽ മാത്രമല്ല, ഏതൊരു പാർട്ടിയിലും ഇരിക്കാൻ യോഗ്യരല്ല. പാർട്ടിയുടെ വിശാലമനസ്കത കൊണ്ടാണ് രണ്ടുപേരും ഇവിടെ ഇരിക്കുന്നത്,” എന്നും ബിനോയ് […]Read More
Recent Posts
- ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംരക്ഷിക്കുന്നു;വ്യാജ ലോഗിൻ വഴി നീക്കിയത് 6018 വോട്ടുകൾ ; ആരോപണവുമായി രാഹുൽ ഗാന്ധി
- അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിച്ച് 11കാരി; ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു
- ശിവഗിരി സംഭവംത്തിൽ എ കെ ആന്റണിയുടെ വാദം ശരിവെച്ച് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്
- ചാർളി കിർക്കിന്റെ കൊലപാതകത്തിന് പിന്നാലെ ആന്റിഫയെ ഭീകര സംഘടനയായി ട്രംപ് പ്രഖ്യാപിച്ചു
- പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും; ഹർജി നാളെ വീണ്ടും പരിഗണിക്കും