ഇസ്ലാമാബാദ്: പാകിസ്ഥാൻ പാർലമെന്റ് ഫീൽഡ് മാർഷൽ അസിം മുനീറിന് ആജീവനാന്ത സുരക്ഷ നൽകാനുള്ള നടപടികൾ ആരംഭിച്ചു. ഇതിലൂടെ രാജ്യത്തെ ആണവായുധ സജ്ജമായ സൈന്യത്തിന് രാഷ്ട്രീയ-ഭരണ സംവിധാനത്തിൽ കൂടുതൽ ശക്തി ലഭിക്കുമെന്നാണ് വിലയിരുത്തൽ.മുനീറുടെ നിയന്ത്രണം വിവിധ സൈനിക ശാഖകളിലാകെ വർധിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനും പാർലമെന്റ് അധോസഭ അംഗീകാരം നൽകി. ദേശീയ ഐക്യം ശക്തിപ്പെടുത്താനുള്ള നടപടിയാണിതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയതായി സർക്കാർ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായുള്ള സംഘർഷത്തിന് ശേഷം പാകിസ്ഥാനിലെ […]Read More
വാഷിങ്ടൺ: 43 ദിവസം നീണ്ട അടച്ചുപൂട്ടൽ അവസാനിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ധനാനുമതി ബില്ലിൽ ഒപ്പുവെച്ചു. സെനറ്റും ജനപ്രതിനിധി സഭയും ബിൽ പാസാക്കിയതിനെ തുടർന്നാണ് ട്രംപിന്റെ ഒപ്പ് ലഭിച്ചത്. ഇതോടെ ജനുവരി 30 വരെ അമേരിക്കയ്ക്ക് ഫണ്ട് ലഭ്യമാകും.ദീർഘകാല അടച്ചുപൂട്ടലിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട ഫെഡറൽ ജീവനക്കാർ വ്യാഴാഴ്ച മുതൽ ജോലിയിൽ തിരിച്ചെത്തും. എന്നാൽ സർക്കാർ സേവനങ്ങളും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും പൂർണ്ണമായി പുനരാരംഭിക്കാൻ കുറച്ച് സമയം എടുക്കുമെന്നാണ് സൂചന. 43 ദിവസത്തെ അടച്ചുപൂട്ടൽ അമേരിക്കയുടെ […]Read More
ന്യൂയോര്‍ക്ക്: ഷട്ട് ഡൗണിനെ തുടർന്ന് അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനം.തിരക്കേറിയ വിമാനത്താവളങ്ങളിൽ വിമാനങ്ങളുടെ എണ്ണം കുറയ്ക്കും. എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് കാരണം വിമാന സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. പുതിയ തീരുമാനം അമേരിക്കയിലെ 40 എയർപോർട്ടുകളെ പ്രതികൂലമായി ബാധിക്കും. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. അന്താരാഷ്ട്ര സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കുമെന്നാണ് വിമാന കമ്പനികൾ അറിയിച്ചിട്ടുള്ളത്. അതേസമയം, ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ വാഷിംഗ്ടണിൽ ചർച്ചകൾ […]Read More
യുക്രെയ്ൻ്റെ തന്ത്രപ്രധാന നഗരമായ പോക്രോവ്സ്ക് ശക്തമായ ആക്രമണം തുടരുന്നു. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രെയ്ൻ നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങൾ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ എച് യു ആർ പുറത്തുവിട്ടു. ഒരു വർഷത്തിലേറെയായി തുടരുന്ന പോക്രോവ്സ്കിലെ യുദ്ധം ഇപ്പോൾ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഡൊണെറ്റ്സ്ക് മേഖലയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഈ നഗരത്തിന്റെ ഇരുഭാഗത്തുനിന്നും റഷ്യൻ സൈന്യം മുന്നേറ്റം നടത്തുകയാണ്. ഡൊണെറ്റ്സ്കിന്റെ പൂർണ്ണ നിയന്ത്രണം പിടിച്ചെടുക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. യുദ്ധം ആരംഭിക്കുന്നതിന് മുൻപ് 70,000-ത്തിലധികം ജനസംഖ്യയുണ്ടായിരുന്ന പോക്രോവ്സ്ക് ഇപ്പോൾ […]Read More
ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിൻ്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വംശജനാണ് 34 കാരനായ സൊഹ്റാൻ മംദാനി. 75 ശതമാനം വോട്ടെണ്ണിയപ്പോൾ മംദാനിക്ക് 50.4 ശതമാനം വോട്ട് ലഭിച്ചു. എതിരാളിയായ ആൻഡ്രൂ കുമോയ്ക്ക് 41.3 ശതമാനം വോട്ട് ലഭിച്ചു. 2026 ജനുവരി 1 ന് അദ്ദേഹം ചുമതലയേൽക്കും. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കടുത്ത എതിർപ്പിനെയും ഭീഷണിയെയും മറികടന്നാണ് മംദാനി ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര […]Read More
അൽ ഫാഷർ: സുഡാനിലെ സൈന്യത്തിന്റെ പ്രധാന കേന്ദ്രമായ അൽ ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) പിടിച്ചെടുത്തതോടെ ജനങ്ങളുടെ പലായനം തുടരുന്നു. ഏകദേശം 60,000 പേർ ഇവിടെ നിന്ന് ഒഴിഞ്ഞുപോയതായാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. നഗരത്തിന്റെ നിയന്ത്രണം ആർഎസ്എഫിന്റെ കൈകളിലെത്തിയതോടെ കൂട്ടക്കൊലയും അതിക്രമങ്ങളും നടന്നുവെന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകൾ വെള്ളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നതായി റെഡ്ക്രോസ് മേധാവി മിർജാന സ്പോൾജാരിക് അറിയിച്ചു. ആർഎസ്എഫിന്റെ ആക്രമണങ്ങൾ ശക്തമായതിനാൽ നഗരത്തിന് പുറത്തേക്ക് […]Read More
വാഷിംഗ്ടൺ: ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നും രക്ഷിക്കാൻ താൻ തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൈജീരിയയിൽ ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഇത്തരം കൂട്ടക്കൊലകൾക്ക് കാരണമെന്നും ട്രംപ് ആരോപിച്ചു. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുകയാണ്. നൈജീരിയയിൽ സംഭവിക്കുന്നതിന് സമാനമായി ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ കൊന്നൊടുക്കപ്പെടുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് ട്രംപ് സോഷ്യൽ ട്രൂത്തിൽ കുറിച്ചു. നൈജീരിയയിലും മറ്റ് രാജ്യങ്ങളിലും ഇത്തരം ക്രൂരതകൾ നടക്കുമ്പോൾ അമേരിക്ക വെറുതെ നോക്കിനിൽക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. ‘ലോകമെമ്പാടുമുള്ള നമ്മുടെ നമ്മുടെ […]Read More
കുടിയേറ്റ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൻ്റെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ നിർത്തിവെക്കുന്നതിന് ഇടക്കാല നിയമം പ്രഖ്യാപിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്. ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്കാണ് ഈ നിയമം തിരിച്ചടിയാവുക. ഒക്ടോബർ 30 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. ചില പ്രത്യേക വിഭാഗങ്ങൾക്കൊഴികെ കുടിയേറ്റ തൊഴിലാളികളുടെ പശ്ചാത്തലം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുവാനും നിയമത്തിൽ പറയുന്നുണ്ട്. എച്ച്1ബി, ഒ1 വിസ ഉടമകളുടെ പങ്കാളികൾ (എച്ച്4 വിസ) പോലുള്ള നിരവധി പേരെയാണ് പുതിയ നിയമം ബാധിക്കുക. 2025 ഒക്ടോബർ […]Read More
ഗാസ സിറ്റി: വെടിനിർത്തൽ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 104 പലസ്തീനികൾ കൊല്ലപ്പെട്ടു. പലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് 46 കുട്ടികൾ ഉൾപ്പെടെ 104 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രയേലിൻ്റെ വാദം. ഗാസയിൽ ഒരു ഇസ്രയേൽ സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ആരോപിക്കുന്നത്. എന്നാൽ ആക്രമണവുമായി യാതൊരു ബന്ധവും ഇല്ലെന്നും വെടിനിർത്തൽ കരാറിനോട് പൂർണ്ണമായും പ്രതിബദ്ധതയുണ്ടെന്നും ഹമാസ് വ്യക്തമാക്കി. ഒരു […]Read More
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആഹ്വാനത്തിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടതായി അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ഗാസയില്‍ ശക്തമായ തിരിച്ചടി നടത്താൻ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് ഉത്തരവ് നൽകിയത്. തെക്കന്‍ റഫയില്‍ വെടിവയ്പ്പിനിടെ ഒരു ഇസ്രായേലി സൈനികന് പരിക്കേറ്റതിനെ തുടര്‍ന്നാണ് നെതന്യാഹു ‘ശക്തമായ’ ആക്രമണത്തിന് ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രേയല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 18 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. […]Read More

