റിയാദ്: സൗദിയിൽ വാഹനങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നതിനുമായി പുതിയ പ്ലാറ്റ് ഫോം നിലവിൽ വന്നു. ‘മർജിയ’ എന്ന പേരിൽ സൗദി അക്രഡിറ്റഡ് വാല്യൂവേഴ്സ് അതോറിറ്റിയാണ് പുതിയ പ്ലാറ്റ് ഫോം ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിച്ച് വാഹനങ്ങളുടെ കൃത്യമായ വിലകൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഈ പ്ലാറ്റ്ഫോം, വിപണിയിൽ പങ്കാളികൾക്കിടയിൽ നീതിയും സുതാര്യതയും ഉറപ്പാക്കാനും വിലകളിലെ വ്യത്യാസങ്ങൾ കുറയ്ക്കാനും ലക്ഷ്യമിടുന്നു. വാഹനത്തിന്റെ പ്രത്യേകതകളും വിപണി മൂല്യവും സമഗ്രമായി വിശകലനം ചെയ്തുകൊണ്ട് രാജ്യത്തെ കാർ വിലകൾ കണക്കാക്കുന്നതിനുള്ള വിശ്വസനീയമായ ഒരു […]Read More
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കുന്നു. ശബ്ദമില്ലാത്ത യാത്ര അപകടസാധ്യത സൃഷ്ടിക്കുന്നെന്ന വിലയിരുത്തലുകളുടെ അടസ്ഥാനത്തില്‍ കേന്ദ്ര മോട്ടര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി. സഞ്ചരിക്കുമ്പോൾ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (എവിഎഎസ്) വാഹനങ്ങളിൽ ഉൾപ്പെടുത്താനാണു നിർദേശം. 2026 ഒക്ടോബർ 1 മുതൽ വിപണിയിൽ ഇറങ്ങുന്ന പുതിയ മോഡൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇതു നിർബന്ധമാക്കും. 2027 ഒക്ടോബര്‍ 1 മുതല്‍, നിലവില്‍ വില്‍ക്കുന്ന എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കണം. ചില കമ്പനികളുടെ ചില മോഡലുകളില്‍ […]Read More
ട്രംപ് ഭരണകൂടത്തിന്റെ വാണിജ്യ എഐ ടൂളുകൾ സർക്കാർ പ്രവർത്തനങ്ങളിൽ സമന്വയിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ലാമ ഇനി യുഎസ് ഭരണകൂട ഏജൻസികളും ഉപയോഗിക്കും. യുഎസിന്റെ പർച്ചേസ് വിഭാഗമായ ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ (ജിഎസ്എ) ഫെഡറൽ ഏജൻസികൾക്ക് ഉപയോഗിക്കാവുന്ന എഐ ടൂളുകളുടെ പട്ടികയിൽ ലാമയെ ഉൾപ്പെടുത്തുമെന്ന് ജിഎസ്എ മേധാവി ജോഷ് ഗ്രൂവെൻബോം വ്യക്തമാക്കി. ലാമ സർക്കാരിന്റെ കർശനമായ സുരക്ഷാ, നിയമ മാനദണ്ഡങ്ങൾ പാലിക്കപ്പെടും. അതിനാൽ ജൻസികൾക്ക് അതിന്റെ സാധ്യതകൾ സമ്പൂർണമായി പ്രയോജനപ്പെടുത്താമെന്നും ജിഎസ്എ അറിയിച്ചു. ടെക്സ്റ്റ്, […]Read More
ഫ്ലോറിഡ: ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പരീക്ഷണവിക്ഷേപണം പത്താംശ്രമത്തില് വിജയിപ്പിച്ച് ഇലോണ്‍ മസ്കിന്റെ സ്പെയ്സ് എക്സ് കമ്പനി. നേരത്തേ നടത്തിയ ഒന്‍പത് പരീക്ഷണവിക്ഷേപണങ്ങളും ഭാഗികമായോ പൂര്‍ണമായോ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സ്റ്റാര്‍ഷിപ്പ് പദ്ധതി അനിശ്ചിതത്വം നേരിടുന്നതിനിടെയാണ ഈ നേട്ടം. വിക്ഷേപണം വിജയിപ്പിച്ച സ്പെയ്സ് എക്സ് എന്‍ജിനീയര്‍മാരെ മസ്ക് പ്രശംസിച്ചു. ടെക്സസിലെ സ്പെയ്സ് എക്സിന്റെ സ്റ്റാര്‍ബേസില്‍നിന്ന് ചൊവ്വാഴ്ച പ്രാദേശികസമയം വൈകീട്ട് 6.30-നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച്ഏതാനും മിനിറ്റിനകം സ്റ്റാര്‍ഷിപ്പിന്റെ ആദ്യഘട്ടമായ സൂപ്പര്‍ ഹെവി റോക്കറ്റ് പേടകത്തില്‍നിന്ന് വേര്‍പെട്ട് മെക്സിക്കന്‍ ഉള്‍ക്കടലില്‍ […]Read More
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കരുത്താര്‍ജിക്കുന്നതോടെ ഐടി രംഗത്ത് കനത്ത തൊഴില്‍ നഷ്ടമുണ്ടാകുമെന്ന ആശങ്ക ഇന്ത്യയിലും സജീവമാകുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 2026 സാമ്പത്തിക വര്‍ഷത്തോടെ രണ്ട് ശതമാനം ജോലിക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്. മിഡില്‍, സീനിയര്‍ മാനേജ്മെന്റ് തലത്തിലുള്ള 12,000-ത്തിലധികം തൊഴിലാളികളെയാണ് ടിസിഎസിന്റെ ഈ തീരുമാനം ബാധിക്കുക. അതേസമയം എഐ പുതിയ തൊഴില്‍ അവസരങ്ങള്‍ ഐടി രംഗത്ത് സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ഐടി […]Read More
ഇന്റര്‍നെറ്റ് ഉപയോഗിക്കാനറിയാത്തവര്‍ ഇന്ന് വളരെ കുറവാണ്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായംചെന്നവർ വരെ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതാണ്ട് എല്ലാവര്ക്കും തന്നെ ഗൂഗിള്‍ സെര്‍ച്ചും പരിചിതമാണ്. എല്ലാത്തിനുമുള്ള ഉത്തരം നമ്മൾ ആദ്യം അന്വേഷിക്കുന്നത് ഗൂഗിളിൽ ആയിരിക്കും. നിത്യജീവിതത്തില്‍ നമുക്ക് ഉണ്ടായേക്കുന്ന ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കുപോലും കാരണവും പ്രതിവിധിയുമൊക്കെ ഗൂഗിളില്‍ തിരയുന്നവരാണ് പലരും. മേല്‍വിലാസവും വഴിയും രോഗവിവരവും തുടങ്ങി എല്ലാ വിരല്‍ത്തുമ്പില്‍ നമ്മള് ആദ്യം അന്വേഷിക്കുന്നത് ഗൂഗിളില്‍ ആയിരിക്കും. എന്നാല്‍ ഓണ്‍ലൈനില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്. […]Read More
ഇന്ത്യൻ വിപണിയിൽ എം ജി സൈബർസ്റ്ററിനെ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഔദ്യോഗികമായി പുറത്തിറക്കി. ആകർഷകമായ രൂപവും ശക്തമായ ബാറ്ററി പായ്ക്കും ഉള്ള ഈ ഇലക്ട്രിക് സ്പോർട്സ് കാറിന്റെ പ്രാരംഭ എക്സ്-ഷോറൂംവില 74.99 ലക്ഷം രൂപയാണ്. ഈ വർഷത്തെ ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലും കമ്പനി ഈ കാർ പ്രദർശിപ്പിച്ചിരുന്നു. എംജി മോട്ടോർ എംജി സൈബർസ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു. ഇലക്ട്രിക് സ്പോർട്സ് രൂപത്തിൽ അവതരിപ്പിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ എംജി കാറാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ കാറിന്റെ […]Read More
ഐക്യു ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണായ ഐക്യു സ്സെഡ്10ആര് (iQOO Z10R) ഇന്ത്യയില്‍ പുറത്തിറക്കി. ഡുവല്‍ റിയര്‍ ക്യാമറയോടെ വരുന്ന ഐക്യു സ്സെഡ്10ആര് ഹാന്‍ഡ്സെറ്റില്‍ ഡൈമന്‍സിറ്റി 7400 ചിപ്സെറ്റാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് കളര്‍ വേരിയന്റുകളില്‍ ഇന്ത്യയിലെത്തിയിരിക്കുന്ന ഫോണിന്റെ വില ആരംഭിക്കുന്നത് 19499 രൂപയിലാണ്. ഐക്യു സ്സെഡ്10ആര് ഫോണ്‍ 6.77 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ക്വാഡ് കര്‍വ്ഡ് ഡിസ്പ്ലെയോടെ വരുന്ന സ്മാര്‍ട്ട്ഫോണാണ്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമാണ് ഈ സ്ക്രീനുള്ളത്. ആല്‍ഫാ […]Read More
രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ ഫലം കാണുന്നതായി കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ തട്ടിപ്പുകളിലൂടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന 5,489 കോടി രൂപയിലധികം തുക ഇതിനോടകം സംരക്ഷിക്കാനായെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 9.42 ലക്ഷത്തിലധികം സിം കാര്‍ഡുകളും 2.63 ലക്ഷത്തിലധികം ഐഎംഇഐ നമ്പറുകളും ബ്ലോക്ക് ചെയ്തതായും കേന്ദ്രം വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ സമഗ്രവും ഏകോപിതവുമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം വിവിധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ : എല്ലാത്തരം […]Read More
സാംസങ് ഗാലക്സി എസ് ഫ്ലാഗ്ഷിപ്പ് ലൈനപ്പില്‍ വമ്പന്‍ ബാറ്ററി അപ്ഗ്രേഡിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് ഗാലക്സി എസ്26 അള്‍ട്രാ 5ജി കൂടുതല്‍ കരുത്തുറ്റ ബാറ്ററിയും വേഗമാര്‍ന്ന ചാര്‍ജിംഗ് സംവിധാനവും അവതരിപ്പിക്കുമെന്നാണ് ലീക്കുകള്‍ സൂചിപ്പിക്കുന്നത്. 2020ന് ശേഷം ആദ്യമായാണ് സാംസങ് ഗാലക്സി എസ് ഫ്ലാഗ്ഷിപ്പ് ശ്രേണിയില്‍ ബാറ്ററി അപ്ഗ്രേഡിന് തയ്യാറെടുക്കുന്നത്. ഗാലക്സി നിലവില്‍ എസ് സീരീസ് അള്‍ട്രാ വേരിയന്റില്‍ സാംസങ് 5000 എംഎഎച്ച് ബാറ്ററിയും 45 വാട്സ് വേഗമാര്‍ന്ന ചാര്‍ജറുമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. 2026ല്‍ പുറത്തിറങ്ങുന്ന […]Read More

