മിഷൻ ഇംപോസിബിൾ സിനിമയുടെ തീം സോങ് ചിട്ടപ്പെടുത്തിയ സംഗീതസംവിധായകൻ ലാലോ ഷിഫ്രിൻ(93) അന്തരിച്ചു. ന്യുമോണിയ സംബന്ധമായ സങ്കീർണ്ണതകളെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം എന്ന് മകൻ റയാൻ അറിയിച്ചു. സിനിമയ്ക്കും ടെലിവിഷനും വേണ്ടി നൂറിലധികം സംഗീതം ചിട്ടപ്പെടുത്തിയ സംഗീതസംവിധായകനാണ് ലാലോ ഷിഫ്രിൻ. അദ്ദേഹം നാല് ഗ്രാമി അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ ആറ് ഓസ്കാർ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.Read More
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ ബസ് നദിയിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു. എട്ടുപേർക്ക് രക്ഷപ്പെടാനായെങ്കിലും 10 പേരെ ഇപ്പോഴും കാണാനില്ല. ഏകദേശം 20 ആളുകളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസ്, ജില്ലാ ദുരന്ത പ്രതികരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 31 സീറ്റുകളുള്ള ബസിൽ ഡ്രൈവറടക്കം 20 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിൽനിന്നും ഗുജറാത്തിൽനിന്നുമുള്ള കുടുംബങ്ങളാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ബദരിനാഥിലേക്ക് പോകുന്ന വഴിയിലായിരുന്നു ബസ് അപകടത്തിൽപ്പെട്ടത്. രുദ്രപ്രയാഗിൽ വെച്ച് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അളകനന്ദാ നദിയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക […]Read More
ഫ്ലോറിഡ: ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയും ഉൾപ്പെട്ട ആക്സിയം-4 ദൗത്യം ഇന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് പേടകത്തിന്റെ ഡോക്കിങ് പ്രക്രിയ ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിലെ ഹാർമണി മൊഡ്യൂളിന്റെ ബാഹ്യ ഭാഗത്ത്,ബഹിരാകാശത്തിലേക്കുള്ള ദിശയിലായുള്ള പോർട്ടിൽ പേടകം സ്വയം ഡോക്ക് ചെയ്യുമെന്ന് നാസ വ്യക്തമാക്കി. 28.5 മണിക്കൂർ നീണ്ട സഞ്ചാരത്തിനുശേഷമാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്. അമേരിക്കയിലെ പെഗ്ഗി വിറ്റ്സൻ, പോളണ്ടിലെ സ്ലാവോസ് വിസീവ്സ്കി, ഹംഗറിയിലെ ടിബോർ കാപു എന്നിവരാണ് സഹയാത്രികർ.Read More
മലക്കപ്പാറ: വാൽപ്പാറയിലെ ഝാർഖണ്ഡ് സ്വദേശിയായ നാലരവയസുകാരിയെ കൊലപ്പെടുത്തിയതായി സംശയിക്കപ്പെടുന്ന നരഭോജി പുലി പിടിയിലായി. തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലർച്ചെയായിരുന്നു പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. പുലിയെ തോട്ടം മേഖലയിൽ നിന്ന് ഉൾവനത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ പദ്ധതി. വാൽപ്പാറയിലെ പച്ചമല എസ്റ്റേറ്റിന്റെ തെക്ക് ഡിവിഷനിൽ ജോലി ചെയ്യുന്ന ഝാർഖണ്ഡ് സ്വദേശിയായ മനോജ് കുന്ദയുടെ മകൾ റുസിനിയയാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീട്ടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന റുസിനിയെ സമീപത്തുള്ള തേയിലത്തോട്ടത്തിൽ […]Read More
ആറ് തവണ മാറ്റിവെച്ച ആക്സിയോം 4 ദൗത്യത്തിനായി പുതിയ വിക്ഷേപണ തീയതി നിശ്ചയിച്ചതായി നാസ അറിയിച്ചു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉൾപ്പെടുന്ന ബഹിരാകാശ യാത്ര സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നതിനുള്ള ദൗത്യമാണിത്. ജൂൺ 25 ബുധനാഴ്ച വിക്ഷേപണം നടത്താനാണ് ആക്സിയോം സ്പേസ്, സ്പേസ് എക്സ്, നാസ എന്നിവർ തീരുമാനിച്ചിരിക്കുന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 2:31ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:10) റോക്കറ്റ് വിക്ഷേപിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ […]Read More
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്സ് ആയി ആയി ജോലി ചെയ്യുകയായിരുന്നു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.Read More
തമിഴ്നാട്: വാൽപ്പാറയിൽ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം തേയില തോട്ടത്തിൽ നിന്ന് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്. ഇന്നലെ വൈകീട്ടാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്. കുട്ടിയെ കാണാതായ സ്ഥലത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് വാൽപ്പാറ റേഞ്ച് ഓഫീസർ പറഞ്ഞു. വീടിനകത്ത് കളിക്കുമ്പോഴാണ് പുലി കുട്ടിയെ കടിച്ചു കൊണ്ടു പോയത്. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ […]Read More
മലക്കപ്പാറ: വാൽപ്പാറയിൽ ഝാർഖണ്ഡ്സ്വദേശിയായ നാലരവയസ്സുകാരിയെ പുലി പിടിച്ചു. വീടിനു മുന്നിൽ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തിൽനിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. പ്രദേശവാസികൾ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റുസിനിയെയാണ് പുലി ആക്രമിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ഝാർഖണ്ഡിൽനിന്ന് വാൽപ്പാറയിൽ എത്തിയത്Read More

