വാഷിങ്ടണ്‍: 2026ല്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ആര്‍ട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമാവാൻ അവസരമൊരുക്കി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചന്ദ്രനിലേക്കുള്ള യാത്രയില്‍ പൊതുജനങ്ങളെ പ്രതീകാത്മകമായി പങ്കെടുപ്പിക്കാനാണ് നാസ ഒരുങ്ങുന്നത്. ഓറിയോണ്‍ ബഹിരാകാശ പേടകത്തില്‍ ചന്ദ്രനെ വലംവെയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോള്‍ പേരുകള്‍ സമര്‍പ്പിക്കാം. ‘ആര്‍ട്ടെമിസ് II ചന്ദ്രനിലേക്ക് പോകുമ്പോൾ കൂടെ , നിങ്ങളുടെ പേരിനും പോകാം. ആര്‍ട്ടെമിസ് II ചരിത്രപരമായ നാഴികക്കല്ലായിരിക്കും’ നാസ പറയുന്നു. ഈ യാത്രയില്‍ ലോകമെമ്പാടുമുള്ള പൗരന്മാര്ക്ക് . ലഭിക്കുന്ന ഓരോ പേരും ഒരു ഡിജിറ്റല്‍ മെമ്മറി […]Read More
രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയില്‍ ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മുതലയോട് സാമ്യമുള്ള ജീവിയുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫൈറ്റോസോര്‍ എന്ന് വിളിക്കുന്ന ജീവിയുടേതാണ് ഇതെന്നാണ് കണ്ടെത്തല്‍. ഈ ഫോസിലിന് ഏകദേശം 1.5 മുതല്‍ 2 മീറ്റര്‍ വരെ നീളമുണ്ട്. 200 ദശലക്ഷം വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു.ന്നും കണക്കാക്കപ്പെടുന്നു. ട്രയാസിക് കാലഘട്ടത്തിന്റെ അവസാനത്തിലോ ജുറാസിക് കാലഘട്ടത്തിന്റെ തുടക്കത്തിലോ ആണ് ഇവ ജീവിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളത്തിലും കരയിലുമായി ജീവിച്ചിരുന്ന ഇവയ്ക്ക് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വംശനാശം സംഭവിച്ചതാണ്. ഈ ഉരഗങ്ങള്‍ ആധുനിക […]Read More
സങ്കീര്‍ണമായ പ്രതലമുള്ള ചൊവ്വ ഗ്രഹത്തില്‍ കൂളായി പറന്നിറങ്ങുമോ ആ ആറ് ഹെലികോപ്റ്ററുകള്‍? ചൊവ്വാ പര്യവേഷണങ്ങളില്‍ നാളിതുവരെ നടന്ന ഏറ്റവും പ്രധാന ദൗത്യങ്ങളിലൊന്നിന് തയ്യാറെടുക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും സ്വകാര്യ ഡ്രോണ്‍ നിര്‍മ്മാണ കമ്പനിയായ എയ്റോവൈറോൺമെന്റും. ‘സ്കൈഫാള്‍’ (Skyfall) എന്നാണ് ഈ ദൗത്യത്തിന്റെ പേര്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്ന് ചുവന്ന ഗ്രഹത്തിന്റെ പ്രതലത്തിലേക്ക് ഊഴ്ന്നിറങ്ങുന്ന ആറ് ഹെലികോപ്റ്ററുകളാണ് സ്കൈഫാള്‍ ദൗത്യത്തിലുണ്ടാവുക. ദൗത്യത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് എയ്റോവൈറോൺമെന്റുമായി ചേര്‍ന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി തുടക്കമിട്ടുകഴിഞ്ഞു. യുഎസ് സൈന്യത്തിന് […]Read More
കാന്തിക തരംഗ വിശകലനം വഴി ശാസ്ത്രജ്ഞർ ആദ്യമായി ബുധന്റെ അന്തരീക്ഷത്തിൽ ലിഥിയം സ്ഥിരീകരിച്ചു. ബുധന്‍ ചുറ്റും ആദ്യമായിട്ടാണ് ലിഥിയം സാന്നിധ്യം സ്ഥിരീകരിക്കുന്നതെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. പിക്ക്-അപ്പ് അയോൺ സൈക്ലോട്രോൺ തരംഗങ്ങളെ വിശകലനം ചെയ്താണ് ഗവേഷകർ, ഗ്രഹത്തെ ചുറ്റിയുള്ള വാതകങ്ങളുടെ നേർത്ത പാളിയായ എക്സോസ്ഫിയറിൽ ഈ കണ്ടെത്തൽ നടത്തിയത്. ബുധനിൽ ലിഥിയത്തിന്റെ സാന്നിധ്യം ഉണ്ടെന്ന ദീർഘകാലമായിട്ടുള്ള അനുമാനങ്ങളെ ഈ സിഗ്നല്‍ ഒടുവില്‍ സ്ഥിരീകരിക്കുകയായിരുന്നു. ഓസ്ട്രിയൻ അക്കാദമി ഓഫ് സയൻസസിലെ ഡാനിയേൽ ഷ്മിഡിന്റെ നേതൃത്വത്തിലുള്ള ഗവേഷണ […]Read More
2027 ഓഗസ്റ്റ് 2 ന്, ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നു. ഇത് അറബ് ലോകത്തിന് വളരെ സവിശേഷമായിരിക്കും. 6 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന പൂർണ്ണ സൂര്യഗ്രഹണം അറബ് ലോകത്ത് മാത്രമല്ല, വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലും ദൃശ്യമാകും. ലക്സർ (ലാസ് വെഗാസ്, യുഎസ്എ), ജിദ്ദ (സൗദി അറേബ്യ), ബെൻഗാസി (ലിബിയ) തുടങ്ങിയ നഗരങ്ങളിൽ 6 മിനിറ്റിലധികം പൂർണ്ണ സൂര്യഗ്രഹണം ഉണ്ടാകും. അറബ് ലോകത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പൂർണ്ണ സൂര്യഗ്രഹണം കാണാനുള്ള അപൂർവ അവസരമാണിത്. പൂർണ്ണ സൂര്യഗ്രഹണ […]Read More
സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്കിന്റെ സേവനം ലോകവ്യാപകമായി തടസപ്പെട്ടു. സ്റ്റാര്‍ലിങ്കിന് സംഭവിക്കുന്ന ഏറ്റവും വലിയ ഔട്ടേജുകളില്‍ ഒന്നാണിത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്. ഇന്റേണല്‍ സോഫ്റ്റ്വെയറിന് സംഭവിച്ച വീഴ്ചയാണ് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ തടസപ്പെട്ടാന്‍ കാരണമായത്. വലിയൊരു സര്‍വീസ് ശൃംഖലയായി മാറിയ ശേഷം സ്റ്റാര്‍ലിങ്കിന് സംഭവിക്കുന്ന ഏറ്റവും വലിയ ഔട്ടേജാണിത്. വ്യാഴാഴ്ച അമേരിക്കയും യൂറോപ്പിലുമുള്ള ഉപഭോക്താക്കളെയാണ് സ്റ്റാര്‍ലിങ്ക് ഔട്ടേജ് ഏറ്റവും ഗുരുതരമായി ബാധിച്ചത്. ഈസ്റ്റേണ്‍ ടൈം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ആയിരക്കണക്കിന് […]Read More
ന്യൂയോർക്ക് സിറ്റിയിൽ ഒരു പുരാതന ദിനോസർ ഫോസിൽ 30.5 മില്യൺ ഡോളറിന് ലേലം ചെയ്തു. ഏകദേശം 263 കോടി രൂപയാണ് ഇന്ത്യൻ കറൻസിയിൽ ഇതിന്റെ മൂല്യം. സോത്ത്ബീസ് അടുത്തിടെ നടത്തിയ അപൂർവ വസ്തുക്കളുടെ ലേലത്തിൽ ഈ ദിനോസർ ഫോസിലും ഉൾപ്പെട്ടിരുന്നു. ചൊവ്വ ഗ്രഹത്തില്‍ നിന്നുള്ള ശില ഉൾപ്പെടെ വൻ തുകയ്ക്ക് വിറ്റ ഈ ലേലത്തിൽ ദിനോസർ ഫോസിലിനും അതിശയ വില ലഭിക്കുകയായിരുന്നു. ലേലമേശയില്‍ ആറ് മിനിറ്റ് നീണ്ട വാശിയേറിയ വിളിക്കൊടുവിലാണ് ഈ അസ്ഥികൂടത്തിന് ഫീസും ചെലവുകളും ഉൾപ്പെടെ […]Read More
ഭൂമിയിൽ നിന്നും ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ചൊവ്വ ഉല്‍ക്കാശില ലേലത്തില്‍ 5.3 മില്യൺ ഡോളറിന് (45 കോടി രൂപ) വിറ്റു. ന്യൂയോർക്കിൽ നടന്ന അപൂർവവും പുരാതനവുമായ വസ്തുക്കളുടെ ലേലത്തിലാണ് NWA 16788 എന്ന് പേരിട്ടിരുന്ന ചൊവ്വ ഉൽക്കാശില വൻ തുകയ്ക്ക് വിറ്റുപോയത്. നാളിതുവരെ ഒരു ഉൽക്കാശിലയ്ക്ക് ലേലത്തിൽ ലഭിക്കുന്ന പുതിയ റെക്കോർഡ് വിലയാണിത് എന്നാണ് റിപ്പോർട്ടുകൾ. ചൊവ്വയില്‍ നിന്ന് ശില എങ്ങനെ ഭൂമിയിലെത്തി? NWA 16788 എന്ന് പേരിട്ടിരിക്കുന്ന ഈ മാര്‍ഷ്യന്‍ ഉൽക്കാശിലയ്ക്കായി ഓൺലൈനിലും […]Read More
ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ […]Read More
ക്ഷീരപഥത്തിന്റെ അതിര്‍ത്തികള്‍ക്കും അതീതമായി, ഭൂമിയില്‍നിന്ന് ഏകദേശം 1000 കോടി പ്രകാശവര്‍ഷം അകലെയുള്ള പ്രദേശത്ത്, രണ്ട് ഭീമാകാര തമോഗര്‍ത്തങ്ങള്‍ ഒരുമിച്ച് ചേരുന്നത് ശാസ്ത്ര ലോകം അതിശയത്തോടെയാണ് നിരീക്ഷിച്ചത്. സൂര്യനേക്കാള്‍ 265 ഇരട്ടി വലിപ്പമുള്ള പുതിയ ഒരു വമ്പന്‍ തമോഗര്ത്തമാണ് ഇതിലൂടെ രൂപപ്പെട്ടത്. ഇതുവരെ കണ്ടെത്തിയതുകളില് ഏറ്റവും വലിയ സംയോജനമാണിതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സൂര്യനേക്കാള്‍ 103 ഇരട്ടിയും 137 ഇരട്ടിയും വലിപ്പമുള്ള രണ്ട് തമോഗര്‍ത്തങ്ങള്‍ കുറേകാലമായി പരസ്പരം ചുറ്റിക്കറങ്ങുകയായിരുന്നുവെന്നും അവസാനം ഒറ്റ തരംഗതിളക്കം പോലെ സംയോജിച്ചതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഭൂമിയേക്കാള്‍ […]Read More

