നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ യെമനിലെ ഭരണാധികാരികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സുപ്രധാനമായ അടിയന്തര യോഗം യെമനിൽ പുരോഗമിക്കുന്നു. കാന്തപുരത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതർ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. നോർത്ത് യെമനിൽ നടക്കുന്ന അടിയന്തര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യെമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ […]Read More
ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരൻ പിള്ളയെ മാറ്റി പകരം പുസപതി അശോക് ഗജപതി രാജുവിനെ കേന്ദ്രം നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു മൂന്നു ഗവർണർ നിയമനങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. 2021 ജൂലൈയിലാണ് ശ്രീധരൻ പിള്ള ഗോവ ഗവർണറായിരുന്നത്. അദ്ദേഹത്തിന് പകരം ഇനി എന്ത് ചുമതല ലഭിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമില്ല. മുൻ കേന്ദ്ര വ്യോമയാനമന്ത്രി കൂടിയായ ഗജപതി രാജു രാഷ്ട്രീയത്തിൽ സമൃദ്ധ അനുഭവമുള്ള വ്യക്തിയാണ്. പിഎസ് ശ്രീധരൻ പിള്ള, മുമ്പ് മിസോറാം […]Read More
സിഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് മുന്നറിയിപ്പ് നല്കുന്ന പോലെ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ കാന്റീനുകള്‍, കഫ്റ്റീരിയകള്‍ എന്നിവയ്ക്കാണ് ആദ്യ നിര്‍ദേശം. എന്നാല്‍ ഇത് നിരോധനമല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജിലേബി,സമൂസ എന്നീ ലഘുഭക്ഷണങ്ങള്‍ക്ക് പുറമേ ലഡ്ഡു, വട പാവ്, പക്കോഡ എന്നിവയെല്ലാം പരിശോധനയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സാധാരണയായി കഴിക്കുന്ന ഇന്ത്യൻ ലഘുഭക്ഷണങ്ങളിൽ […]Read More
ക്ഷീരപഥത്തിന്റെ അതിര്‍ത്തികള്‍ക്കും അതീതമായി, ഭൂമിയില്‍നിന്ന് ഏകദേശം 1000 കോടി പ്രകാശവര്‍ഷം അകലെയുള്ള പ്രദേശത്ത്, രണ്ട് ഭീമാകാര തമോഗര്‍ത്തങ്ങള്‍ ഒരുമിച്ച് ചേരുന്നത് ശാസ്ത്ര ലോകം അതിശയത്തോടെയാണ് നിരീക്ഷിച്ചത്. സൂര്യനേക്കാള്‍ 265 ഇരട്ടി വലിപ്പമുള്ള പുതിയ ഒരു വമ്പന്‍ തമോഗര്ത്തമാണ് ഇതിലൂടെ രൂപപ്പെട്ടത്. ഇതുവരെ കണ്ടെത്തിയതുകളില് ഏറ്റവും വലിയ സംയോജനമാണിതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സൂര്യനേക്കാള്‍ 103 ഇരട്ടിയും 137 ഇരട്ടിയും വലിപ്പമുള്ള രണ്ട് തമോഗര്‍ത്തങ്ങള്‍ കുറേകാലമായി പരസ്പരം ചുറ്റിക്കറങ്ങുകയായിരുന്നുവെന്നും അവസാനം ഒറ്റ തരംഗതിളക്കം പോലെ സംയോജിച്ചതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഭൂമിയേക്കാള്‍ […]Read More
പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ആക്രമണം നടന്നതിന് മാസങ്ങള്ക്കുശേഷമായാണ് അദ്ദേഹം ആദ്യമായി പരസ്യമായി സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രതികരിച്ചത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തിലൂടെയായിരുന്നു മനോജ് സിന്‍ഹയുടെ പ്രതികരണം. “പഹല്‍ഗാമില്‍ സംഭവിച്ചത് അത്യന്തം ദാരുണമായ സംഭവമാണ്. നിർപരാധികളായ യാത്രികര്‍ ക്രൂരമായി കൊല്ലപ്പെട്ടു. സംഭവിച്ചത് തീര്‍ച്ചയായും സുരക്ഷാ വീഴ്ചയാണ്. അതിനുള്ള മുഴുവന്‍ ഉത്തരവാദിത്വവും ഞാനാണ് ഏറ്റെടുക്കുന്നത്,” എന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്തെ സുരക്ഷാ സാഹചര്യങ്ങളും […]Read More
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സുപ്രീംകോടതിക്ക് കത്തയച്ച് തൃശൂര്‍ സ്വദേശിയായ യുവതി. ജയലളിതയുടെയും എംജിആറിന്റെയും മകള്‍ എന്ന് അവകാശപ്പെട്ടാണ് കെ എം സുനിതയുടെ കത്ത്. ജയലളിത വിളിച്ചത് പ്രകാരം താന്‍ പോയസ് ഗാര്‍ഡനില്‍ എത്തിയെന്നും അവിടെ ചെന്നപ്പോള്‍ സ്റ്റെയര്‍കേസിന് താഴെ വീണു കിടക്കുന്നതായാണ് കണ്ടതെന്നും സുനിത പറയുന്നു. കാല് കൊണ്ട് അമ്മയുടെ മുഖത്ത് ശശികല ചവിട്ടുന്നതായാണ് കണ്ടത്. ഞാന്‍ നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ വായ പൊത്തിപ്പിടിച്ച് സ്വീപ്പര്‍ പുറത്തേക്ക് പോയി. പേടികൊണ്ടാണ് ഇത്രയും കാലം ആരോടും […]Read More
അമേരിക്കൻ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി നാളെ കേരളത്തിൽ എത്തും. ഇന്ന് വൈകുന്നേരം ദൂബൈയിൽ എത്തിച്ചേരുന്ന മുഖ്യമന്ത്രി നാളെ പുലർച്ചെ തിരുവനന്തപുരത്ത് എത്തും. ഈമാസം 5നാണ് മുഖ്യമന്ത്രി ആരോഗ്യ പരിശോധനക്കായി അമേരിക്കയിലേക്ക് പോയത്.മുഖ്യമന്ത്രിയും ഭാര്യ കമല വിജയനുമാണ് യാത്രയിൽ. ദുബായിൽ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികളൊന്നുമില്ല. ചൊവ്വാഴ്ച അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. നേരത്തെ […]Read More
ബോയിംഗ് ഡ്രീംലൈനർ വിമാനങ്ങളിൽ എൻജിനിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ സംബന്ധിച്ച ആശങ്കയ്ക്ക് പിന്നാലെ, പരിശോധനയ്ക്ക് തയാറെടുത്ത് അന്താരാഷ്ട്ര വിമാനക്കമ്പനികൾ. എത്തിഹാദ് എയർവെയ്സിനുശേഷം സിംഗപ്പൂർ എയർലൈൻസും ഇന്ധന സ്വിച്ചുകളുടെ പരിശോധന ആരംഭിച്ചു. ഇന്ത്യയിലെ വ്യോമയാന അതോറിറ്റിയായ DGCAയും സമാന പരിശോധന നിർദേശിച്ച് ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യയിലെ വിമാനം ഓപ്പറേറ്റ് ചെയ്യുന്ന വിമാനക്കമ്പനികൾ ഇതുവരെ അത്തരമൊരു പരിശോധന ആരംഭിച്ചിട്ടില്ല. അഹമ്മദാബാദിൽ കഴിഞ്ഞിടെ നടന്ന വിമാനം അപകടത്തിന്റെ പ്രധാന കാരണം എൻജിനിലേക്കുള്ള ഇന്ധനം അടിയന്തരമായി വിഛേദിക്കപ്പെട്ടതാണെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് […]Read More
സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് ഇന്ന് 73,240 രൂപ നല്‍കേണ്ടി വരും. ട്രംപിന്റെ താരിഫ് നയങ്ങളിലെ അനശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇന്ന് ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 9155 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം സ്വര്‍ണവില 1240 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 72160 രൂപയായിരുന്നു […]Read More
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷാജഡ്ജ്മെന്റ് ബുധനാഴ്ച നടപ്പാക്കാനിരിക്കെ, അതിന് സമയം നീട്ടണമെന്നാവശ്യപ്പെട്ട് യെമന്‍ ഭരണകൂടത്തോട് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതായി അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇന്ത്യയ്ക്ക് യെമനില്‍ എംബസി ഇല്ലെന്നത് വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ കേന്ദ്രത്തിനുള്ള ഇടപെടല്‍ സാധ്യതകള്‍ക്ക് പരിധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കുന്നതിനായി വിവിധ നിലകളില്‍ ശ്രമങ്ങള്‍ തുടരുകയാണ്. യെമന്‍ പ്രോസിക്യൂട്ടറിന് കത്തയക്കുകയും ഒരു ഷെയ്ഖ് മുഖേന ചര്‍ച്ച നടത്താന്‍ ശ്രമിച്ചുമാണ് കേന്ദ്രത്തിന്റെ സമീപനം. എന്നാല്‍ കൊല്ലപ്പെട്ട യെമന്‍ പൗരനായ തലാല്‍ അബു മഹ്ദിയുടെ […]Read More

