നാദാപുരം പുളിയാവില്‍ ചുഴലിക്കാറ്റിന് സമാനമായ രീതിയിലുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. ഇന്ന് പുലര്‍ച്ചെയോടെയാണ് ഏതാനും നിമിഷം നീണ്ടു നിന്ന ശക്തമായ കാറ്റുണ്ടായത്. ചെക്യാട് പഞ്ചായത്തിലെ പുളിയാവിലായിരുന്നു സംഭവം. നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും വീടുകളും വൈദ്യുതി പോസ്റ്റുകളും തകരുകയും ചെയ്തിട്ടുണ്ട്. ചെറുവാതുക്കല്‍ മഹ്മൂദിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു. സമീപത്ത് താമസിക്കുന്ന അന്ത്രുവിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് ഷീറ്റ് തകര്‍ന്ന നിലയിലാണ്. പാലക്കൂല്‍ സമീറിന്റെ വീടിന് മുകളില്‍ മരം വീണ് […]Read More
സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ നദികളിൽ ഓറഞ്ച് – മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പ്രളയ സാധ്യത മുന്നറിയിപ്പിന്റെ ഭാഗമായാണ് ഓറഞ്ച് – മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ മണിമല, അച്ചൻകോവിൽ നദികളിലാണ് സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ വാമനപുരം, കൊല്ലത്തെ പള്ളിക്കൽ, പത്തനംതിട്ടയിൽ പമ്പ, കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ, ഉപ്പള തുടങ്ങിയ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ […]Read More
ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. അഞ്ച് ഷട്ടറുകൾ 1.5 മീറ്റർ വീതവും ഒരു ഷട്ടർ 50 സെൻ്റി മീറ്ററുമാണ് ഉയർത്തുക. ജലനിരപ്പ് ക്രമീകരിക്കാനായില്ലെങ്കിൽ 2 മീറ്റർ വരെ ഷട്ടറുകൾ ഉയർത്തും. നിലവിൽ ഡാമിലെ ജലനിരപ്പ് 40.62 ആണ്. ശക്തമായ മഴയെ തുടർന്നാണ് ഷട്ടറുകൾ ഉയർത്താനുള്ള തീരുമാനം. നിലവിൽ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. നാളെ […]Read More
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കവെയാണ് കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. […]Read More
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ […]Read More
കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അതിതീവ്രമഴ മുന്നറിയിപ്പ് പശ്ചാത്തലത്തിൽ, കാസർഗോഡും വയനാടുമുള്ള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ജൂലൈ 19 ശനിയാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനും പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്നതിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനും തുടർന്ന് ജനസുരക്ഷയെ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾകേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ നാളെ പ്രവർത്തിക്കുന്നതല്ല. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച എല്ലാ […]Read More
കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തിനിടെ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇതിന്റെ ഭാഗമായി, വടക്കൻ ജില്ലകളിൽ ശക്തമായ ജാഗ്രതാ നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലവിലുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്ക് പുറമേ മലപ്പുറത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂർ, ഇടുക്കി, […]Read More
അമേരിക്കയിൽ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.Read More
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.ഇന്ന് രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട്. എട്ട് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകൾക്കാണ് യെലോ അലർട്ട്. ഓറഞ്ച് അലർട്ട്15/07/2025: കണ്ണൂർ, […]Read More

