വൈവിധ്യമാർന്ന ചരിത്രവും വ്യത്യസ്തമായ സംസ്കാരംകൊണ്ടും സമ്പന്നമാണ് ഇന്ത്യ മഹാരാജ്യം. സാംസ്കാരികവും ചരിത്രപരുവമായ രഹസ്യങ്ങൾ ഇന്ത്യയിലെ ഓരോ സ്മാരകങ്ങളിലും കുടികൊളളുന്നു. സഞ്ചാരികളെ ആകർഷിക്കുന്നതിൽ പേരുകേട്ട നാടാണ് രാജസ്ഥാൻ. ഈ മരുഭൂമിയിൽ അനേകം സ്മാരകങ്ങളും അതിനുപുറമെ ഒരുപാട് ചരിത്രരഹസ്യങ്ങളും മറഞ്ഞുകിടക്കുന്നു. രാജസ്ഥാനിലെ പൗരാണിക കോട്ടകളിലൊന്നാണ് ജയ്പൂരിലെ ആംബർ കോട്ട. ആമിർകോട്ട എന്നും ഇതിനെ വിളിക്കുന്നു. ജയ്പൂരിന്റെ അഭിമാനമായി കണക്കാക്കുന്ന ഈ കോട്ടയെപ്പോലെ തന്നെ മനോഹരവും ആകാംക്ഷയേറിയതുമാണ് ഇതിന്റെ പിന്നിലെ ചരിത്രകഥകൾ. ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന നിർമ്മിതിയായിരുന്നു ആംബർ കോട്ടയുടേത്. പതിനാറാം […]Read More
ചെന്നൈ: ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്ത് വിനിയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്. ക്ഷേത്രങ്ങളിലെ പ്രതിഠയ്ക്ക് അവകാശപ്പെട്ട പണമാണ് അവിടെ ലഭിക്കുന്ന സംഭാവന ഉള്‍പ്പെടെയുള്ള തുകകള്‍. ഈ പണം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി വിനിയോഗിക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം. തമിഴ്നാട്ടിലെ 27 ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ നിന്നും മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണമണ്ഡപങ്ങള്‍ പണിയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് മധുര ബെഞ്ചിന്റെ നടപടി. ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് […]Read More
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിനടുത്തുള്ള സെമ്മാങ്കുപ്പത്ത് നടന്ന അപകടത്തിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ വാനിൽ തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയേറ്റ് വാൻ ദൂരേക്ക് തെറിച്ചു പോകുകയും ചെയ്തു. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ യാത്ര ചെയ്തിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.Read More
ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ കനത്ത മഴ തുടരുമ്പോൾ ഇതുവരെ 63 മരണം. 400 കോടിയുടെ നാശനഷ്ടവും ഉണ്ടായെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന. മാണ്ഡി, ഷിംല എന്നിവിടങ്ങളിലാണ് മഴക്കെടുതി വലിയ രീതിയില്‍ ബാധിച്ചത്. മാണ്ഡിയില്‍ 40 ലധികം പേരെ കാണാതായിട്ടുണ്ട്. ദുരന്തബാധിതര്‍ക്കായി ക്യാമ്പുകള്‍ തുറക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ ഏഴുവരെ ദേശീയ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ജാഗ്രത നിർദേശങ്ങൾ ജനങ്ങൾക് നൽകുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.Read More
ജക്കാർത്ത: ബാലിയിൽ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ഫെറി ബോട്ട് കടലിൽ മുങ്ങി 2 പേർ മരിച്ചു. 43 പേരെ കാണാനില്ല. ബോട്ടിൽ 53 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു. കിഴക്കൻ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കു പോകുകയായിരുന്ന കെഎംപി ടുനു പ്രതാമ ജയ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി 30 മിനിറ്റിനുള്ളിലായിരുന്നു അപകടം. ഇരുപത് പേരെ രക്ഷപ്പെടുത്തിയെന്നാണ് അധികൃതർ പറയുന്നത്. കാണാതായവർക്കായി 9 ബോട്ടുകളിലായാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ […]Read More
ന്യൂഡൽഹി: മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മാലിയിലെ കായസിലുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ജോലിചെയ്തിരുന്നവരെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഇന്ത്യ അതീവ ആശങ്ക രേഖപ്പെടുത്തി. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് തട്ടികൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം. ജൂലൈ 1 നാണ് സംഭവം നടന്നത്. സായുധരായ ഒരുസംഘം ഫാക്ടറി വളപ്പിൽ ആക്രമണം നടത്തി മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കിയെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മാലിയിലുടനീളം […]Read More
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് മുതൽ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന ‘റെയിൽവൺ’ സൂപ്പർ ആപ്പ് പുറത്തിറക്കി ഇന്ത്യൻ റെയിൽവേ. .ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, റിസർവേഷൻ, പിഎൻആർ സ്റ്റാറ്റസ്, ട്രെയിൻ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ കണ്ടെത്തുക, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിൽ ലഭ്യമാക്കും. ‘റെയിൽവൺ’ ആപ്പ് ആൻഡ്രോയിഡ് പ്ലേസ്റ്റോറിലും iOS ആപ്പ് സ്റ്റോറിലും ലഭ്യമാണ്.ലോഗിൻ ചെയ്യാനായി ഒന്നിലധികം പാസ്സ്വേഡുകൾ ഉപയോഗിക്കുന്നതിന് പകരം ഒരു പ്രാവശ്യം സൈൻ-ഓൺ ചെയ്യാവുന്നതാണ്. ഇൻസ്റ്റാൾ ചെയ്ത ശേഷം നിലവിലുള്ള റെയിൽകണക്ട് […]Read More
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ. ജൂലൈ 9 വരെ നീണ്ടുനിൽക്കുന്ന എട്ട് ദിവസത്തെ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ രണ്ടാമത്തെ അഞ്ച് രാഷ്ട്ര സന്ദർശനമാണിത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജൻ്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ഘാനയിലേക്കാണ് ആദ്യസന്ദർശനം. പിന്നീട് ട്രിനിഡാഡ് ആൻഡ് ടുബാഗോയിലും മോദി സന്ദർശിക്കും. ഈ മാസം 6, 7 തീയതികളിൽ ബ്രസീലിലെ റിയോഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പത്ത് വർഷത്തിനിടെ […]Read More
ഹിമാചല്‍ പ്രദേശ്: മൂന്ന് ദിവസമായി പെയ്ത കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിൽ പ്രളയം. സംസ്ഥാനത്ത് തിങ്കളാഴ്ച ഉണ്ടായ മേഘവിസ്ഫോടനം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. തുടർച്ചയായ ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് നിരവധി ഭാഗങ്ങൾ വെള്ളത്തിലായി. ഗതാഗത സംവിധാനം വ്യാപകമായി തടസ്സപ്പെട്ടു, പല സ്ഥലങ്ങളിലും കെട്ടിടങ്ങൾ തകർന്നുവീണ് ഗുരുതരമായ അപകടങ്ങൾ ഉണ്ടായി. നിലവിലെ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 259 റോഡുകൾ താൽക്കാലികമായി അടച്ചതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻറർ അറിയിച്ചു. മഴക്കെടുതിയെ തുടർന്ന് ഇതുവരെ […]Read More
ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. വിരുദുനഗർ ജില്ലയിലെ ചിന്നകമൻപട്ടിക്ക് സമീപമുള്ള ഗോകുലേഷ് പടക്ക നിർമാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേഷിപ്പിച്ചു.Read More
Recent Posts
- മുഖ്യമന്ത്രി എന്നോടൊപ്പം’: സിറ്റിസണ്‍ കണക്ട് സെന്റര്‍ പദ്ധതിയുമായി സർക്കാർ
- ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീം കോടതിയുടെ അനുമതി
- അതിമനോഹരമാണ് മലമുകളിൽ തലയുയർത്തി നിൽക്കുന്ന ഈ ആംബെർ കോട്ട
- 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
- വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ