വോയ്സ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ചെറുതും എന്നാൽ മികച്ചതുമായ എഐ സ്റ്റാർട്ടപ്പായ പ്ലേ എഐയെ മെറ്റ പ്ലാറ്റ്ഫോംസ് ഇൻകോർപ്പറേറ്റഡ് ഏറ്റെടുത്തു. ജനറേറ്റീവ് വോയ്സ് സാങ്കേതികവിദ്യയിലെ കഴിവുകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള പ്ലേ എഐയെ മെറ്റ ഏറ്റെടുത്തത്. ഈ ഇടപാടിലൂടെ മുഴുവൻ പ്ലേ എഐ ടീമും അടുത്ത ആഴ്ചയോടെ മെറ്റയിൽ ചേരും. തുടർന്ന് ഗൂഗിളിലെ മുൻ സീനിയർ സ്പീച്ച് എഐ തലവൻ ജോഹാൻ ഷാൽക്വിക്കിന്റെ കീഴിൽ പ്രവർത്തിക്കാൻ തുടങ്ങും. അടുത്തിടെയാണ് ജോഹാൻ ഷാൽക്വിക്കും മെറ്റയിൽ എത്തിയത്. നൂതന […]Read More
ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐ, അവരുടെ ചാറ്റ്ബോട്ടായ ഗ്രോക്കിലെ തകരാറിന് ക്ഷമാപണം നടത്തി. അടുത്തിടെയാണ് ഹിറ്റ്ലറെ പ്രശംസിച്ചും ജൂതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചും ഗ്രോക്ക് വിവാദത്തിൽ കുടുങ്ങിയത്. ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരിയിരിക്കുകയാണ് ഗ്രോക്ക് എഐ ചാറ്റ്ബോട്ടിന്റെ നിര്‍മ്മാതാക്കളായ എക്സ്എഐ. ഗ്രോക്ക് ചാറ്റ്ബോട്ടിനോട് ലളിതമായ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ചാറ്റ്ബോട്ട് അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും വംശീയ പരാമർശങ്ങൾ നടത്തിയെന്നും പല ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നു. മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ […]Read More
ചൈനീസ് ജനപ്രിയ ഷോർട്ട് വീഡിയോ ആപ്ലിക്കേഷനായ ടിക്ടോകിനെതിരെ യൂറോപ്പിൽ വീണ്ടും ഗുരുതരമായ സ്വകാര്യതാ ലംഘന ആരോപണം. ഉപഭോക്താക്കളുടെ ഡാറ്റ ചൈനയിലേക്ക് കൈമാറുന്നു എന്ന സംശയത്തില്‍ യൂറോപ്യൻ യൂണിയന്റെ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി (ഡിപിസി) ടിക്ടോക്കിനെതിരെ പുതിയ അന്വേഷണം ആരംഭിച്ചു. ഏത് സാഹചര്യത്തിലാണ് ആപ്പ് യൂറോപ്യൻ ഉപയോക്തൃ ഡാറ്റ ചൈനയിലേക്ക് കൈമാറിയതെന്ന് അന്വേഷിക്കാനാണ് തീരുമാനം. ഈ അന്വേഷണം ടിക്ടോക്കിനെതിരെ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു ചാരവൃത്തി ആരോപിച്ചുള്ള അന്വേഷണത്തിന്റെ തുടര്‍ച്ചയാണ്. ചൈനയില്‍ നിന്നുള്ള റിമോട്ട് ആക്സസ് വഴി യൂറോപ്പിലെ ആപ്പ് […]Read More
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (പഴയ ട്വിറ്റർ) ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള സബ്സ്ക്രിപ്ഷൻ നിരക്കുകൾ വെട്ടിക്കുറച്ചു. എല്ലാ അക്കൗണ്ട് തലങ്ങളിലുമുള്ള പ്രതിമാസ, വാർഷിക ഫീസുകൾ 48 ശതമാനം വരെ കുറച്ചതായി കമ്പനി വ്യക്തമാക്കി. മൊബൈൽ ഉപയോക്താക്കൾക്കുള്ള പ്രീമിയം സബ്സ്ക്രിപ്ഷനുകളുടെ നിരക്കിലാണ് ഏറ്റവും വലിയ കുറവ്. ഇപ്പോൾ പ്രതിമാസം 470 രൂപയാണ് പ്രീമിയം സബ്സ്ക്രിപ്ഷനുകളുടെ വില. മുമ്പ് ഇത് 900 രൂപ ആയിരുന്നു. വെബ് ഉപയോക്താക്കൾക്ക് പ്രതിമാസ പ്രീമിയം ഫീസ് ഇപ്പോൾ 427 രൂപയാണ്. നേരത്തെ […]Read More
നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ യെമനിലെ ഭരണാധികാരികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സുപ്രധാനമായ അടിയന്തര യോഗം യെമനിൽ പുരോഗമിക്കുന്നു. കാന്തപുരത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതർ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. നോർത്ത് യെമനിൽ നടക്കുന്ന അടിയന്തര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യെമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ […]Read More
ബോയിംഗ് ഡ്രീംലൈനർ വിമാനങ്ങളിൽ എൻജിനിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ സംബന്ധിച്ച ആശങ്കയ്ക്ക് പിന്നാലെ, പരിശോധനയ്ക്ക് തയാറെടുത്ത് അന്താരാഷ്ട്ര വിമാനക്കമ്പനികൾ. എത്തിഹാദ് എയർവെയ്സിനുശേഷം സിംഗപ്പൂർ എയർലൈൻസും ഇന്ധന സ്വിച്ചുകളുടെ പരിശോധന ആരംഭിച്ചു. ഇന്ത്യയിലെ വ്യോമയാന അതോറിറ്റിയായ DGCAയും സമാന പരിശോധന നിർദേശിച്ച് ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യയിലെ വിമാനം ഓപ്പറേറ്റ് ചെയ്യുന്ന വിമാനക്കമ്പനികൾ ഇതുവരെ അത്തരമൊരു പരിശോധന ആരംഭിച്ചിട്ടില്ല. അഹമ്മദാബാദിൽ കഴിഞ്ഞിടെ നടന്ന വിമാനം അപകടത്തിന്റെ പ്രധാന കാരണം എൻജിനിലേക്കുള്ള ഇന്ധനം അടിയന്തരമായി വിഛേദിക്കപ്പെട്ടതാണെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് […]Read More
ഇന്ത്യ കുവൈത്ത് പൗരന്മാർക്ക് അഞ്ചു വർഷം വരെ കാലാവധിയുള്ള ഇ-വിസാ സംവിധാനം ആരംഭിച്ചു. ഇനി മുതൽ ഇന്ത്യാ സന്ദർശനത്തിന് ആവശ്യമായ വിസക്ക് കുവൈത്ത് പൗരന്മാർക്ക് പൂർണ്ണമായും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ, ഇനി വിസാ സെന്ററുകളിലോ എംബസികളിലോ നേരിട്ട് പോകേണ്ടതിന്റെ ആവശ്യമില്ല. ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക വിസാ പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. പുതിയ സംവിധാനത്തിലൂടെ യാത്രാസൗകര്യം കൂടുതൽ ലളിതമാകുകയും, സമയസമർപ്പിതമായി ആസൂത്രണം ചെയ്യാൻ ഉപകരിക്കുകയും ചെയ്യും. ഇ-വിസാ […]Read More
വ്യാജ അവകാശവാദങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. യുഎഇ അധികൃതർ അത്തരം അപേക്ഷകൾ പരിശോധിച്ച് ഫോർവേഡ് ചെയ്യുന്നതിനായി ഒരു നാമനിർദ്ദേശ പ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ നൽകുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ചു. യുഎഇ അധികാരികൾ അത്തരം അപേക്ഷകൾ പരിശോധിച്ച് ഫോർവേഡ് ചെയ്യുന്നതിനായി ഒരു നാമനിർദ്ദേശ പ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. […]Read More
ജൂണിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് നിസ്സാരമായ പരിക്കേറ്റതായി ഇറാന്റെ സ്റ്റേറ്റ് ലിങ്ക്ഡ് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂൺ 16 ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഉന്നതതല അടിയന്തര യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് പെസെഷ്കിയന് പരിക്കേറ്റതെന്നാണ് വിവരം. ടെഹ്റാനിൽ ഒളിഞ്ഞിരിക്കുന്ന ഭൂഗർഭ കേന്ദ്രത്തെ ലക്ഷ്യമിട്ട് ആറ് ബോംബുകൾ പതിച്ചതായി റിപ്പോർട്ട് പറയുന്നു. ബോംബുകൾ പതിച്ചപ്പോൾ, പ്രസിഡന്റും മറ്റുള്ളവരും അടിയന്തര തുരങ്കം വഴി രക്ഷപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. രക്ഷപ്പെടുന്നതിനിടെ, പെഷേഷ്കിയന്റെ […]Read More
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇപ്പോൾ ചൈന സന്ദർശനത്തിലാണ്. സിംഗപ്പൂരിൽ നിന്ന് നേരിട്ട് ചൈനയിലെത്തിയ അദ്ദേഹം ബീജിംഗിൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായി കൂടിക്കാഴ്ച നടത്തി. ചൈനയുടെ വൈസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്, ഇന്ന് ബീജിംഗിലെത്തിയ ശേഷം വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജയ്ശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടനയിൽ ചൈനയുടെ പ്രസിഡന്റ് സ്ഥാനത്തിന് ഇന്ത്യയുടെ പിന്തുണ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. എന്റെ സന്ദർശന […]Read More

