സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കവെയാണ് കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. […]Read More
കാസർഗോഡ് ചെറുവത്തൂരിലെ വീരമലക്കുന്ന് ദേശിയപാതയിലേക്ക് ഇടിഞ്ഞുവീണു. ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് കുന്ന് ഇടിഞ്ഞത്. വീരമലക്കുന്നിലെ മണ്ണും കല്ലുമെല്ലാം ദേശീയപാതയിൽ പതിച്ചതിനാൽ സ്ഥലത്ത് ഗതാഗതകുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. തലനാരിഴയ്ക്കാണ് വാഹനങ്ങൾ രക്ഷപ്പെട്ടത്. മേഘ കൺസ്ട്രക്ഷൻസ് ദേശീയപാത നിർമാണം നടത്തുന്നയിടത്താണ് വീരമലക്കുന്നുള്ളത്. നേരെത്തെ തന്നെ ഈ പ്രദേശത്തെ അതീവ ജാഗ്രതാ പട്ടികയിൽ ജില്ലാകളക്ടർ ഉൾപ്പെടുത്തിയിരുന്നു. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകട സ്ഥലത്ത് ജില്ലാ കളക്ടറും എൻഡിആർഎഫ് സംഘവും എത്തി. മഴ വീണ്ടും […]Read More
ഗാൽവാൻ താഴ്വരയിലെ മാരകമായ ഏറ്റുമുട്ടലുകളെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെത്തുടർന്ന് നിർത്തിവച്ചിരുന്ന, അഞ്ച് വർഷത്തിന് ശേഷം, ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിക്കും. ചൈനയിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിലൂടെ വിസ അപേക്ഷാ പ്രക്രിയയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. “2025 ജൂലൈ 24 മുതൽ, ചൈനീസ് പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. അവർ ആദ്യം വെബ് ലിങ്കിൽ ഓൺലൈനായി വിസ അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രിന്റ് ചെയ്യണം, തുടർന്ന് […]Read More
വി എസ് അച്യുതാനന്ദന് കേരളം നൽകുന്നത് അവിസ്മരണീയ യാത്രയയപ്പ്. വിഎസ് അച്യുതാനന്ദന്റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തി. 22 മണിക്കൂർ പിന്നിട്ട യാത്രയാണ് വേലിക്കകത്ത് വീട്ടിൽ എത്തിയത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേര് രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയാണ്. വിപ്ലവ സൂര്യനെ അവസാനമായി കാണാൻ വീട്ടിലേക്കും ജനപ്രവാഹം. ജനങ്ങളുടെ സ്നേഹച്ചൂടിൽ വെയിലും മഴയും തോറ്റു. ജനസാഗരത്തിനു നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിൽ എത്തിയത് 20 മണിക്കൂറിലധികം സമയമെടുത്താണ്. പെരുമഴയെ തോൽപ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി […]Read More
ബിജെപി മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു. എബിവിപി മുൻ സംസ്ഥാന സെക്രട്ടറിയാണ് വി മനുപ്രസാദ്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ആണ് നവ്യ ഹരിദാസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന് മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു.മുകുന്ദന് പള്ളിയറായാണ് എസ് ടി മോര്‍ച്ചയുടെ അധ്യക്ഷന്‍.സുമിത് ജോര്‍ജിനെ മൈനോരിറ്റി […]Read More
ശബരിമല ക്ഷേത്രത്തിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുമെന്ന് പറഞ്ഞ് ഒരു സ്വകാര്യ വ്യക്തി നടത്തിയ പണപ്പിരിവിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കേരള ഹൈക്കോടതി നിർദേശിച്ചു. ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ തുടർനടപടികൾ സ്വീകരിക്കണമെന്ന് ബെഞ്ച് പറഞ്ഞു. കേസുകൾ രജിസ്റ്റർ ചെയ്യാൻ പമ്പ പൊലീസിന് ചുമതല നൽകി. തമിഴ്നാട് സ്വദേശിക്ക് വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയതായി പറയുന്ന ഫയലുകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. നോട്ടീസ് അയച്ചിട്ടും അയാൾ പ്രതികരിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. വിഗ്രഹത്തിന്റെ പേരിൽ ഇതുവരെ എത്രത്തോളം […]Read More
ചൈന, റഷ്യ, മറ്റ് ചില രാജ്യങ്ങളുമായി ബന്ധമുള്ള സർക്കാർ പ്രചാരണങ്ങൾക്ക് ഉപയോഗിച്ചിരുന്ന 11,000-ത്തിലധികം യൂട്യൂബ് ചാനലുകളും അക്കൗണ്ടുകളും ഗൂഗിൾ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ ഏകദേശം 7,700 ചാനലുകൾ ചൈനയെ സംബന്ധിച്ചവയായിരുന്നു. യുഎസ് വിദേശനയത്തെ വിമർശിക്കുകയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ പ്രശംസിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ ഇവയിൽ ഉൾപ്പെട്ടിരുന്നു. ഇതെല്ലാം തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പ്രചാരണങ്ങൾ എന്ന നിലയിലാണ് ഗൂഗിൾ ചാനലുകൾ നീക്കം ചെയ്തത്. ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പാണ് (TAG) ഈ നീക്കങ്ങൾക്ക് പിന്നിൽ. ഇന്റർനെറ്റ് […]Read More
പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 197 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റിയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. നേരത്തെ 70 ദിവസം ഉണ്ടായിരുന്ന പ്ലാൻ വാലിഡിറ്റി 54 ദിവസമായി കുറച്ചപ്പോള്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് പരിമിതപ്പെടുത്തി. എസ്എംഎസ്, ഡാറ്റ ഉപയോഗം എന്നിവയിലും ബിഎസ്എന്‍എല്‍ മാറ്റം വരുത്തിയിട്ടുണ്ട്. ബിഎസ്എൻഎൽ 197 പ്ലാനിന്റെ പഴയതും പുതിയതുമായ ആനുകൂല്യങ്ങൾ വിശദമായി അറിയാം. ബിഎസ്എന്‍എല്‍ 197 രൂപ റീചാര്‍ജ്- പഴയ ആനുകൂല്യങ്ങൾ ബിഎസ്എന്‍എല്ലിന്റെ 197 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം […]Read More
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടങ്ങും. പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ജയിച്ച് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. എന്നാല്‍ ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ 22 റണ്‍സിന്റെ നേരിയ ജയവുമായി ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലെത്തി. വിജയത്തിനരികെ ലോര്‍ഡ്സില്‍ വിജയം കൈവിട്ട ഇന്ത്യക്ക് മാഞ്ചസ്റ്ററില്‍ വീണ്ടുമൊരു തോല്‍വിയെക്കുറിച്ച് കൂടി ചിന്തിക്കാനാവില്ല. മാഞ്ചസ്റ്ററിലും തോറ്റാല്‍ ഇന്ത്യ പരമ്പര കൈവിടും. നാലാം മത്സരത്തിനിറങ്ങുമ്പോള്‍ പരിക്കാണ് ഇന്ത്യയെ അലട്ടുന്നത്. ഓള് റൗണ്ടര്‍ […]Read More
സൂര്യയുടെ മാഗ്നം ഓപസ് ചിത്രം കറുപ്പിന്റെ ടീസർ ഇന്ന് താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങി. സൂര്യയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്കും പ്രേക്ഷകർക്കും ആഘോഷിക്കാനുള്ള രംഗങ്ങൾ ഉള്ള ടീസർ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കറുപ്പിൽ സൂര്യയുടെ കഥാപാത്രം തീവ്രത, ധൈര്യം, സമാനതകളില്ലാത്ത സ്ക്രീൻ സാന്നിധ്യം എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഒരു മിനിറ്റും മുപ്പത്തിയെട്ടു സെക്കൻഡും ദൈർഘ്യമുള്ള ടീസർ, തീക്ഷ്ണമായ ദൃശ്യങ്ങളുടെയും, ആരാധകർക്ക് ആർപ്പു വിളിക്കാൻ സാധിക്കുന്ന നിമിഷങ്ങളും […]Read More

