ദോഹ: കെനിയയിൽ ബസ് അപകടത്തിൽപ്പെട്ട് മരിച്ച ആറ് പേരിൽ 5 പേരും മലയാളികൾ. മരിച്ചവരിൽ മൂന്ന് സ്ത്രീകളും പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഖത്തറിൽ നിന്ന് കെനിയയിലേക്ക് പുറപ്പെട്ട ബസ് വടക്കു കിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 14 മലയാളികളും കർണാടക ഗോവൻ സ്വദേശികളുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. മരിച്ച മലയാളികളിൽ ഒറ്റപ്പാലം സ്വദേശികളായ റിയ ആൻ(41), ടൈറ റോഡ്രിഗ്വസ്(8), റൂഹി മെഹ്റിൽ […]Read More
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് സ്വദേശിയും ഫാഷൻ മോഡലുമായ അഞ്ജലി അൽപേഷ് വർമോറാ(23) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്ക് മുൻപായി സാമൂഹികമാധ്യമങ്ങളിൽ വൈകാരികമായ സ്റ്റാറ്റസുകൾ അഞ്ജലി പങ്കുവെച്ചിരുന്നു. അഞ്ജലിയുടെ വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. പ്രതിശ്രുത വരന്റെ അമ്മയുടെ മരണത്തെ തുടർന്ന് വിവാഹം അടുത്ത വർഷത്തേക്ക് നീട്ടി വെച്ചിരുന്നു. അവസാനമായി അഞ്ജലി വിളിക്കാൻ ശ്രമിച്ചത് പ്രതിശ്രുത വരനെയാണെന്ന് പോലീസ് പറഞ്ഞു. അഞ്ജലിക്ക് മാനസിക പ്രയാസമോ സമ്മർദ്ദമോ ഉള്ളതായി തനിക്ക് അറിയില്ലായിരുന്നു എന്ന് പ്രതിശ്രുത […]Read More
ആഗ്ര: ടിടിഇ ആണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സഹാൻപുർ സ്വദേശി ദേവേന്ദ്രയാണ് അറസ്റ്റിയലായത്. ട്രെയിനിലെ കുപ്പിവെള്ള വിൽപ്പനക്കാരനായിരുന്നു ഇയാൾ. ടിടിഇ യുടെ വസ്ത്രം ധരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.ജനറൽ ടിക്കറ്റ് ഇല്ലാതെ കയറുന്നവർക്ക് ടിക്കറ്റ് വാങ്ങി വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. അലിഗഡ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.Read More
തിരുവനതപുരം: കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും തട്ടികൊണ്ടുപോയി പണം തട്ടിയെടുത്തെന്നാരോപിച്ച് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിൽ പോലീസ് ഇർവർക്കുമെതിരെ കേസെടുത്തത്തിൽ ദിയ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. തട്ടിക്കൊണ്ടു പോയി, മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ജീവനക്കാരുടെ പരാതി.Read More
ഹിന്ദി, ബംഗാളി സംവിധായകനായ പാർഥോ ഘോഷ് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് മരണം. മലയാള സിനിമയായ നമ്പർ 20 മദ്രാസ് മെയിലിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത് പാർഥോ ഘോഷാണ്. 1991 ൽ പുറത്തിറങ്ങിയ 100 ഡേയ്സ് ആണ് ആദ്യ ചിത്രം. 15 ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.Read More

