ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. കുത്തിയൊലിച്ച മണ്ണിനൊപ്പം പുഴയുടെ ആഴങ്ങളിലേക്ക് പതിച്ച് ജീവൻ നഷ്ടപ്പെട്ട അര്ജുന് മലയാളികള്‍ക്ക് ഇന്നും തീരോനോവാണ്. സ്വന്തം കൂടപ്പിറപ്പിനെയെന്നോണം നാടൊരുമിച്ച ആ ദിവസങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. മലയാളികളെ ദിവസങ്ങളോളം സങ്കടത്തിലാക്കിയ ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. കഴിഞ്ഞ വർഷം ജൂലൈ 16ന് ഷിരൂരിലെ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുനെ (32) കാണാതായത്. മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ […]Read More
വിവോ ടി4ആർ 5ജി (Vivo T4R 5G) സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് വിവോ സ്ഥിരീകരിച്ചു. ഹാൻഡ്സെറ്റിന്റെ ഒരു ബാനർ പരസ്യം ഫ്ലിപ്കാര്‍ട്ട് പുറത്തുവിട്ടു. ഇതിൽ ഹാൻഡ്സെറ്റിന്റെ സ്ലിം ഡിസൈൻ പ്രദർശിപ്പിച്ചിരിക്കുന്നു. ഫ്ലിപ്കാർട്ട് വഴി ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമാകും. നിലവിൽ രാജ്യത്ത് ലഭ്യമായ ഏറ്റവും സ്ലിം ആയ ക്വാഡ് കർവ്ഡ് ഡിസ്പ്ലേ ഫോണായിരിക്കും വിവോ ടി4ആർ 5ജി എന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ടി4ആർ 5ജിയുടെ വിലയോ കൃത്യമായ ലോഞ്ച് തീയതിയോ വിവോ വെളിപ്പെടുത്തിയിട്ടില്ല. വിവോ ടി4ആർ […]Read More
‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദര്‍ശനാനുമതി സംബന്ധിച്ചുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിര്‍മ്മാതാക്കളായ കോസ്മോസ് എന്റർടൈൻമെന്റ്സ് നല്കിയ ഹര്‍ജിയാണ് ജസ്റ്റിസ് എന്‍ നഗരേഷ് പരിഗണിക്കുന്നത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയെന്ന കാര്യം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും കോടതിയെ അറിയിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ ചിത്രം തീയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. സമവായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പരിഹാരമുണ്ടായ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കും. അതേസമയം, ജെഎസ്കെയുടെ ബുക്കിങ്ങും ഇന്ന് ആരംഭിക്കും. ഏറെ […]Read More
താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള നടപടികൾ ഇന്നുമുതൽ തുടങ്ങും. ഈ മാസം 24 ആണ് പത്രിക സമർപ്പണത്തിൽ ഉള്ള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്ന് ഒരു […]Read More
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകൾക്കായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചർച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികൾ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള […]Read More
സെക്രട്ടറിക്കെതിരെ ആക്ഷേപ പരാമർശം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് ദയാ ദാക്ഷിണ്യത്തിലെന്ന് ബിനോയ് വിശ്വം. തൻറെ ദയാ ദാക്ഷിണ്യത്തിലാണ് നേതാക്കൾ പാർട്ടിയിൽ തുടരുന്നത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആദ്യ പരാമർശം. എന്നാൽ ഇത് തിരുത്തണമെന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന് “സ്റ്റേറ്റ് കൗൺസിലിന്റെ ദയയിലാണ് തുടരുന്നത്” എന്ന് ബിനോയ് വിശ്വം തിരുത്തി പറഞ്ഞു. “സെക്രട്ടറിയെ ആക്ഷേപിച്ച നേതാക്കൾ സിപിഐയിൽ മാത്രമല്ല, ഏതൊരു പാർട്ടിയിലും ഇരിക്കാൻ യോഗ്യരല്ല. പാർട്ടിയുടെ വിശാലമനസ്കത കൊണ്ടാണ് രണ്ടുപേരും ഇവിടെ ഇരിക്കുന്നത്,” എന്നും ബിനോയ് […]Read More
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 9,145 രൂപയിലെത്തി. പവന് വില 73,160 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് പവനില്‍ 80 രൂപയുടെ കുറവാണുണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,500 രൂപയാണ്, അഞ്ചു രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. വെള്ളിവില 2 രൂപ കുറഞ്ഞ് 122ലെത്തി. തിങ്കളാഴ്ച ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ സ്വര്‍ണവിലയെത്തിയിരുന്നു. 73,240 രൂപയായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 155 രൂപയും പവന് 1,240 […]Read More
ബെംഗളൂരുവിൽ വ്യാജ രേഖ ചമച്ച് 1.35 കോടി രൂപയുടെ ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പ് നടന്നതായി പരാതി. 2021 നും 2023 നും ഇടയിൽ വിതരണം ചെയ്ത പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്, മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പുകളുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ്. ബെംഗളൂരുവിലെ സെൻട്രൽ ഡിവിഷന്റെ സൈബർ ക്രൈം (സിഇഎൻ) പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ ഫയൽ ചെയ്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ പ്രദീപ് സിംഹയാണ് പരാതി നൽകിയത്. എഫ്ഐആർ പ്രകാരം, നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻഎസ്പി) വഴി സ്കോളർഷിപ്പുകൾ നേടിയെടുക്കുന്നതിനായി 643 […]Read More
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. ഷാർജ പൊലീസിൽ പരാതി നൽകും. കാനഡയിലുള്ള സഹോദരൻ ഉടൻ ഷാർജയിൽ എത്തും. ഭർത്താവിനും വിട്ടുകാർക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, കേരളത്തില്‍ നല്കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മരണ കാരണം സ്ഥിരീകരിക്കുന്നതിനാണ് നാട്ടിൽ റീപോസ്റ്റ്മോർട്ടത്തിൻ്റെ സാധ്യത […]Read More
തിരുനെൽവേലിയിൽ നെയ്യാർ ഡാം സ്വദേശിനിയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബൈക്കിൽ കയറ്റി കൊണ്ടുപോയ സ്ത്രീയെ ആളില്ലാത്ത സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നും നിലവിളിച്ചപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി. തിരുവനന്തപുരം നെയ്യാർ ഡാമിൽ നിന്നും കാണാതായ മധ്യവയസ്കയെ ഇന്നലെയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ പിടിയിലായി. കഴിഞ്ഞ മാസം 29 രാത്രി 11.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പൊലീസ്. ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. […]Read More

