മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വീണ്ടും നിക്ഷേപ–ധനകാര്യ രംഗത്തേക്ക് തിരിച്ചെത്തി. പ്രശസ്തമായ ആഗോള ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്സിൽ സീനിയർ അഡ്വൈസർ എന്ന നിലയിലാണ് അദ്ദേഹം വീണ്ടും ചുമതലയേറ്റിരിക്കുന്നത്. 2001 മുതൽ 2004 വരെ സുനക് ഗോൾഡ്മൻ സാക്സിൽ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. 2022 ഒക്ടോബറിൽ ലിസ് ട്രസിന്റെ രാജിയെ തുടർന്ന് ബ്രിട്ടൻ പ്രധാനമന്ത്രിയായ സുനക്, 2024 ജൂലൈ കാലയളവിൽ കൺസർവേറ്റീവ് പാർട്ടിയെ നയിച്ചു. എന്നാൽ, ആ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് ചരിത്രത്തിലെ തന്നെ […]Read More
ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യയിൽ ചൂട് കൂടുന്നത് ഇരട്ടി വേഗത്തിലെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ (WMO) റിപ്പോർട്ട്.1961-1990 കാലഘട്ടത്തേതിനെക്കാള്‍ 1991-2024ല്‍ ചൂട് ഇരട്ടിയായി എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ശരാശരി താപനിലയേക്കാൾ 1.04 ഡിഗ്രി സെൽഷ്യസ് വർധനവാണ് 2024 ൽ രേഖപ്പെടുത്തിയത്. ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും താപനില ശരാശരിയേക്കാൾ കൂടുതലായിരുന്നു. 2024-ൽ ഇന്ത്യ ഉൾപ്പടെ ഏഷ്യയുടെ പല ഭാഗങ്ങളിലും നീണ്ടുനിൽക്കുന്ന തീവ്ര ഉഷ്ണതരംഗങ്ങൾ അനുഭവപ്പെട്ടു. രാജ്യത്തുടനീളം ഉഷ്ണ തരംഗങ്ങളിൽ 450ലധികം ആളുകൾക്ക് ജീവൻ നഷ്ടമായി. ഏഷ്യയിൽ സമുദ്രോപരിതല താപനില […]Read More
പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (സിഒഒ) ചമുതലയേൽക്കാൻ ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന് സാബിഹ് ഖാൻ. മൂന്ന് പതിറ്റാണ്ടായി ആപ്പിളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് സാബിഹ് ഖാൻ. നിലവിലെ സിഒഒ ആയ ജെഫ് വില്യംസ് ഈ മാസം അവസാനം സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് നിയമിക്കുന്നത് സാബിഹ് ഖാൻ സ്ഥാനമേൽക്കുന്നത്. നിലവില്‍ സാബിഹ് ഖാന് കമ്പനിയുടെ വൈസ് പ്രസിഡന്റാണ്. പുതിയ പദവി വഹിക്കാന്‍ പോകുന്ന സാബിഹ് ഖാന് നിലവിലെ ആപ്പിള്‍ സിഇഒ ആയ ടിം കുക്ക് […]Read More
കോടിക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഈ അടുത്ത് 16 വയസ്സിന് താഴെയുള്ള ഒരു യൂട്യൂബർക്ക് ലൈവ് സ്ട്രീമിങ്ങ് ചെയ്യണമെങ്കിൽ മുതിർന്നവർ ആ ലൈവ്സ്ട്രീമിങ്ങിൽ ഉണ്ടാകണം എന്ന പുതിയ നയം ഈ മാസം 22 മുതൽ കൊണ്ടുവരുന്നതിനു പിന്നാലെം വീണ്ടും പോളിസികളിൽ മാറ്റം വരുത്തിയിരിക്കുകയാണ് യുട്യൂബ്. മോണിട്ടെെസേഷൻ പോളിസിയിലാണ് മാറ്റം കൊണ്ടു വരുന്നത്. ഒരേ വിഡിയോ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഉള്‍പ്പെടെ തടയുന്നതിന്റെ ഭാഗമായി ഇനി മുതൽ പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ ഒറിജിനല്‍ ശബ്ദവും മോണിറ്റൈസേഷന് […]Read More
യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നിമിഷപ്രിയയുടെ ശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കും. യെമനിലെ ജയിലില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കുക. ഇത് സംബന്ധിച്ച നോട്ടീസ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി. നിമിഷപ്രിയയുടെ മോചനത്തിനായി തീവ്ര ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവ് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു വിശദാംശങ്ങളും അറിവായിട്ടില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. എന്നാല്‍, വധശിക്ഷ സംബന്ധിച്ച ഉത്തരവ് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ദയാധനം നല്‍കുന്നത് സംബന്ധിച്ച് മരിച്ച യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച […]Read More
ഇന്ത്യയുമായി വ്യാപാരക്കരാറിലേർപ്പെടാൻ താൽപര്യം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവിധ രാജ്യങ്ങള്‍ക്കെതിരെ തീരുവ ഭീഷണയുമായി യുഎസ് രംഗത്തെത്തിയിരിക്കുന്നതിനിടെയാണ് ഇന്ത്യാ- യുഎസ് വ്യാപാരക്കരാറിനെക്കുറിച്ച് ട്രപ് വിശദീകരിച്ചത്. ‘ഞങ്ങള്‍ യുകെയുമായി കരാര്‍ ഉണ്ടാക്കി. ഞങ്ങള്‍ ചൈനയുമായി കരാര്‍ ഉണ്ടാക്കി. ഞങ്ങള്‍ ഇന്ത്യയുമായി ഒരു കരാര്‍ ഉണ്ടാക്കുന്നതിനടുത്താണ്… ഞങ്ങള്‍ ചര്‍ച്ച നടത്തിയ മറ്റുള്ളവരുമായി, കരാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്’ ട്രംപ് പറഞ്ഞു. ബംഗ്ലാദേശ്, തായ്ലന്ഡ്, ദക്ഷിണ കൊറിയ, ജപ്പാന് എന്നിവയുള്‍പ്പെടെയുള്ള 14 രാജ്യങ്ങള്‍ക്ക് […]Read More
വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 78 പേർ മരിച്ചു. ട്രാവിസ്, ബർനെറ്റ്, കെൻഡൽ, ടോം ഗ്രീൻ, വില്യംസൺ കൗണ്ടികളിൽ 10 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. വെള്ളപ്പൊക്കത്തിൽ നിരവധി ആളുകളെ കാണാതായി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 40ലധികം പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നും എണ്ണം വർദ്ധിച്ചേക്കാമെന്നും ടെക്സസ് അധികൃതർ പറയുന്നു. രക്ഷാപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി യുഎസ് കോസ്റ്റ് ഗാർഡ് കൂടുതൽ വ്യോമസേനയെ വിന്യസിച്ചിട്ടുണ്ട്. ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പ്രകാരം ഇതുവരെ 850ലധികം പേരെയാണ് […]Read More
ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണറായി ചുമതലയേറ്റു. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ’കല്ലഗൻ ടിഡി ടെൻസിയ സിബിക്ക് കൈമാറി. മലയാളിയായ ടെൻസിയ സിബി ഡബ്ലിനിൽ നിന്നുള്ള കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ.സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി – ത്രേസ്യാമ്മ ദമ്പതികളുടെ മകളുമാണ്. ഭക്ഷ്യ ശുചിത്വ ചട്ടങ്ങൾ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സർട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാൻ അയർലണ്ടിലെ പീസ് കമ്മീഷണർമാർക്ക് […]Read More
ലോകതലത്തിൽ 9,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനു പിന്നാലെ, ടെക് ഭീമൻ മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിലെ 25 വർഷത്തെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചു. 2000ൽ പാക്കിസ്ഥാനിൽ പ്രവർത്തനം ആരംഭിച്ച കമ്പനി, പാകിസ്ഥാന്റെ ഡിജിറ്റൽ വിപ്ലവത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. മൈക്രോസോഫ്റ്റിന്റെ പിന്മാറ്റം, രാജ്യത്തെ നിലവിലെ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതകളുടെ നേർത്ത പ്രതിഫലനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അഭ്യന്തര പ്രശ്നങ്ങളാണ് കമ്പനിയുടെ പ്രവർത്തനം താറുമാറാക്കിയത് എന്നത് മുൻ തലമുറ ലീഡർമാരിൽ ഒരാളായ ജവാദ് റഹ്മാൻ ഉന്നയിച്ച പ്രധാന ആരോപണമാണ്. ലിങ്ക്ഡ്ഇനിലൂടെ നൽകിയ പ്രതികരണത്തിൽ, കമ്പനിയുടെ മുഴുവൻ […]Read More
അമേരിക്കയുടെ ടെക്സസ് സംസ്ഥാനത്തെ കേർ കൗണ്ടിയിൽ അപ്രതീക്ഷിതമായ മിന്നൽ പ്രളയം. പ്രളയത്തിൽ 13 പേർ മരിക്കുകയും, സമ്മർ ക്യാമ്പിൽ പങ്കെടുത്ത 20 പെൺകുട്ടികളെ കാണാതാവുകയും ചെയ്തു. ഗ്വാഡലൂപ്പ് നദിയിലാണ് അപകടകരമായ വെള്ളപ്പൊക്കം ഉണ്ടായത്. 45 മിനിറ്റിനുള്ളിൽ നദിയിലെ ജലനിരപ്പ് 26 അടിയോളം ഉയർന്നതോടെയാണ് പ്രളയം ഉണ്ടായത്. ഇപ്പോഴും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് 14 ഹെലികോപ്റ്ററുകൾ, 12 ഡ്രോണുകൾ, ഒൻപത് പ്രത്യേക രക്ഷാസേന സംഘങ്ങൾ, അഞ്ഞൂറിലധികം രക്ഷാപ്രവർത്തകർ എന്നിവയെ ഉള്‍പ്പെടുത്തി വിപുലമായ തിരച്ചിൽ നടത്തുന്നുണ്ട്. മരണസംഖ്യ അടുത്ത […]Read More

