തെൽ അവീവ്: ഇറാന്റെ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 1213 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ അറിയിച്ചു. പരിക്കേറ്റവരിൽ 16 പേരുടെ നില അതീവ ഗുരുതരമാണെന്നും ഇസ്രായേൽ എമർജൻസി മെഡിക്കൽ വിഭാഗം മഗേൻ ഡേവിഡ് ആദം അറിയിച്ചു. അതേസമയം ഇസ്രായേൽ നടത്തിയ തിരിച്ചാക്രമണത്തിൽ ഇറാനിൽ 400 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന തെൽ അവീവ് വിമാനത്താവളം നാളെ മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചു. സുരക്ഷയുടെ ഭാഗമായി വിമാനങ്ങളുടെയും യാത്രക്കാരുടെയും […]Read More
അമേരിക്കയുടെ ആണവകേന്ദ്ര ആക്രമണത്തെ തുടർന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗി റഷ്യയിലേക്ക്. തിങ്കളാഴ്ച മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി സുപ്രധാന കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഇറാന്റെ സുഹൃത്താണ് റഷ്യ ഞങ്ങൾ എപ്പോഴും പരസ്പരം കൂടിയാലോചനകൾ നടത്താറുണ്ട്. ഗൗരവമേറിയ ചർച്ചകൾക്കായാണു റഷ്യയിലേക്ക് പോകുന്നത് അബ്ബാസ് അരാഗി പറഞ്ഞു.Read More
ന്യൂഡൽഹി: അമേരിക്ക ഇറാനിൽ ബോംബാക്രമണം നടത്തിയതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കൽ ശക്തമാക്കി. കെർമൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ 130 വിദ്യാർഥികളെയാണ് സുരക്ഷിതമായി മാറ്റിയിരിക്കുന്നത്. വിദ്യാർഥികളെ കെർമനിൽ നിന്നും മഷാദിലേയ്ക്ക് ആറ് ബസുകളിലായി മാറ്റിയാണ് ഒഴിപ്പിച്ചത്. ഇന്നും ഇറാനിൽ നിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ ഡൽഹിയിലെത്തും. ആദ്യ വിമാനം പുലർച്ചെ നാലരയ്ക്ക്യും രണ്ടാമത്തേത് പതിനൊന്നരയ്ക്ക് ഡൽഹിയിലെത്താനാണ് സാധ്യത. യാത്രാ ക്രമീകരണം ഇന്ത്യൻ എംബസിയാണ് നടത്തുന്നത്.Read More
ഇന്ത്യ- പാക് സംഘർഷത്തിൽ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തിയതിന് ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ. വലിയ യുദ്ധത്തിലേക്ക് പോകേണ്ട സംഘർഷമായിരുന്നു ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചതെന്ന് പാകിസ്താൻ വ്യക്തമാക്കി. ഇന്ത്യയും പാകിസ്താൻ തമ്മിലുള്ള വെടിനിർത്തലിൽ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താന് സൈനിക തലവന് അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയതും വലിയ ചര്ച്ചയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്. അസിം മുനീറിനെ കാണാൻ […]Read More
ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് അറിയിച്ച് ഇസ്രയേൽ. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേൽ അറിയിച്ചത്. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇറാൻ പറഞ്ഞു. അതേസമയം, സംഘർഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർഥന ഇസ്രയേൽ തള്ളി. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രം ഉയർത്തിയായിരുന്നു ഇറാൻ അംബാസഡറുടെ പ്രസംഗം. യോഗത്തിൽ ഇറാനും പങ്കെടുത്തിരുന്നു. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യോഗത്തിൽ ഇറാൻ ചൂണ്ടിക്കാട്ടി. ഇസ്രയേൽ ഇറാനെ ആക്രമിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം […]Read More
തെഹ്റാൻ: ഗസ്സയെ പിന്തുണയ്ക്കാനും ഇറാന്റെ നിലപാടുകൾക്ക് പിന്തുണ അറിയിക്കാനുമായി തെഹ്റാൻ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ര വിപുലമായ റാലി നടന്നു. പ്രതിഷേധത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. “ഗസ്സയ്ക്ക് നീതി വേണം” എന്ന മുദ്രാവാക്യം റാലിയിൽ ഉയർന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെ ലക്ഷ്യമിട്ട് നൽകിയ തെഹ്റാൻ വിടണമെന്ന നിലപാടിനെതിരെയും വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധച്ചു.Read More
തെൽ അവീവ്: ഇറാന്റെ മിസൈൽ പതിച്ചതിന് പിന്നാലെ ഇസ്രായേലിന്റെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം തീ പിടിച്ചു. പ്രദേശത്ത് തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി. എന്നാൽ ഇവിടേക്ക് വന്ന മിസൈൽ തടഞ്ഞു എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. തെക്കൻ നഗരമായ ബീർഷേബയിലെ ഓഫീസിനു സമീപമാണ് തീപിടുത്തം ഉണ്ടായത്. നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം ബീർഷേബയിലെ സൈനിക ആശുപത്രി സൊറോക്ക മെഡിക്കൽ സെന്റർ ഇറാനിയൻ ആക്രമണത്തിൽ തകർന്നിരുന്നു. സംഘർഷം തുടരവേ മിസൈൽ ആക്രമണം അയവില്ലാതെ തുടരുകയാണ്.Read More
ടെക്സസ്: ചൊവ്വയിലേക്ക് മനുഷ്യനെയെത്തിക്കുകയെന്ന ലക്ഷ്യവുമായി ഇലോൺ മസ്കിന്റെ കമ്പനി സ്പേസ് എക്സ് വികസിപ്പിച്ച സ്റ്റാർഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു. നൈട്രജൻ വാതക അറയുമായി ബന്ധപ്പെട്ട തകരാറാണ് പൊട്ടിത്തെറി ക്ക് കാരണമായതെന്ന് മസ്ക് അറിയിച്ചു. ബുധനാഴ്ച്ച രാത്രി പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുമ്പോൾ പൊട്ടിത്തെറിച്ച് തീഗോളമാവികയായിരുന്നു. ഇതിന് മുൻപും സമാനമായ രീതിയിൽ റോക്കറ്റിന് തകരാറുകൾ കണ്ടെത്തിയിരുന്നു.Read More

