വോയ്സ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ചെറുതും എന്നാൽ മികച്ചതുമായ എഐ സ്റ്റാർട്ടപ്പായ പ്ലേ എഐയെ മെറ്റ പ്ലാറ്റ്ഫോംസ് ഇൻകോർപ്പറേറ്റഡ് ഏറ്റെടുത്തു. ജനറേറ്റീവ് വോയ്സ് സാങ്കേതികവിദ്യയിലെ കഴിവുകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള പ്ലേ എഐയെ മെറ്റ ഏറ്റെടുത്തത്. ഈ ഇടപാടിലൂടെ മുഴുവൻ പ്ലേ എഐ ടീമും അടുത്ത ആഴ്ചയോടെ മെറ്റയിൽ ചേരും. തുടർന്ന് ഗൂഗിളിലെ മുൻ സീനിയർ സ്പീച്ച് എഐ തലവൻ ജോഹാൻ ഷാൽക്വിക്കിന്റെ കീഴിൽ പ്രവർത്തിക്കാൻ തുടങ്ങും. അടുത്തിടെയാണ് ജോഹാൻ ഷാൽക്വിക്കും മെറ്റയിൽ എത്തിയത്. നൂതന […]Read More
ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐ, അവരുടെ ചാറ്റ്ബോട്ടായ ഗ്രോക്കിലെ തകരാറിന് ക്ഷമാപണം നടത്തി. അടുത്തിടെയാണ് ഹിറ്റ്ലറെ പ്രശംസിച്ചും ജൂതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചും ഗ്രോക്ക് വിവാദത്തിൽ കുടുങ്ങിയത്. ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരിയിരിക്കുകയാണ് ഗ്രോക്ക് എഐ ചാറ്റ്ബോട്ടിന്റെ നിര്‍മ്മാതാക്കളായ എക്സ്എഐ. ഗ്രോക്ക് ചാറ്റ്ബോട്ടിനോട് ലളിതമായ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ചാറ്റ്ബോട്ട് അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും വംശീയ പരാമർശങ്ങൾ നടത്തിയെന്നും പല ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നു. മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ […]Read More
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (പഴയ ട്വിറ്റർ) ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള സബ്സ്ക്രിപ്ഷൻ നിരക്കുകൾ വെട്ടിക്കുറച്ചു. എല്ലാ അക്കൗണ്ട് തലങ്ങളിലുമുള്ള പ്രതിമാസ, വാർഷിക ഫീസുകൾ 48 ശതമാനം വരെ കുറച്ചതായി കമ്പനി വ്യക്തമാക്കി. മൊബൈൽ ഉപയോക്താക്കൾക്കുള്ള പ്രീമിയം സബ്സ്ക്രിപ്ഷനുകളുടെ നിരക്കിലാണ് ഏറ്റവും വലിയ കുറവ്. ഇപ്പോൾ പ്രതിമാസം 470 രൂപയാണ് പ്രീമിയം സബ്സ്ക്രിപ്ഷനുകളുടെ വില. മുമ്പ് ഇത് 900 രൂപ ആയിരുന്നു. വെബ് ഉപയോക്താക്കൾക്ക് പ്രതിമാസ പ്രീമിയം ഫീസ് ഇപ്പോൾ 427 രൂപയാണ്. നേരത്തെ […]Read More
ഡിജിറ്റല്‍ സര്‍വകലാശാലയും സാങ്കേതിക സര്‍വകലാശാലയും ഉള്‍പ്പെടെ വിവിധ സര്‍വകലാശാലകളിലെ താത്ക്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് ഹൈക്കോടതിയില്‍ തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ഡിവിഷന് ബെഞ്ച് ഗവര്‍ണറുടെ അപ്പീല്‍ തള്ളി. ഇത് സംബന്ധിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് പിന്തുണ നല്കിയ ഡിവിഷന് ബെഞ്ച്, ഡോ. സിസ തോമസ് (ഡിജിറ്റല്‍ സര്‍വകലാശാല)യും ഡോ. കെ. ശിവപ്രസാദ് (സാങ്കേതിക സര്‍വകലാശാല)യും താത്ക്കാലിക വിസി സ്ഥാനത്ത് തുടരാനാകില്ലെന്ന് വ്യക്തമാക്കി. അതോടൊപ്പം, താത്ക്കാലിക […]Read More
കേരളത്തിൽ സി.പി.ഐ.എം ക്രിമിനൽ ഭീഷണി ഉയർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാല് സ്ഥലങ്ങളിൽ നിന്നാണ് ഭീഷണി മുദ്രവാക്യം ഉയർന്നത്. മാധ്യമ പ്രവർത്തകൻ ദാവൂദിനെതിരെ, പൊലീസിനെതിരെ, പൊതു സമൂഹത്തിനെതിരെ, കൂടെ നിൽക്കുന്നവർക്കെതിരെ വരെ മുദ്രാവാക്യം വിളിക്കുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. പി.എം.ആർഷോ പി.കെ.ശശിയുടെ കാൽ വെട്ടുമെന്നാണ് പറഞ്ഞത്. നേരത്തെ AISF കാരിയായ ദളിത് യുവതിയോട് മോശമായി പെരുമാറിയ ആളാണ് ആർഷോ. SFI, DYFI ക്രിമിനലുകളെ നിയന്ത്രിക്കാൻ CPIM തയ്യാറാകണം. കേരള സർവ്വകലാശാല അടക്കമുള്ള […]Read More
തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ കുട്ടികൾ ജീവനെടുക്കാൻ ശ്രമം. മൂന്ന് പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ആറിലും ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വൈറ്റമിന്‍ ഗുളികകളും പാരസെറ്റമൊളുകളും കഴിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. ഒരു മാസം മുന്‍പാണ് കുട്ടികള്‍ ശ്രീചിത്ര ഹോമില്‍ എത്തിയത്. ഉടന്‍ തന്നെ കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. അതേ സമയം, സംഭവത്തില്‍ ശീചിത്രാ പൂവര്‍ ഹോം സൂപ്രണ്ട് വി ബിന്ദു റിപ്പോര്‍ട്ടറിനോട് […]Read More
തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശ്രീചിത്ര ഹോം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. അന്വേഷണം നടത്തി മാത്രമേ നടപടിയെടുക്കാൻ സാധിക്കുകയുളൂ. കുട്ടികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും കമ്മീഷൻ തയ്യാറല്ലെന്നും ഏതെങ്കിലും തരത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും നടപടിയെടുക്കുമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. എൻ സുനന്ദ പറഞ്ഞു. പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സൂപ്രണ്ടിനോട് […]Read More
ഭാര്യയുടെ അറിവില്ലാതെയായാലും ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്ന നടപടി സ്വകാര്യതയുടെ ലംഘനമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹമോചനം സംബന്ധിച്ച കേസുകളില്‍ ഇത്തരം ഫോണ്‍ സംഭാഷണങ്ങള്‍ തെളിവായി അംഗീകരിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ഉള്‍പ്പെട്ട ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി നേരത്തെ നൽകിയ, ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാനാവില്ലെന്ന വിധിയെയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഭര്‍ത്താവിനും ഭാര്യയ്ക്കുമിടയിലുള്ള സംഭാഷണം “സ്വകാര്യത”യുടെ കീഴിലാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. […]Read More
ഗുരുപൂർണിമ ആഘോഷ വേളയിൽ വിദ്യാർത്ഥികൾ അധ്യാപകരുടെ കാലുകൾ കഴുകുന്നതിന്റെ വീഡിയോകൾ പുറത്തുവന്നതിനെത്തുടർന്ന്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ അധ്യാപകരുടെ കാലുകൾ കഴുകുന്നതിന്റെ ഔചിത്വത്തെക്കുറിച്ച് കേരള സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. ചില സിബിഎസ്ഇ സ്കൂളുകളിൽ വിദ്യാർത്ഥികൾ അധ്യാപകരുടെ കാലുകൾ കഴുകുന്നതിന്റെ വീഡിയോകൾ വൈറലായതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഒരു സന്ദർഭത്തിൽ, ആലപ്പുഴയിലെ ഒരു സ്കൂളിൽ, ചടങ്ങിന്റെ ഭാഗമായി കാലുകൾ കഴുകിയവരിൽ ബിജെപി ജില്ലാ സെക്രട്ടറി അനൂപും ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന്, കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ബന്ധപ്പെട്ട സ്കൂളുകളിൽ നിന്ന് […]Read More
അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസില്‍ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് കോടതിയില്‍ തിരിച്ചടി. ശിവരാത്രി ഗാനം ‘മിസിസ് ആൻഡ് മിസ്റ്റർ ’സിനിമയിൽ ഉപയോഗിക്കുന്നത് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി തള്ളി. മദ്രാസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിർമാതാക്കളുടെ ഭാഗം കേൾക്കണം എന്ന് കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. മിസ്റ്റർ ആൻഡ് മിസിസ് നിർമാതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു 1990ല്‍ പുറത്തിറങ്ങിയ മൈക്കിള്‍ മദന കാമരാജൻ എന്ന സിനിമയിലെ ശിവരാത്രി എന്ന ഗാനം […]Read More

