ഭൂമിയുടെ താപനില ഉയരുന്നതിനനുസരിച്ച് ഹിമാനികളും കട്ടിയുള്ള ഹിമപാളികളും ഉരുകുന്നു. ഇത് സമുദ്രനിരപ്പ് വർധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് ഭൂമിയെ മുഴുവൻ ഇളക്കിമറിക്കാൻ കഴിയുന്ന അപകടകരമായ ഒരു ശൃംഖലാ പ്രതിപ്രവർത്തനത്തിന്റെ തുടക്കമാണിത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഉരുകുന്ന ഹിമാനികൾ സമുദ്രനിരപ്പ് ഉയർത്തുക മാത്രമല്ല, ലോകമെമ്പാടുമുള്ള അഗ്നിപർവ്വത സ്ഫോടനങ്ങളെ കൂടുതൽ വിനാശകരമാക്കുകയും ചെയ്യുമെന്ന് ഒരു പുതിയ പഠനം പറയുന്നു. യുഎസ്എയിലെ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ ഗവേഷകനായ പാബ്ലോ മൊറീനോ-യാഗറും സംഘവും ആൻഡീസ് പർവതനിരകളിലാണ് ഈ ഗവേഷണം നടത്തിയത്. ഇവിടെയുള്ള […]Read More
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റേഡിയോ ഫ്രീക്വൻസി (RF) സീക്കർ ഘടിപ്പിച്ച, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) ‘അസ്ത്ര’യുടെ പറക്കൽ പരീക്ഷണം പ്രതിരോധ ഗവേഷണ വികസന സംഘടനയും (DRDO) ഇന്ത്യൻ വ്യോമസേനയും (IAF) വിജയകരമായി നടത്തി. 2025 ജൂലൈ 11 ന് ഒഡീഷ തീരത്ത് ഒരു Su-30 Mk-I യുദ്ധവിമാനത്തിൽ നിന്നാണ് പരീക്ഷണം നടത്തിയത്. വ്യത്യസ്ത ശ്രേണി, ലക്ഷ്യ കോണുകൾ, പ്ലാറ്റ്ഫോം സാഹചര്യങ്ങൾ എന്നിവയിൽ അതിവേഗ ആളില്ലാ ആകാശ ലക്ഷ്യങ്ങൾക്കെതിരെ പരീക്ഷണത്തിനിടെ രണ്ട് മിസൈൽ […]Read More
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ലയടങ്ങിയ ആക്സിയം 4 സംഘത്തിന്റെ മടക്കം ജൂലൈ പതിനാലിന് ലക്ഷ്യമിടുന്നുവെന്ന് നാസ. നേരത്തെ പ്രഖ്യാപിച്ച ദൗത്യ കാലാവധി ഇന്നത്തോടെ അവസാനിച്ചിരുന്നു. ജൂലൈ പതിനാലിന് നാലംഗ സംഘവുമായി ക്രൂ ഡ്രാഗൺ ഗ്രേസ് അൺഡോക്ക് ചെയ്യും. ജൂൺ 26നാണ് നാലംഗ ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. പതിനാല് ദിവസത്തെ ദൗത്യം ഇന്നത്തേക്ക് പൂർത്തിയായിരുന്നു. കാലാവസ്ഥയടക്കം എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാണ് ജൂലൈ പതിനാലിന് ഡ്രാഗൺ ഗ്രേസ് പേടകത്തിന്റെ അൺഡോക്കിംഗ് നടത്താൻ തീരുമാനിച്ചത്. കൃത്യമായ […]Read More
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. 24 മണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവിവിലാണ് സംഘം നിലയത്തിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തത്. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്.Read More

