ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ആക്രമണങ്ങളെ തുടർന്ന് ആണവ കേന്ദ്രങ്ങൾക്ക് ഒന്നും സംഭവിച്ചട്ടില്ലെന്ന ഇറാന്റെ അവകാശവാദവും അമേരിക്കൻ പ്രസിഡന്റ് തളളി കളഞ്ഞു. ഇന്നലെ ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് ആവർത്തിച്ചത്. ഇറാൻ്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയെ യുഎസ് ലക്ഷ്യം വെച്ചുവെന്നും ട്രംപ് ആവർത്തിച്ചു. തെഹ്റാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗവും ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘവും സ്ഥിരീകരിക്കുന്നത്. ആണവ പദ്ധതികൾ […]Read More
സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞടുത്തു. റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ആണ് പുതിയ പൊലീസ് മേധാവിയാകുക. . പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിമരിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവിൽ സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍. ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ […]Read More
വിവാദങ്ങളിൽ നിറയുകയാണ് സൂംബ ഡാൻസ്. ഇത്രത്തോളം വിവാദമാകുന്ന സൂംബ ഡാൻസ് എന്താണ്?സൂംബ എന്നാൽ ഒരു ഫിറ്റ്നസ് ഡാൻഡ് രീതിയാണ്. കൊളംബിയൻ ഡാൻസറായ ബെറ്റോപിരസാണ് ഈ നൃത്തത്തിന് രൂപം നൽകിയത്. ലാറ്റിൽ അമേരിക്കൻ പാട്ടുകൾക്കനുസരിച്ചാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ നൃത്തം ചെയ്യുന്നത് ശരീരഭാരം ഒരു പരിധിവരെ കുറയ്ക്കുന്നതിന് വളരെ അധികം സഹായകരമാണ്. കൂടാതെ ഇത് ശരീരത്തിന് വളരെയധികം ഊർജവും ഉന്മേഷവും നൽകുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിനും അതിലൂടെ ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുന്നു. 1990 കളുടെ അവസാനത്തിൽ […]Read More
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹം തിരിച്ചറിഞ്ഞു. അവസാനമായി. ഗുജറാത്തിലെ ഭുജ് സ്വദേശി അനിൽ കിമാനിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇതോടെ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അപകടമുണ്ടായ സ്ഥലത്തു നിന്നും കണ്ടെത്തിയ എല്ലാ ശരീരാവശിഷ്ടങ്ങളും ഡിഎന്‍എ മാച്ചിംഗും ഫേഷ്യല്‍ റെക്കഗ്നിഷനും ഉപയോഗിച്ച് തിരിച്ചറിഞ്ഞതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൃതദേഹം തിരിച്ചറിയാത്ത പശ്ചാത്തലത്തിൽ അനിലിൻ്റെ പ്രതീകാത്മക ശവസംസ്കാരം ഗ്രാമത്തിൽ വ്യാഴാഴ്ച നടത്തിയിരുന്നു. ഇന്നലെയാണ് സംസ്കാരത്തിന് ശേഷമുള്ള പ്രാർഥനകൾ പൂർത്തിയായത്. ജൂൺ 12 ന് ദുരന്തമുണ്ടായി ഇത്ര ദിവസം […]Read More
അഹമ്മദാബാദ് വിമാനദുരന്തം അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും. അന്താരാഷ്ട്ര വ്യോമയാന ഏജൻസിയുടെ വിദഗ്ധനെ നിരീക്ഷകനാക്കാൻ അനുവദിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം. വിമാന കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തും. ബോയിങ് കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്താനും പാർലമെന്റ് ഗതാഗത കമ്മിറ്റി തീരുമാനിച്ചു. വ്യോമയാന സെക്രട്ടറി, ഡിജിസിഎ ഡിജി എന്നിവരെയും പാർലമെന്റ് ഗതാഗത കമ്മിറ്റി വിളിച്ചു വരുത്തും. ജൂലൈ 8ന് എത്താനാണ് നിർദേശം. അഹമ്മദാബാദ് വിമാനപകടം ഉൾപ്പടെയുള്ള വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ ചർച്ചയാകും. രാജ്യത്തുണ്ടായ വ്യോമായാന […]Read More
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ പേസർ ജസ്പ്രീത് ബുംമ്ര ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. തുടർച്ചയായി പരിക്കുകൾ പിടിപെടുന്നതിനാൽ ബുംമ്രയുടെ ജോലി ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് താരത്തെ ടീമിൽ നിന്ന് മാറ്റിനിർത്തുന്നത്. ഇതോടെ ബുംമ്രയ്ക്ക് പകരം ആര് ഇന്ത്യൻ ടീമിൽ കളിക്കുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകർ. അതിനിടെ രണ്ടാം ടെസ്റ്റിന് മുമ്പായി പരിശീലനം നടത്തുകയാണ് ഇപ്പോൾ ടീം ഇന്ത്യ. നെറ്റ്സിൽ പേസ് ബൗളർമാരായ ആകാശ് ദീപിനും അർഷ്ദീപ് സിങ്ങിനും ദീർഘനേരം ഇന്ത്യൻ ടീം പരിശീലനം നൽകിയെന്നാണ് റിപ്പോർട്ടുകൾ. പഴയ […]Read More
ഡെമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ, കമ്യൂണിസ്റ്റ് രാഷ്ട്രമാണ് ഉത്തര കൊറിയ. ഏക പാർട്ടി ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയെ പാശ്ചാത്യ രാജ്യങ്ങൾ സർവ്വാധിപത്യ രാജ്യമെന്ന് വിലയിരുത്തന്നു. കൊറിയ ഉപദ്വീപിന്റെ വടക്കു ഭാഗമാണ് ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്ര സ്ഥാനം. ഏകാധിപത്യ വിശേഷണങ്ങൾ നിറഞ്ഞു നിൽക്കുന്ന ഉത്തരകൊറിയയിൽ, ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങൾ ബാധിക്കപ്പെടാത്ത അവശേഷിക്കുന്ന ചുരുക്കം ചില വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ടൂറിസം. രാജ്യത്തിന്റെ ടൂറിസം മേഖല കരുത്ത് തെളിയിക്കുന്ന വാർത്തകളാണ് ഉത്തരകൊറിയയിൽ നിന്ന് ഇപ്പോൾ പുറത്തു വരുന്നത്. ഉത്തരകൊറിയയുടെ […]Read More
യുഎസ് പ്രഡിഡന്റിന്റെ എക്സിക്യൂട്ടീവ് തീരുമാനങ്ങൾ റദ്ദാക്കാനുള്ള ഫെഡറൽ കോടതി ജഡ്ജിമാരുടെ അധികാരം എടുത്തുകളഞ്ഞ് യുഎസ് സുപ്രീം കോടതി. ആറ് ജഡ്ജിമാർ അനുകൂലിക്കുകയും മൂന്ന് ജഡ്ജിമാർ വിയോജിക്കുകയും ചെയ്ത വിധിയിലൂടെയാണ് ഫെഡറൽ ജഡ്ജിമാരുടെ അധികാരം സുപ്രീം കോടതി എടുത്തുകളഞ്ഞത്. ഫെഡറൽ ജഡ്ജിമാർ അവരുടെ അധികാരപരിധി മറികടക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേട്ടം ഉണ്ടാക്കുന്നതാണ് വിധി. നേരത്തെ ട്രംപിന്റെ തുറുപ്പുചീട്ടായിരുന്ന ജന്മാവകാശ പൗരത്വ നിയമം നിർത്തലാക്കിയ തീരുമാനം ഫെഡറൽ കോടതി റദ്ദാക്കിയിരുന്നു. എന്നാൽ സുപ്രീം കോടതി […]Read More
മുല്ലപ്പെരിയാർ തീരങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കണം. മുല്ലപ്പെരിയാർ ഡാം ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി പെരിയാറിന്റെ തീരങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ ഷിബു കെ തമ്പി . റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ വിവിഗ്നേശ്വരിയ്ക്ക് എന്നിവർക്ക് നിവേദനം നൽകി. നിലവിൽ മുല്ലപ്പെരിയാർ പ്രദേശത്ത് ഡാമിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, വഴിവിളക്കുകൾ ഇല്ലാത്തത് രാത്രിയാത്രക്കാരെയും പ്രദേശവാസികളെയും വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. രാത്രിയാവുന്നതോടെ ആശുപത്രിയിലോ മറ്റ് സർവീസുകളോ ഉപയോഗിക്കേണ്ട സാഹചര്യത്തെയും ഇത് […]Read More
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മുൻപ് അഞ്ചു ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് രണ്ടു ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍ നാളെ വീണ്ടും മഴ ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് ഇടുക്കി, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഈ രണ്ടു ജില്ലകള്‍ക്ക് പുറമേ മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. […]Read More

