നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിദേശ ബഹുമതികൾ നേടിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 വിദേശ രാജ്യങ്ങളുടെ പരമോന്നത ബഹുമതികൾ ഏറ്റുവാങ്ങിയതോടെയാണ് മോദി ഈ അപൂർവ നേട്ടം സ്വന്തമാക്കുന്നത്. ഇപ്പോൾ നടന്ന വിദേശ പര്യടനത്തിന്റെ ഭാഗമായാണ് മോദിക്ക് ഏറ്റവും പുതിയ ബഹുമതിയായ ഘാനയുടെ പരമോന്നത ബഹുമതിയായ ‘ദി ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകപ്പെട്ടത്. ഇതോടെ മുൻ പ്രധാനമന്ത്രിമാരെ പിന്തള്ളിയാണ് മോദി ഈ ചരിത്ര നേട്ടത്തിലെത്തിയത്. […]Read More
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. വ്യാഴാഴ്ച കാബൂളിൽ വെച്ച് ആമിർ ഖാൻ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. താലിബാന് സര്‍ക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിക്കുകയുണ്ടായി. നല്ല ബന്ധത്തിന്റെ തുടക്കമാണിത്. ബഹുമാനത്തിൻ്റെയും ക്രിയാത്മക ഇടപെടലുകളുടെയും ഒരു പുതിയ ഘട്ടമാണ് റഷ്യയുടെ ഈ തീരുമാനം. ഈ മാറ്റം മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃകയാക്കുമെന്നും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ പറഞ്ഞു. 2021 ഓഗസ്റ്റിൽ അധികാരത്തിൽ […]Read More
ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനുള്ള തിരക്കിട്ട ചർച്ചകൾക്കിടയിലും ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ഭക്ഷണത്തിന് കാത്തുനിന്ന 51 പേർ ഉൾപ്പെടെ 101 ഫലസ്തീനികളെയാണ് ഒറ്റ ദിവസത്തിനുള്ളിൽ ഇസ്രായേൽ കൊലപ്പെടുത്തിയത്. ഖാൻ യൂനിസിലെ അൽ മവാസിയിൽ അഭയാർഥികളുടെ തമ്പിൽ ബോംബിട്ട് 15 പേരെയും കൊലപ്പെടുത്തി. ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണയോടെ നടത്തുന്ന വിതരണ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ എന്ന വ്യാജേനയാണ് നിരപരാധികൾക്ക് നേരെയുള്ള വെടിവെപ്പ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് ആക്രമണം. 60 ദിവസത്തെ […]Read More
ലഹരിമരുന്ന് മിഠായി രൂപത്തിലാക്കി വിൽപ്പന നടത്തിയ 15 പേർ ദുബായിൽ പിടിയിൽ. 24 ലക്ഷം ദിർഹം വിലമതിക്കുന്ന 48 കിലോഗ്രാം ലഹരിമരുന്നും 1100 മിഠായികളുമാണ് ദുബൈ പൊലീസ് പിടിച്ചെടുത്തത്. പിടിയിലായത് മുഴുവൻ സ്ത്രീകളാണ്. മിഠായി വിൽപനയുടെ മറവിൽ ലഹരിമരുന്ന് കലർത്തിയ മധുരപലഹാരങ്ങളും ച്യൂയിംഗവും വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു സംഘം ലഹരിമരുന്ന് വ്യാപാരം നടത്തിയിരുന്നത്. യുവജനങ്ങളെ ലക്ഷ്യമിട്ട് ആയിരുന്നു സംഘത്തിന്റെ പ്രവർത്തനം. രാജ്യത്തിന് പുറത്തുനിന്നാണ് സംഘം പ്രവർത്തിച്ചിരുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഇവരെ അറസ്റ്റ് […]Read More
പരിശീലന പറക്കലിനിടെ അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 ബി ‘പാര്‍സല്‍ ചെയ്യാന്‍’ നീക്കം. രണ്ടാഴ്ചയില്‍ അധികമായി വിമാനം തിരുവനന്തപുരത്ത് തുടരുകയാണ്. വിമാനത്തിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിൽ വിമാനം അഴിച്ചുമാറ്റി പ്രത്യേക വിമാനത്തില്‍ തിരികെ കൊണ്ട് പോകാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും. വിമാനം ലാന്‍ഡ് ചെയ്ത വകയില്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള പാര്‍ക്കിങ്, ഹാങ്ങര്‍ ഫീസുകള്‍ ഉള്‍പ്പെടെ ഒടുക്കാനുള്ള […]Read More
തിങ്കളാഴ്ച ഗാസയിൽ അൽ-ബാഖ കഫേയിൽ ആക്രമണം നടത്താൻ ഇസ്രയേൽ സൈന്യം പ്രയോഗിച്ചത് വൻ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്. വൻ സ്ഫോടന തരംഗമുണ്ടാക്കുന്ന ബോംബിന് 500lb (230kg) ഭാരമുളളതയാണ് വിവരങ്ങൾ. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് നിയമവിരുദ്ധമാണെന്നും യുദ്ധ കുറ്റമായി കണക്കാക്കണമെന്നുമുള്ള ആവശ്യവുമായി അന്താരാഷ്ട്ര നിയമ വിദഗ്ധർ രംഗത്ത് വന്നിട്ടുണ്ട്. അൽ-ബാഖ കഫേയുടെ സമീപത്ത് നിന്ന് കണ്ടെത്തിയ ആയുധത്തിൻ്റെ അവശിഷ്ടങ്ങളുടെ ചിത്രം അന്തർദേശീയ മാധ്യമമായ ദി ഗാർഡിയൻ […]Read More
ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്ട്രൈക്കല്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍വച്ച് താരം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ മരണം. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസോയെയാണ് താരം വിവാഹം കഴിച്ചത്. താരത്തിന്റെ സഹോദരനും ഫുട്ബോള്‍ താരവുമായ ആന്‍ഡ്രെയും ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ തീ പിടിച്ച ജോട്ടയുടെ കാര്‍ കത്തിയമര്‍ന്നതായി സ്പാനിഷ് മാധ്യമം മാഴ്സ റിപ്പോര്‍ട്ട് ചെയ്തു. 1996-ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് […]Read More
ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. കാണാതായ 34 പേർക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ ഇന്നും തെരച്ചിൽ നടത്തും. ചണ്ഡിഗഡ് മണാലി ദേശീയ പാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചത് മൂലം വിനോദ സഞ്ചാരികൾ അടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ശക്തമായ മഴയെ തുടന്ന് 8 സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖാപിച്ചു. ജമ്മു കശ്മീർ,പഞ്ചാബ്, ഉത്തരാഖണ്ഡ്,മധ്യപ്രദേശ്, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഓറഞ്ച് അലേർട്ട്. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, […]Read More
തെൽ അവിവ്: ഗാസയിൽ രണ്ട് മാസത്തേക്കുള്ള വെടിനിർത്തലും തുടർന്ന് പൂർണ യുദ്ധവിരാമത്തിനായുള്ള നടപടികളും ഉൾക്കൊള്ളുന്ന പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇക്കാര്യത്തിൽ ചർച്ചകൾക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഞായറാഴ്ച അമേരിക്കയിലെത്തും. വെടിനിർത്തലിന്റെ ഭാഗമായി 10 ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹവും ഹമാസ് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. ഇത് ഹമാസിന് ലഭിക്കാവുന്ന ഏറ്റവും മികച്ച നിർദേശമാണ് എന്നാണ് ട്രംപിന്റെ അഭിപ്രായം. എന്നാൽ വെടി നിർത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.Read More
ഗാസ: 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചെങ്കിലും ഗാസയിൽ ആക്രമണം തുടരുകയാണ്. ഇസ്രായേൽ ആക്രമണത്തിൽ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 116 പലസ്തീനികളാണ് ഇസ്രായേൽ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലോ ഹമാസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ”60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചിരിക്കുന്നു. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ […]Read More

