രാജ്യസഭയിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസൻ പാർലമെന്റിൽ അരങ്ങേറ്റം കുറിച്ചു. തമിഴിലെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സംസാരിച്ച അദ്ദേഹം പറഞ്ഞു, “ഞാൻ സത്യപ്രതിജ്ഞ ചെയ്ത് പേര് രജിസ്റ്റർ ചെയ്യാൻ പോകുന്നു. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ കടമ നിർവഹിക്കും.” ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെ ജൂണിൽ കമൽഹാസൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടി ഡിഎംകെ നേതൃത്വത്തിലുള്ള ബ്ലോക്കിൽ ചേർന്നതിനുശേഷം, […]Read More
സൗദി അറേബ്യയിലെ സിനിമ വ്യവസായം മികച്ച വളർച്ചയുടെ പാതയിലാണ്. കഴിഞ്ഞ ആറുമാസത്തിനിടെ, രാജ്യത്ത് സിനിമ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം നേടപ്പെട്ട മൊത്തം വരുമാനം 1000 കോടി റിയാൽ ആയെന്നു സൗദി ഫിലിം കമീഷൻ വ്യക്തമാക്കി. ഈ നേട്ടം, രാജ്യത്തെ സിനിമ മേഖലയുടെയും പൊതു ജനങ്ങളുടെ താത്പര്യത്തിന്റെയും വളർച്ചയും പ്രതിഫലിപ്പിക്കുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ആകെ ടിക്കറ്റ് വിൽപ്പനയുടെ 19 ശതമാനം വരുമാനം നേടിയത് എട്ട് പ്രമുഖ സിനിമകളിലൂടെയാണ്. ഏറ്റവും കൂടുതൽ വരുമാനം കൈവരിച്ച ചിത്രങ്ങളിലുണ്ട്. ശബാബ് അൽബോംബ് 2, […]Read More
സിറിയൻ സർക്കാരിനുള്ള പിന്തുണ ആവർത്തിച്ച് സൗദി മന്ത്രിസഭ. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം സിറിയയിലെ വികസനം സംബന്ധിച്ച് സൗദിയും ഇതര രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ സൗദിയടക്കം വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കത്തെ സ്വാഗതം ചെയ്തു. സിറിയയുടെ പുനർനിർമാണത്തിലും സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം എന്നിവ ഉറപ്പാക്കുന്നതിലും അഹ്മദ് അൽഷറാ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും യോഗം ഊന്നിപ്പറഞ്ഞു. സിറിയൻ […]Read More
കുവൈത്തിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന പ്രദേശമായി സാൽമിയ മാറിയിട്ടുണ്ട്. 2025 ജൂൺ 30നുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പ്രസിദ്ധീകരിച്ച പുതിയ ജനസംഖ്യാ കണക്കുകൾ പ്രകാരം, സാൽമിയയിലെ ആകെ ജനസംഖ്യ 3,31,462 ആയി ഉയർന്നു. കുവൈത്തിലെ തിരക്കേറിയതും നിരവധി കാര്യങ്ങൾക്കായി ആശ്രയിക്കുന്നതുമായ ഈ പ്രദേശം, തീരദേശ വിനോദസൗകര്യങ്ങളും വ്യാപാര കേന്ദ്രങ്ങളും ഒരേസമയം ഉൾക്കൊള്ളുന്നതിന്റെ പശ്ചാത്തലത്തിൽ, ഏറെ ജനകീയത നേടിയിരിക്കുകയാണ്. ഇവിടത്തെ വാസയോഗ്യമായ ആധുനിക താമസസൗകര്യങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറന്റുകൾ, […]Read More
റെഡ്മി നോട്ട് 14 എസ്ഇ 5ജി ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് കമ്പനിയുടെ പ്രഖ്യാപനം. 2024 ഡിസംബറിൽ അരങ്ങേറ്റം കുറിച്ച റെഡ്മി നോട്ട് 14 5ജി സീരീസിനൊപ്പം ഈ ഫോണും ചേരുമെന്ന് പ്രതീക്ഷിക്കുന്നു. എക്സിലെ ഒരു പോസ്റ്റ് വഴിയാണ് റെഡ്മി ഇന്ത്യ റെഡ്മി നോട്ട് 14 എസ്ഇ 5ജി-യുടെ വരാനിരിക്കുന്ന ലോഞ്ച് പ്രഖ്യാപിച്ചത്. ജൂലൈ 28ന് ഇത് ഇന്ത്യയിൽ അവതരിപ്പിക്കും. റെഡ്മി നോട്ട് 14 5ജി, നോട്ട് 14 പ്രോ 5ജി, നോട്ട് 14 പ്രോ+ 5ജി എന്നിവയാണ് […]Read More
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലിന്റെ മോശം ക്യാപ്റ്റൻസിയെയും ഇന്ത്യൻ ബൗളര്‍മാരുടെ മോശം പ്രകടനത്തെയും വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന് നാസര്‍ ഹുസൈന്. രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 358 റണ്‍സിന് ഓള് ഔട്ടായ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യൻ സ്കോറിനൊപ്പമെത്താൻ ഇംഗ്ലണ്ടിന് 133 റണ്‍സ് കൂടി മതി. ഇംഗ്ലണ്ട് ബാറ്റിംഗിനിറങ്ങിയപ്പോള്‍ മൂടിക്കെട്ടിയ അന്തരീക്ഷം മാറി വെയിലുദിച്ചത് ബാറ്റിംഗിന് അനുകൂല സാഹചര്യമൊരുക്കിയെങ്കിലും […]Read More
തായ്ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ. അതിർത്തി തർക്കത്തെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. തായ് ഗ്രാമങ്ങളിൽ കംബോഡിയ നടത്തിയ വ്യോമാക്രമണത്തിൽ 11 തായ് പൗരന്മാർ അടക്കം 12 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എഫ്-16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് കംബോഡിയൻ സൈനിക താവളങ്ങളിൽ തായ്ലൻഡും ആക്രമണം നടത്തി. കംബോഡിയയിൽ ആൾനാശം സ്ഥിരീകരിച്ചിട്ടില്ല. സംഘർഷം രൂക്ഷമായതോടെ തായ്ലൻഡ് കംബോഡിയയിലേക്കുള്ള അതിർത്തിപാതകൾ അടച്ചു. ഇരുരാജ്യങ്ങളും അംബാസഡർമാരെ തിരിച്ചുവിളിച്ചു. അതിർത്തി പ്രദേശങ്ങളിൽനിന്ന് തായ്ലൻഡ് […]Read More
യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്ന് പിജെ കുര്യൻ കുറ്റപ്പെടുത്തി. ആദ്യം പോസിറ്റീവായി പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് നിലപാട് മാറ്റിയെന്നും വിമർശനം. സദുദ്ദേശപരമെന്നും കാണാൻ സൗകര്യമില്ലെന്നും രാഹുൽ പറഞ്ഞു. ഇത്തരം നിലപാടുകൾ എടുത്താൽ പാർട്ടിയുടെ സ്ഥിതി എന്താകുമെന്ന് ഓർക്കണം. എസ്എഫ്ഐയെ പുകഴ്ത്തി എന്ന തെറ്റായ നറേറ്റീവ് ഉണ്ടാക്കി തന്നെ സൈബർ അധിക്ഷേപം നടത്തി എന്നും പിജെ കുര്യൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുര്യൻ കടുത്ത അതൃപ്തി […]Read More
പലസ്തീൻ പ്രശ്നത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി ഫ്രാൻസ്. പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചു. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച് ഫ്രാൻസ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനർ നിർമ്മിക്കുകയും വേണമെന്നും എക്സിൽ കുറിച്ചു. ഇസ്രയേലിനെ […]Read More
സ്കൂൾ സമയ മാറ്റത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ ഇന്ന് മതസംഘടനകളുമായി ചർച്ച നടത്തും. സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിർത്ത പശ്ചാത്തലത്തിലാണ് നടപടി. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സർക്കാർ ശ്രമിക്കുക. അതേസമയം മതസംഘടനകൾക്ക് വഴങ്ങരുതെന്നും സമയ മാറ്റം വേണ്ടെന്ന് വെച്ചാൽ സമരം നടത്തുമെന്നും ബിജെപി […]Read More

