ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ഇറാന്റെ വ്യോമപാത ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിനായി താൽക്കാലികമായി തുറന്നു. സംഘർഷം ബാധിച്ച ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിയിരിക്കുന്ന ഏകദേശം ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ അടിയന്തര രക്ഷാപ്രവർത്തനമായ ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ എത്തും. ആദ്യ വിമാനം ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിയോടെ ഡൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷ. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനം ശനിയാഴ്ചയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇസ്രയേലിന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കയാൽ […]Read More
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്യാ ത്യാഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽഗറി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് താന്യ. ഡൽഹി വിജയി പാർക്ക് സ്വദേശിയാണ് താന്യ. താനിയയുടെ മരണത്തിൽ അനുശോചിക്കുന്നതായും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായും കോൺസുലേറ്റ് അറിയിച്ചു. മരണകാരണത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഇതുവരെ കാനഡയുടെ ഭാഗത്തുനിന്ന് വന്നിട്ടില്ല.Read More
ചെന്നൈ: തമിഴ് നടൻ ആര്യയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റൈഡ്. നികുതി വെട്ടിപ്പ് വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണങ്ങൾ. ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആണ് റൈഡ് നടക്കുന്നത്. ചെന്നൈയിലെ കൊട്ടിവാകം, കിൽപ്പോക്ക്, വേളാച്ചേരി, അണ്ണാനഗർ എന്നിവിടങ്ങളിലാണ് ആര്യയുടെ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്.Read More
മംഗളൂരു: ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു. സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നതിടെ താരതോട്ടയിൽ രാത്രി 11:40നാണ് അപകടം. മലപ്പുറം അരീക്കോട് സ്വദേശി അമലാണ്(28) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശി ഫർസാന നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ അപകടം നടന്ന ശേഷം തൊട്ടുപിന്നാലെ വന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. ലോറിയിലെ ആർക്കും പരിക്കില്ല.Read More
കൊൽക്കത്ത: സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി. ബോയിങ് 777-200 എൽ ആർ വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ ഇടത് എൻജിനിൽ സാങ്കേതിക തകരാർ കണ്ടെത്തി. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ എത്തിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് തകരാർ കണ്ടെത്തിയത്. സുരക്ഷ മുൻനിർത്തിയാണ് യാത്രക്കാരെ ഒഴിപ്പിച്ചതെന്ന് വിമാനത്തിന്റെ ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു.Read More
കേരളം ക്രൈം ഫയൽസിന്റെ രണ്ടാം സീസണിന്റെ രണ്ടാം ട്രെയ്ലർ റിലീസ് ചെയ്തു. ഹോട്ട്സ്റ്റാറിലാണ് കേരളം ക്രൈം ഫയൽസ് സ്ട്രീം ചെയ്യുന്നത്. കേരള ക്രൈം ഫയൽസ് : ദി സേർച്ച് ഫോർ സിപിഒ അമ്പിളി എന്ന പേരിലിറങ്ങുന്ന സീരീസിൽ കാണാതാകുന്ന സിപിഒ ആയ അമ്പിളിയായി വേഷമിടുന്നത് ഇന്ദ്രൻസാണ്. 2023ൽ സ്ട്രീം ചെയ്ത ഒന്നാം സീസണിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ സീസണിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാലിന്റെയും അജു വർഗീസിന്റെയും കഥാപാത്രങ്ങൾ രണ്ടാം സീസണിന്റെ കഥയിലും ഒഴിച്ചുകൂടാനാവാത്ത പങ്ക് […]Read More
ദോഹ: കെനിയ വാഹനാപകടത്തിൽ പരിക്കേറ്റവരെ നാട്ടിലെത്തിക്കുന്ന ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. 27 പേർക്ക് പരിക്കേറ്റിരുന്നു. സാരമായ പരിക്കുകൾ നേരിട്ടവരടക്കമുള്ള എല്ലാവരും ഇപ്പോള് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.Read More
കോഴിക്കോട്: കാരപ്പറമ്പിൽ കാർ കനോലി കനാലിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. അമ്മയും മകനുമാണ് കാറിലുണ്ടായിരുന്നത്. എതിർ ദിശയിൽ മറ്റൊരു കാറും ബൈക്കും വന്നത് കാറിന്റെ നിയന്ത്രണം വിടാൻ കാരണമായി. കാർ കനോലി കനാലിലേക്ക് മറിഞ്ഞു. കായലിലെ പായലിനു മുകളിൽ തങ്ങിനിൽക്കുന്ന നിലയിലാണ് കാറുള്ളത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More
ന്യൂഡൽഹി: ദ്വാരകയിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാനായി ബാൽക്കണിയിൽ നിന്ന് ചാടിയ പിതാവിനും മക്കൾളും മരണപ്പെട്ടു. 10 വയസ്സുള്ള രണ്ടു കുട്ടികളും പിതാവുമാണ് മരണപ്പെട്ടത്. അഗ്നിബാധയിൽ രക്ഷപ്പെട്ട ഭാര്യയും മൂത്ത മകനും ചികിത്സയിലാണ്. ശപത് സൊസൈറ്റി എന്ന റെസിഡൻഷ്യൽ കെട്ടിടത്തിന്റെ 8,9 നിലകളിലാണ് തീപിടുത്തമുണ്ടായത്.Read More

