ഇന്നലെ ഇന്ത്യയ്ക്ക് എതിരായി നടന്ന മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ തന്റെ സ്ഥാനം ഉയർത്തി ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ഇനി മുന്നിലുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രം. മാഞ്ചസ്റ്ററിൽ നടക്കുന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനായി 150 റൺസ് നേടുന്നതിനിടയിലാണ് റൂട്ട് ഈ നേട്ടം കൈവരിച്ചത്. ഒറ്റ ദിവസംകൊണ്ട് മൂന്ന് ഇതിഹാസ താരങ്ങളെയാണ് അദ്ദേഹം മറികടന്നത്. ഇന്ത്യയുടെ രാഹുൽ ദ്രാവിഡ് (13288 റൺസ്), സൗത്ത് ആഫ്രിക്കയുടെ ജാക്ക് കാലിസ് […]Read More
കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സര്‍ക്കാർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി. സിപിഎം […]Read More
രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ ഫലം കാണുന്നതായി കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ തട്ടിപ്പുകളിലൂടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന 5,489 കോടി രൂപയിലധികം തുക ഇതിനോടകം സംരക്ഷിക്കാനായെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 9.42 ലക്ഷത്തിലധികം സിം കാര്‍ഡുകളും 2.63 ലക്ഷത്തിലധികം ഐഎംഇഐ നമ്പറുകളും ബ്ലോക്ക് ചെയ്തതായും കേന്ദ്രം വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ സമഗ്രവും ഏകോപിതവുമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം വിവിധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ : എല്ലാത്തരം […]Read More
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ബുധനാഴ്ച റെക്കോർഡ് വിലയിൽ എത്തിയ സ്വർണവില തുടർ ദിവങ്ങളിൽ കുറഞ്ഞിരുന്നു. ഇന്നലെ 360 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 74,000 ത്തിനും താഴെയെത്തി. ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 73,280 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1760 രൂപയാണ് പവന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9160 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ […]Read More
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ തിരിച്ചടിയായി ഏകോപനമില്ലാത്ത പ്രചാരണങ്ങളും വീഡിയോകളും. ഏറ്റവുമൊടുവിൽ നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന ഇവാഞ്ചലിസ്റ്റ് ഡോ. കെ എ പോളിന്റെ വീഡിയോയാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ പ്രകോപിപ്പിച്ചത്. അവകാശവാദം തലാലിന്റെ സഹോദരൻ നിഷേധിച്ചു. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടൻ മോചിതയാകുമെന്നും വീഡിയോ പുറത്തുവിട്ടത്. രേഖകളോ തെളിവുകളുടെ പിൻബലമോ ഇല്ലാതെയായിരുന്നു ഇത്. എല്ലാം വ്യാജ […]Read More
ഇന്ന് കാര്‍ഗില്‍ വിജയ ദിനം… കാര്‍ഗില്‍ യുദ്ധസ്മരണകള്‍ക്ക് 24 വയസ്. ഇന്ത്യന്‍മണ്ണില്‍ നുഴഞ്ഞുകയറി രാജ്യത്തിന്റെ അഭിമാനത്തിന് വിലയിട്ട പാക് സൈന്യത്തെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം വിജയം നേടിയ സുദിനം. കാര്‍ഗിലിലെ ടൈഗര്‍ ഹില്‍സിനു മുകളിലുയര്‍ന്ന മൂവര്‍ണക്കൊടി സമ്പൂര്‍ണ്ണ വിജയത്തിന്റെ അടയാളം മാത്രമായിരുന്നില്ല, ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് ഏതു ശക്തിയായിരുന്നാലും തിരിച്ചടിക്കാന്‍ ഭാരതത്തിനു മടിയില്ലെന്നുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു. 1998 നവംബര്‍- ഡിസംബര്‍ മാസത്തില്‍ പ്രകൃതി പ്രതികൂലമായ സമയത്താണ് പാകിസ്ഥാന് ഓപ്പറേഷന് ബാദര്‍ ആരംഭിക്കുന്നത്. വളരെ മുന്നൊരുക്കത്തോടെയായിരുന്നു പാകിസ്ഥാന്റെ […]Read More
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരില്‍ ഒരാളായി ടാറ്റാ സണ്‍സ് എക്സിക്യൂട്ടീവ് ചെയര്മാന് എന്‍. ചന്ദ്രശേഖരന്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം അദ്ദേഹത്തിന്റെ ശമ്പളത്തില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടായതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റാ സണ്‍സിന്റെ ലാഭത്തില്‍ കുറവുണ്ടായിട്ടും ചന്ദ്രശേഖരന്റെ ശമ്പളം കുത്തനെ ഉയര്‍ന്നു എന്നത് ശ്രദ്ധേയമാണ്. ഈ സാമ്പത്തിക വര്‍ഷം ചന്ദ്രശേഖരന് ആകെ 155.81 കോടി രൂപയാണ് പ്രതിഫലമായി നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 135 കോടി രൂപയായിരുന്നു. […]Read More
കർണാടകയിലെ ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളിൽ വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം. നേത്രാവതി പുഴയോരത്ത് 39 വർഷം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ പത്മലതയുടെ കുടുംബമാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. കാണാതായി 53 ദിവസത്തിനു ശേഷമാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന പത്മലതയെ നേത്രാവതി പുഴയിൽ നിന്ന് അസ്ഥികൂടമായി കണ്ടെത്തിയത്. കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാൽ കേസ് എഴുതിത്തള്ളേണ്ടി വരികയായിരുന്നു.Read More
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാൻ നാമ നിർദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നിലവിലെ ഭരണസമിതിയില്‍പ്പെട്ട പ്രമുഖര്‍ക്കെതിരായ നിയമ നടപടിക്ക് പിന്നാലെയാണ് സംഘടനാതെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സാന്ദ്രയുടെ പ്രഖ്യാപനം. സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും ഇന്ന് നാമനിര്‍ദേശ പത്രിക സമപ്പിക്കുമെന്നും സാന്ദ്ര പറഞ്ഞു. സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താരങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടതെന്നും താന്‍ […]Read More
സാംസങ് ഗാലക്സി എസ് ഫ്ലാഗ്ഷിപ്പ് ലൈനപ്പില്‍ വമ്പന്‍ ബാറ്ററി അപ്ഗ്രേഡിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് ഗാലക്സി എസ്26 അള്‍ട്രാ 5ജി കൂടുതല്‍ കരുത്തുറ്റ ബാറ്ററിയും വേഗമാര്‍ന്ന ചാര്‍ജിംഗ് സംവിധാനവും അവതരിപ്പിക്കുമെന്നാണ് ലീക്കുകള്‍ സൂചിപ്പിക്കുന്നത്. 2020ന് ശേഷം ആദ്യമായാണ് സാംസങ് ഗാലക്സി എസ് ഫ്ലാഗ്ഷിപ്പ് ശ്രേണിയില്‍ ബാറ്ററി അപ്ഗ്രേഡിന് തയ്യാറെടുക്കുന്നത്. ഗാലക്സി നിലവില്‍ എസ് സീരീസ് അള്‍ട്രാ വേരിയന്റില്‍ സാംസങ് 5000 എംഎഎച്ച് ബാറ്ററിയും 45 വാട്സ് വേഗമാര്‍ന്ന ചാര്‍ജറുമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. 2026ല്‍ പുറത്തിറങ്ങുന്ന […]Read More
Recent Posts
- ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി
- ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി
- മുനമ്പം ഭൂസമരം താല്‍ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനം
- ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു
- അനധികൃത സ്വത്ത് സമ്പാദന കേസ് ; എം ആര് അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

