സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവത്തിൽ സംവിധായകൻ പാ രഞ്ജിത്തിനും മറ്റു മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. തമിഴ് സിനിമയിലെ പ്രശസ്തനായ സ്റ്റണ്ട് മാസ്റ്റര്‍ എസ് എം രാജുവാണ് സിനിമാ ചിത്രീകരണത്തിനിടെ കാർ അപകടത്തിൽ മരിച്ചത്. അപകടത്തിന് പിന്നാലെ രാജുവിന് തലക്കുള്ളിൽ രക്തസ്രാവം ഉൾപ്പെടെ ഗുരുതരമായ ആന്തരിക പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ ബാഹ്യ മുറിവുകളൊന്നും കാണാനായില്ല. സംവിധായകൻ പാ രഞ്ജിത്ത്, സ്റ്റണ്ട് കൊറിയോഗ്രഫർ വിനോദ്, നിർമാതാക്കളായ നീലം പ്രൊഡക്ഷൻസിന്റെ ചുമതലയുള്ള രാജ്കമൽ, പ്രഭാകരൻ […]Read More
വിംബിൾഡണിലും എംപുരാൻ തരംഗം. കന്നിക്കിരീടനേട്ടവുമായി തിളങ്ങിയ യാനിക് സിന്നറുടെ പ്രൊഫൈൽ വീഡിയോയിൽ എംപുരാൻ ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്. വിംബിൾഡൺ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ പിന്നാലെ വൈറലായി. വീഡിയോക്ക് താഴെ മലയാളികളുടെ വിളയാട്ടം തന്നെയാണ് കാണാൻ കഴിയുക.മലയാളി ഇല്ലാതെ എന്ത് വിംബിൾഡൺ, മലയാളം മലയാളി മോഹൻലാൽ, മലയാളി പൊളിയല്ലേ.. എന്നിങ്ങനെയാണ് കമന്റുകള്‍. പാട്ട് ഇഷ്ടപ്പെട്ട ചില വിദേശികൾ ഇതേത് മ്യൂസിക് ട്രാക്കാണെന്ന് ചോദിക്കുന്നുമുണ്ട്. അതിനുതാഴെ ദക്ഷിണേന്ത്യൻ ഭാഷയായ മലയാളത്തിലെ ഒരു സിനിമയിലെ ഗാനമാണെന്ന് വിശദമായി തന്നെ […]Read More
എറണാകുളം നെട്ടൂരിൽ കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുത്ത് പോലീസ്. കണ്ടെയ്നറിൽ ഉണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മറ്റു സംസ്ഥാനത്തുനിന്ന് ഒരു കണ്ടെയ്നർ ലോറി ഇതുവഴി പോകുന്നുവെന്നായിരുന്നു ലഭിച്ച വിവരം. പുലർച്ചെ 4:30-ഓടെ നടത്തിയ അന്വേഷണത്തിലാണ് ലോറി പിടികൂടുന്നത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. എസിയും അനുബന്ധ വസ്തുക്കളുമാണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്. ഇവ മാറ്റി വീണ്ടും പരിശോധിച്ചപ്പോൾ ഗ്യാസ് കട്ടറടക്കമുള്ളവ […]Read More
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോര്‍ ഇനി വെസ്റ്റ് ഇന്‍ഡീസിന്റെ അക്കൗണ്ടില്‍. കിംഗ്സ്റ്റണ്‍, സബീന പാര്‍ക്കില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസ് കേവലം 27 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. സ്കോട്ട് ബോളണ്ട് ഹാട്രിക് നേടി. വിന്‍ഡീസ് നിരയില്‍ ഒരാള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. മത്സരം 176 റണ്‍സിന് ഓസീസ് ജയിക്കുകയും ചെയ്തു. സ്കോര്‍: ഓസ്ട്രേലിയ 225 & […]Read More
നിമിഷപ്രിയയുടെ മോചനം: തലാലിൻ്റെ കുടുംബവുമായി ഇന്ന് വീണ്ടും ചർച്ച, ശിക്ഷാവിധി നീട്ടിവെയ്ക്കാനും ശ്രമം
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ഇടപെടൽ തുടരുന്നു. യെമൻ സമയം ഇന്ന് 10 മണിക്ക് കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായി വീണ്ടും ചർച്ച (ഇന്ത്യൻ സമയം 12 മണി)നടത്തും. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ഇന്ന് ചർച്ചയിൽ പങ്കെടുക്കും. നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും. കാന്തപുരം എപി […]Read More
ജൂണിൽ ചില്ലറ വിൽപ്പന വില അടിസ്ഥാനമാക്കിയ പണപ്പെരുപ്പം 77 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. വിലക്കയറ്റം താഴ്ന്നത് ഭക്ഷ്യ വിലക്കയറ്റം കുത്തനെ കുറഞ്ഞത് മൂലമാണ്. ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ 2.1 ശതമാനമായാണ് കുറഞ്ഞതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. മേയിൽ ഇത് 2.8 ശതമാനമായിരുന്നു. മേയ് മാസത്തെ അപേക്ഷിച്ച് പണപ്പെരുപ്പത്തിൽ 72 അടിസ്ഥാന പോയിന്റുകളുടെ കുറവാണുണ്ടായിരിക്കുന്നത്. ഇത് 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക പണപ്പെരുപ്പമാണ്. ഉപഭോക്തൃ ഭക്ഷ്യവില […]Read More
ഇന്ത്യ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ശ്രമം തുടരാനും തീരുമാനമായി. ഭീകരതയോട് സഹിഷ്ണുത ഇല്ലെന്ന നിലപാട് എസ്സിഒ യോഗത്തിൽ ഉയർത്തി പിടിക്കും. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയെ ചെറുക്കുക എന്നതാണ് എസ്സിഒയുടെ പ്രാഥമിക കർത്തവ്യമെന്ന് ബീജിംങിൽ ജയ്ശങ്കർ പ്രതികരിച്ചു. ഇന്ത്യ-ചൈന നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75 -ാം വാർഷികമാണ് ഇക്കൊല്ലമെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കർ, കൈലാസ് – മാനസ […]Read More
അനർട്ടിലെ അഴിമതി സി.ഇ.ഒ അന്വേഷിക്കുമെന്നത് പ്രഹസനമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടിയിലധികം അഴിമതി നടന്നു. അഴിമതി ആരോപണത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചാൽ തെളിവുകൾ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ കൈശുദ്ധമാണെങ്കിൽ അനർട്ടിൻ്റെ ഇടപാടുകളിൽ ഫോറൻസിക് ഓഡിറ്റിങ്ങിന് തയ്യാറാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 240 കോടി രൂപയുടെ ടെണ്ടർ വിളിക്കാൻ സി ഇ ഒ യ്ക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. വൈദ്യുതി മന്ത്രി […]Read More
ഈ വർഷം, ഹജ്ജ് ക്രമീകരണങ്ങൾക്കായി സൗദി അറേബ്യ സർക്കാരിൽ നിന്ന് വളരെ കർശനമായ സമയപരിധിയാണ് ലഭിച്ചിരിക്കുന്നതെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. 2026 ലെ ഹജ്ജിന് പോകാൻ താൽപ്പര്യമുള്ള എല്ലാ തീർത്ഥാടകരും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വെബ്സൈറ്റ് അല്ലെങ്കിൽ ഹജ്ജ് സുവിധ ആപ്പ് വഴി ഉടൻ അപേക്ഷിക്കണം. ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 31 ആണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഹൃസ്വകാല ഹജ്ജ് പാക്കേജിനായി പതിനായിരം സീറ്റുകള്‍ […]Read More
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ തിരികെ മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കലിഫോർണിയക്കടുത്ത് പസഫിക് സമുദ്രത്തിൽ സംഘത്തെയും വഹിച്ചുകൊണ്ട് ഡ്രാഗൺ പേടകം സ്പ്ലാഷ്ഡൗൺ ചെയ്യും. പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് ആക്സിയം ഫോർ സംഘം മടങ്ങിയെത്തുന്നത് ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഏടുകൾ എഴുതി ചേർത്താണ് ആക്സിയം സ്പേസിന്റെ നാലാമത്തെ ദൗത്യം പൂർത്തിയാക്കി നാൽവർ സംഘം ഭൂമിയിലേക്ക് തിരികെ എത്തുന്നത്. ഇന്ത്യൻ […]Read More

