റഷ്യയുമായുള്ള എണ്ണ ഇടപാടില്‍ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ സഖ്യം. റഷ്യയുമായി വ്യാപാര ബന്ധങ്ങള്‍ തുടര്‍ന്നാല്‍ നാറ്റോയുടെ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഭീഷണി. നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റൂട്ട് ആണ് ഭീഷണി മുഴക്കിയിരിക്കുന്നത്. റഷ്യയുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ പുടിനെ ഉടന്‍ ഫോണില്‍ ബന്ധപ്പെടണമെന്നും യുക്രൈന് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടണമെന്നും മാര്‍ക്ക് റൂട്ട് പറഞ്ഞു. ഇല്ലെങ്കില്‍ അത് ഇന്ത്യയേയും ചൈനയേയും ബ്രസീലിനേയും ദോഷകരമായി ബാധിക്കുമെന്നും മാര്‍ക്ക് വാഷിങ്ടണില്‍ […]Read More
ഗവർണർ രാജ്ഭവൻ ഉപയോഗിക്കുന്നത് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ എന്ന് ആരോപണം. രാഷ്ട്രീയ യുവജനതദൾ ജില്ലാ കമ്മിറ്റിയാണ് ആരോപണം ഉന്നയിച്ചത്. ഗവർണർ രാജ്ഭവൻ ഉപയോഗിക്കുന്നത് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ആണെന്നും , ഇത് ഭരണഘടനാ വിരുദ്ധമാണെന്നും പറഞ്ഞു. രാജ്ഭവൻ ആർ എസ്എസ് കാര്യാലയമാക്കുന്നതിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 21 നു നടക്കുന്ന രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ ജില്ലയിൽ നിന്ന് 50 പേരെ പങ്കെടുപ്പിക്കാൻ ആർ വൈ ജെ ഡി ജില്ല കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി കെ […]Read More
ഹരിയാനയിലെ റോഹ്തക്കിൽ ഇന്ന് പുലർച്ചെ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായത്. പുലർച്ചെ 12:46 നുണ്ടായ ഭൂചലനത്തിൽ റോഹ്തക് നഗരത്തിന് 17 കിലോമീറ്റർ കിഴക്കായി ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഹരിയാനയിലുണ്ടാകുന്ന നാലാമത്തെ പ്രധാന ഭൂകമ്പമാണിത്. ജൂലൈ 11 ന്, ജജ്ജാർ ജില്ലയിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു, തുടർന്ന് മണിക്കൂറുകൾക്ക് ശേഷം അതേ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ കൂടുതൽ […]Read More
ഒരു സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ മൂന്ന് ദിവസങ്ങളിൽ തിയേറ്ററുകളിൽ പൊതുജനങ്ങളുടെ റിവ്യൂ ചിത്രീകരിക്കുന്നത് നിർത്തണമെന്ന് നടൻ വിശാൽ. നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയായ വിശാൽ മാധ്യമങ്ങളോടും തിയേറ്റർ ഓപ്പറേറ്റർമാരോടുമാണ് ഇക്കാര്യം അഭ്യർത്ഥിച്ചത്. തമിഴ് ചിത്രമായ ‘റെഡ് ഫ്ലവർ’ ന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് ഈ അഭ്യർത്ഥന. ആദ്യ 12 ഷോകളിൽ തിയേറ്ററുകളിൽ പ്രേക്ഷകരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത് നിർത്തേണ്ടതിന്റെ ആവശ്യകത വിശാൽ ഊന്നിപ്പറഞ്ഞു. പൊതുജനാഭിപ്രായം ശേഖരിക്കുന്നതിന് മുമ്പ് കണ്ടന്റ് സ്രഷ്ടാക്കൾ തിയേറ്ററിൽ പോയി സിനിമ കാണണമെന്ന് […]Read More
കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് ഇന്ന് മുതൽ 529 രൂപ. ലിറ്ററിന് 110 രൂപ കൂട്ടാൻ തീരുമാനിച്ചതോടെയാണ് ഇത്. മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും നാടൻ വെളിച്ചെണ്ണയും ലീറ്ററിന് 420 – 480 രൂപയ്ക്കു കിട്ടുമ്പോഴാണു കുത്തനെയുള്ള വില വർധന. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി. നാലു മാസത്തിനുള്ളിലെ നാലാമത്തെ വില വർധനയാണിത്.കേരയ്ക്ക് ഏറ്റവും കൂടുതൽ വിറ്റുവരവ് ഓണക്കാലത്താണ്. 2500 ടണ്ണാണ് ഓരോ ഓണത്തിനും വിറ്റഴിയുന്നത്. എന്നാൽ, വില സാധാരണക്കാരനd താങ്ങാനാകാത്ത നിലയിലെത്തിയതിനാൽ ഇക്കുറി […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില 73000 ത്തിന്റെ താഴെയെത്തി. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 72,800 രൂപയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധം തുടരുന്നത് സ്വർണവില കൂട്ടിയേക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. വരും ആഴ്ചകളിൽ വ്യാപാര കരാറുകൾ അന്തിമമാകുമെന്നതാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ. ഈ വർഷം സ്വർണത്തിന്റെ കാൽ ഭാഗത്തിലധികം വർദ്ധിച്ചിട്ടുണ്ട്. യുഎസിന്റെ അസ്ഥിരമായ വ്യാപാര നയം സ്വർണവില ഉയർത്തിയിട്ടുണ്ട്. […]Read More
അമേരിക്കയിൽ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.Read More
നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും എതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ‘ആക്ഷൻ ഹീറോ ബിജു 2’ സിനിമയുടെ നിർമാണത്തിന്റെ പേരിൽ 1.9 കോടി രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് നടപടി. തലയോലപ്പറമ്പ് പൊലീസാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്. നിവിൻ പോളി നായകനായ മഹാവീര്യർ സിനിമയുടെ നിർമാതാവാണ് ഷംനാസ്. സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടർന്നു 95 ലക്ഷം രൂപ നൽകാമെന്നും ആക്ഷൻ ഹീറോ ബിജു 2 […]Read More
ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. സംസ്കാരവുമായി ബന്ധപ്പെട്ട് കടുംബങ്ങൾ തമ്മിൽ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് നടത്തിയ ചർച്ചയിലാണ് തീരമാനം. അതേസമയം വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനും തീരുമാനമായി. സംസ്കാരവുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളൊഴിഞ്ഞ സ്ഥിതിക്ക് ഇന്ന് മറ്റ് നടപടികൾ പൂർത്തിയാക്കിയാകും സംസ്കാരം. വിപഞ്ചികയുടെ കുടുംബത്തിന് ഇതുവരെ രണ്ട് പേരുടേയും മൃതദേഹങ്ങൾ കാണാൻ പോലും കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നടത്താനിരുന്ന വൈഭവിയുടെ സംസ്കാരചടങ്ങ് മാറ്റിവെച്ചിരുന്നു. […]Read More
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. 1983-87 കാലഘട്ടത്തില്‍ കെപിസിസി പ്രസിഡന്റായിരുന്നു. കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും മന്ത്രി സഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, ധനകാര്യം മുതലായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1982ലും 1991ലും ചാത്തന്നൂരില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1982,1983,1991,1995 വര്‍ഷങ്ങളിലെ കരുണാകരന് മന്ത്രിസഭയിലും 1995-1996-ലെ എ.കെ. ആന്റണി മന്ത്രിസഭയിലും മന്ത്രിയായും പ്രവര്‍ത്തിച്ചു. കേരള പ്ലാനിംഗ് ബോര്‍ഡ് വൈസ് […]Read More

