ചൈനീസ് ജനപ്രിയ ഷോർട്ട് വീഡിയോ ആപ്ലിക്കേഷനായ ടിക്ടോകിനെതിരെ യൂറോപ്പിൽ വീണ്ടും ഗുരുതരമായ സ്വകാര്യതാ ലംഘന ആരോപണം. ഉപഭോക്താക്കളുടെ ഡാറ്റ ചൈനയിലേക്ക് കൈമാറുന്നു എന്ന സംശയത്തില്‍ യൂറോപ്യൻ യൂണിയന്റെ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി (ഡിപിസി) ടിക്ടോക്കിനെതിരെ പുതിയ അന്വേഷണം ആരംഭിച്ചു. ഏത് സാഹചര്യത്തിലാണ് ആപ്പ് യൂറോപ്യൻ ഉപയോക്തൃ ഡാറ്റ ചൈനയിലേക്ക് കൈമാറിയതെന്ന് അന്വേഷിക്കാനാണ് തീരുമാനം. ഈ അന്വേഷണം ടിക്ടോക്കിനെതിരെ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു ചാരവൃത്തി ആരോപിച്ചുള്ള അന്വേഷണത്തിന്റെ തുടര്‍ച്ചയാണ്. ചൈനയില്‍ നിന്നുള്ള റിമോട്ട് ആക്സസ് വഴി യൂറോപ്പിലെ ആപ്പ് […]Read More
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (പഴയ ട്വിറ്റർ) ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള സബ്സ്ക്രിപ്ഷൻ നിരക്കുകൾ വെട്ടിക്കുറച്ചു. എല്ലാ അക്കൗണ്ട് തലങ്ങളിലുമുള്ള പ്രതിമാസ, വാർഷിക ഫീസുകൾ 48 ശതമാനം വരെ കുറച്ചതായി കമ്പനി വ്യക്തമാക്കി. മൊബൈൽ ഉപയോക്താക്കൾക്കുള്ള പ്രീമിയം സബ്സ്ക്രിപ്ഷനുകളുടെ നിരക്കിലാണ് ഏറ്റവും വലിയ കുറവ്. ഇപ്പോൾ പ്രതിമാസം 470 രൂപയാണ് പ്രീമിയം സബ്സ്ക്രിപ്ഷനുകളുടെ വില. മുമ്പ് ഇത് 900 രൂപ ആയിരുന്നു. വെബ് ഉപയോക്താക്കൾക്ക് പ്രതിമാസ പ്രീമിയം ഫീസ് ഇപ്പോൾ 427 രൂപയാണ്. നേരത്തെ […]Read More
ആക്സിയം-4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ന് ഭൂമിയിലേക്ക് മടങ്ങും. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാന്‍ഷു ശുക്ല അടങ്ങുന്ന നാലംഗ സംഘമാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങുന്നത്. ഇന്ന് വൈകുന്നേരം 4.30ന് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യുമെന്ന് നാസ അറിയിച്ചു. ദൗത്യ സംഘം 17 ദിവസങ്ങളായി ബഹിരാകാശ നിലയത്തിൽ സേവനമനുഷ്ഠിച്ചുകൊണ്ടായിരുന്നു. ബഹിരാകാശത്തിൽകൂടിയുള്ള യാത്ര അത്യന്തം അതിശയിപ്പിക്കുന്നതും മനോഹരവുമായിരുന്നുവെന്നും ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ ഇനി ആരംഭിക്കുമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ശുഭാന്‍ഷു ശുക്ല […]Read More
വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ്, ഉപയോക്താക്കൾക്ക് ഉള്ളടക്കം കണ്ടെത്താനുള്ള രീതിയിൽ വലിയ മാറ്റം കൊണ്ടുവരുന്നു. ഉപയോഗക്കുറവ് മൂലം, പതിറ്റാണ്ടോളം സേവനത്തിലുള്ള ട്രെൻഡിംഗ് പേജ്, കൂടാതെ ‘ട്രെൻഡിംഗ് നൗ’ ലിസ്റ്റ് എന്നിവ 2025 ജൂലൈ 21 മുതൽ പൂർണമായി നിർത്തിവെയ്ക്കാനാണ് കമ്പനി തീരുമാനിച്ചത്. 2015-ൽ ഇറക്കിയ ഈ ഫീച്ചറുകൾ ഒരുപാട് കാലം പുതിയ വീഡിയോകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ട്രെൻഡിംഗ് പേജിൽ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. […]Read More
ടെസ്ലയുടെ ഇന്ത്യയിലെ ആദ്യത്തെ കാർ ഷോറൂം ജൂലൈ 15-ന് മുബെെയിൽ തുറക്കും. കാറുകളുടെ ഡെലിവറി ഓഗസ്റ്റ് ആദ്യവാരം മുതൽ തുടങ്ങും. ടെസ്ലയുടെ ചൈനീസ് ഫാക്ടറിയിൽ നിന്നുള്ള മോഡൽ വൈ കാറുകൾ ഇതിനോടകം മുംബൈയിലെത്തി. രാജ്യത്തെ രണ്ടാമത്തെ ഷോറൂം ജൂലൈ അവസാനത്തോടെ ഡൽഹിയിലെത്തും. ആഗോള വിപണിയിൽ ടെസ്ലയുടെ വിൽപന ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള ടെസ്ലയുടെ കടന്നു വരവ്. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, ടെസ്ല ഇതിനകം തന്നെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് അഞ്ച് മോഡൽ വൈ യൂണിറ്റുകൾ മുംബൈയിലേക്ക് കയറ്റി […]Read More
ഗൂഗിൾ അവരുടെ ജെമിനി ആപ്പിൽ വീഡിയോ ജനറേഷൻ സവിശേഷതകൾ അവതരിപ്പിച്ചു. ഏറ്റവും പുതിയ വീഡിയോ ജനറേഷൻ മോഡലായ Veo 3 ഉപയോഗിച്ച് സ്റ്റിൽ ഫോട്ടോകളെ ആനിമേറ്റഡ് വീഡിയോ ക്ലിപ്പുകളാക്കി മാറ്റാൻ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഗൂഗിൾ എഐ പ്രോ, അൾട്രാ സബ്സ്ക്രൈബർമാർക്ക് ജൂലൈ 11 മുതൽ ഈ അപ്ഡേറ്റ് ലഭ്യമാകാൻ തുടങ്ങി. ഒരു ബ്ലോഗ് പോസ്റ്റിലൂടെ ജെമിനി ആപ്പിൽ ഈ സവിശേഷതയുടെ ലഭ്യമാകുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ഈ പുതിയ സവിശേഷതയിലൂടെ ഗൂഗിൾ എഐ […]Read More
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ലയടങ്ങിയ ആക്സിയം 4 സംഘത്തിന്റെ മടക്കം ജൂലൈ പതിനാലിന് ലക്ഷ്യമിടുന്നുവെന്ന് നാസ. നേരത്തെ പ്രഖ്യാപിച്ച ദൗത്യ കാലാവധി ഇന്നത്തോടെ അവസാനിച്ചിരുന്നു. ജൂലൈ പതിനാലിന് നാലംഗ സംഘവുമായി ക്രൂ ഡ്രാഗൺ ഗ്രേസ് അൺഡോക്ക് ചെയ്യും. ജൂൺ 26നാണ് നാലംഗ ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. പതിനാല് ദിവസത്തെ ദൗത്യം ഇന്നത്തേക്ക് പൂർത്തിയായിരുന്നു. കാലാവസ്ഥയടക്കം എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാണ് ജൂലൈ പതിനാലിന് ഡ്രാഗൺ ഗ്രേസ് പേടകത്തിന്റെ അൺഡോക്കിംഗ് നടത്താൻ തീരുമാനിച്ചത്. കൃത്യമായ […]Read More
ആക്സിയം ഫോർ ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ശുഭാംശു ശുക്ലയുടെയും സംഘത്തിന്റേയും മടക്കയാത്ര മാറ്റി. ദൗത്യത്തിലുൾപ്പെട്ട നാലംഗ സംഘം ഭൂമിയിലേക്ക് മടങ്ങുക ജൂലൈ 14ന് ശേഷമായിരിക്കും. ദൗത്യസംഘം മടങ്ങാനിരുന്നത് ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസിയാണ് മടക്കയാത്ര മാറ്റിയ വിവരം അറിയിച്ചത്. എന്നാൽ മടക്കയാത്രയുടെ യഥാർത്ഥ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശുഭാംശുവിനും സംഘത്തിനും മൂന്നാഴ്ച ചെലവിടാനായേക്കും. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്സിയം സ്പേസിന്റെ നാലാം ദൗത്യ […]Read More
പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (സിഒഒ) ചമുതലയേൽക്കാൻ ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന് സാബിഹ് ഖാൻ. മൂന്ന് പതിറ്റാണ്ടായി ആപ്പിളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് സാബിഹ് ഖാൻ. നിലവിലെ സിഒഒ ആയ ജെഫ് വില്യംസ് ഈ മാസം അവസാനം സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് നിയമിക്കുന്നത് സാബിഹ് ഖാൻ സ്ഥാനമേൽക്കുന്നത്. നിലവില്‍ സാബിഹ് ഖാന് കമ്പനിയുടെ വൈസ് പ്രസിഡന്റാണ്. പുതിയ പദവി വഹിക്കാന്‍ പോകുന്ന സാബിഹ് ഖാന് നിലവിലെ ആപ്പിള്‍ സിഇഒ ആയ ടിം കുക്ക് […]Read More

