തൃശൂര്‍ പുതുക്കാട്ടെ ബാറിനു പുറത്ത് നടന്ന വാക്കുതര്‍ക്കം അതിക്രമത്തിലേക്ക് നീങ്ങി ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ടത് എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന് (64) ആണ്. കൊച്ചി സ്വദേശി ഫിജോ ജോണി (40) എന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം ഇന്നലെ രാത്രിയോടെയായിരുന്നു. പുതുക്കാട് മേ ഫെയര്‍ ബാറിന് മുന്നിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലേക്കും പിന്നീട് പകയും കൊലപാതകവുമിലേക്കും മാറുകയായിരുന്നു. “വേണ്ടത്ര ടെച്ചിങ്സ് നല്‍കിയില്ല” എന്ന ആരോപണമാണ് തര്‍ക്കത്തിന് തുടക്കമായതെന്ന് പൊലീസ് […]Read More
തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ഏറ്റവും പ്രധാനപ്പെട്ട ഭരണ വിവരങ്ങള്‍ പോലും പങ്കുവച്ച് അതിനൊരു ആധികാരികത ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ എഐ വിഡിയോ എന്ന സൂചന പോലുമില്ലാതെ ട്രംപ് പങ്കുവച്ച ഈ വിഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിരവധി പേര്. നോ വണ്‍ ഈസ് എബൗ ദ ലോ (ആരും നിയമത്തിന് അതീതരല്ല) എന്ന് പ്രമുഖ അമേരിക്കക്കാര്‍ പറയുന്ന യഥാര്‍ഥ ഭാഗത്തിന് ശേഷമാണ് എഐ നിര്‍മിത വീഡിയോ ആരംഭിക്കുന്നത്. ഓവല്‍ ഓഫിസില്‍ ട്രംപുമായി […]Read More
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ സൈനിക ശേഷിയെയും സ്വദേശീയമായി നിർമ്മിച്ച ആയുധങ്ങളുടെ ശക്തിയെയും തെളിയിച്ച ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിനായി സർവ്വകക്ഷികളും ഒന്നിച്ചു നിന്നതിന്റെ ഉദാഹരണമാണ് ഈ ഓപ്പറേഷൻ സിന്ദൂർ. എല്ലാ പ്രതിപക്ഷ കക്ഷികൾക്കും ഈ ഘട്ടത്തിൽ നൽകിയ സഹകരണത്തിന് നന്ദിയും മോദി അറിയിച്ചു. രാജ്യത്ത് ഇപ്പോൾ മെച്ചപ്പെട്ട കാലാവസ്ഥ നിലനിൽക്കുന്നുവെന്നും അതിന്റെ നേട്ടം കാർഷികമേഖലയ്ക്ക് വലിയൊരു ആശ്വാസമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹിരാകാശ യാത്രികനായ […]Read More
2006-ൽ മുംബൈയിലെ ലോക്കൽ ട്രെയിൻ ശൃംഖലയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. ഇവർക്കെതിരായ തെളിവുകൾ പര്യാപ്തമല്ലെന്നും പ്രോസിക്യൂഷൻ കേസ് തീർച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. ഭീകരാക്രമണത്തിൽ 180-ൽധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്നതിന് 19 വർഷങ്ങൾക്ക് ശേഷമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. “പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് […]Read More
ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു. ഒരു വര്‍ഷം മുമ്പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടേയും സതീഷിന്റെ അക്രമാസക്തപെരുമാറ്റ വീഡിയോകളുടേയും അടിസ്ഥാനത്തിലാണ് കമ്പനി നടപടി. ശാസ്താംകോട്ട മനക്കര സ്വദേശിയാണ് സതീഷ് ശങ്കർ. സതീഷിന്റ നിരന്തരമായുള്ള പീഡനമാണ് അതുല്യയുടെ […]Read More
കെജിഎഫ് എന്ന സിനിമയോട് കൂടിയാണ് കന്നഡ ഇൻഡസ്ട്രി രാജമൊട്ടുക്കും ശ്രദ്ധയാകര്‍ഷിച്ചത്. തുടര്‍ന്ന് കാന്താരയും കന്നഡ സിനിമാ ലോകത്തെ രാജ്യത്തിന്റെ ശ്രദ്ധയിലെത്തിച്ചു. താരങ്ങളടക്കം വാഴ്ത്തിയ കെജിഎഫ് ബോക്സ് ഓഫീസ് കളക്ഷനിലും അത്ഭുതപ്പെടുത്തി. കുറഞ്ഞ ചെലവില്‍ ഒരുക്കിയ ചിത്രത്തിന്റെ അത്ഭുതപ്പെടുത്ത ദൃശ്യങ്ങള്‍ കണ്ട് പൃഥ്വിരാജടക്കം അഭിനനന്ദനുമായി എത്തിയിരുന്നു. കന്നഡയില്‍ മാത്രം ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രം പിന്നീട് മലയാളമടക്കമുള്ള ഭാഷകളില്‍ റിലീസ് ചെയ്ത് കൂടുതല്‍ പേരിലേക്ക് എത്തി. അതിനാല്‍ തന്നെ കാന്താര 2വും രാജ്യമൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കാന്താരയുടെ […]Read More
‘കാവിക്കൊടിയേന്തിയ ഭാരതാംബ’ ചിത്ര വിവാദത്തില്‍ പിടിവാശി ഉപേക്ഷിക്കാന്‍ ഗവര്‍ണര്‍. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മിൽ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സര്‍ക്കാര്‍ പരിപാടികളില്‍ ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ഉണ്ടാവില്ലെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്കി. അനൗദ്യോഗിക പരിപാടികളിലും ഭാരതാംബയെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കും. ചിത്രം വന്നതില്‍ ഗൂഢാലോചന ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാര്‍ പട്ടിക അനുസരിച്ച് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനും ഗവര്‍ണര്‍ സമ്മതിച്ചു. ഇതനുസരിച്ച് ഡിജിറ്റല്‍ സാങ്കേതിക വൈസ് ചാന്‍സലറുമാരെ ഉടന്‍ തീരുമാനിക്കും. ചെറിയ കാര്യം വലുതാക്കിയത് […]Read More
അനന്ത്നാഗ് പോലീസ് ഞായറാഴ്ച പുതുതായി സ്ഥാപിച്ച മുഖം തിരിച്ചറിയൽ സംവിധാനം വഴി ഒരു സംശയാസ്പദ വ്യക്തിയെ അറസ്റ്റ് ചെയ്തു, ഇയാൾ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം) കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു. “ഒരു സുപ്രധാന വഴിത്തിരിവിൽ, അനന്ത്നാഗിലെ പോലീസ് ഡ്രാങ്ബാൽ പാംപോറിലെ മാലിക് മൊഹല്ല നിവാസിയായ മുനീബ് മുഷ്താഖ് ഷെയ്ഖ് എന്ന സംശയാസ്പദമായ വ്യക്തിയെ വിജയകരമായി പിടികൂടി,” അദ്ദേഹം പറഞ്ഞു. ഗണിഷ്ബലിലെ എക്സ്-റേ പോയിന്റിൽ ജമ്മു കശ്മീർ പോലീസ് സ്ഥാപിച്ച ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം വഴി […]Read More
നിമിഷപ്രിയയുടെ മോചനത്തിനായെന്ന പേരില്‍ പണം പിരിച്ച മനുഷ്യാവകാശ പ്രവര്ത്തകന് സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് ഫത്താഹ് അബ്ദുള്‍ മഹ്ദി. സാമുവല്‍ ജെറോം ബിബിസിയില്‍ അവകാശപ്പെട്ടത് പോല അഭിഭാഷകനല്ലെന്നും മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം പണം പിരിക്കുകയാണെന്നും എന്നാല്‍ ഇയാള്‍ മധ്യസ്ഥതയ്ക്കായി തങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്നും ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘നിരവധി പ്ലാറ്റ്ഫോമുകളില്‍ നിന്നും മധ്യസ്ഥതയുടെ പേരില്‍ എണ്ണമില്ലാത്ത അത്രയും പണം അദ്ദേഹം പിരിച്ചു. പുതുതായി 40000 ഡോളറും അയാൾ പിരിച്ചു. ഈ വിഷയത്തില്‍ അദ്ദേഹം […]Read More
പെരുമ്പാവൂരിൽ ഒരു കിലോ ഹാഷിഷ് ഓയിലുമായി ഉണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി സാഗർ ഷെയ്ഖ് (21) കസ്റ്റഡിയിലായി. മയക്കുമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കിഴക്കമ്പലം ബസ്സ് സ്റ്റാൻഡിൽ നിന്നാണ് ഇയാളെ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേർന്ന് പിടികൂടിയത്. ആന്ധ്രാപ്രദേശത്ത് നിന്നാണ് പ്രതി ഹാഷിഷ് ഓയിൽ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ട്രെയിൻ മാർഗ്ഗമായി ആലുവയിലെത്തി, അവിടെ നിന്ന് കിഴക്കമ്പലത്തിലേക്കുള്ള ബസ്സിൽ യാത്ര ചെയ്ത് ഒടുവിൽ ഹാഷിഷ് […]Read More

