ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ്, യൂട്യബ് തുടങ്ങിയ 26 ൽ അധികം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെ നേപ്പാളില്‍ യുവാക്കളുടെ പ്രതിഷേധം. നേപ്പാളിലെ ന്യൂ ബനേശ്വറിൽ പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എവറസ്റ്റ് ആശുപത്രിയിലേക്കും സിവില്‍ ആശുപത്രിയിലേക്കും മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിരോധിത പ്രദേശങ്ങളിലേക്കും പാര്‍ലമെന്റ് പരിസരത്തേക്കും പ്രതിഷേധം കടന്നതോടെയാണ് പൊലീസ് വെടിവയ്പ്പ് നടത്തിയത്. നേപ്പാള്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയും സോഷ്യല്‍ […]Read More
വാഷിങ്ടൺ: യുക്രെയ്നിലെ കീവിൽ ഇന്നലെ റഷ്യ നടത്തിയ രൂക്ഷമായ ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ രണ്ടാംഘട്ട ഉപരോധത്തിനൊരുങ്ങി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധമുണ്ടാകുമെന്ന് യുഎസ് നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെങ്കിലും തത്ക്കാലത്തേക്ക് നടപടി നീട്ടിവെച്ചിരുന്നു. ഇതോടെ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്താനുള്ള സാധ്യതയും ഇതോടെ വർധിച്ചു. പിഴയുൾപ്പെടെ 50 ശതമാനം […]Read More
ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ത്യ സഖ്യ അംഗങ്ങൾക്കായി ഇന്ന് ഉച്ചയ്ക്ക് 2.30 പാർലമെന്റ് സെൻട്രൽ ഹാളിൽ തിരഞ്ഞെടുപ്പിനായുള്ള ‘മോക്ക് പോൾ’ നടത്തും. എൻഡിഎ സ്ഥാനാർഥി സി പി രാധാകൃഷ്ണനും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ബി സുദർശൻ റെഡ്ഡിയും തമ്മിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെട്ട ഇലക്ട്രോറൽ കോളജിൽ എൻഡിഎയാണ് മുൻപന്തിയിൽ. എന്നാൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനെ പ്രത്യയശാസ്ത്ര പോരാട്ടമായിട്ടാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പോളിംഗ് […]Read More
കുല്‍ഗാമില്‍ ഗുദ്ദര്‍ വനമേഖലയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു . മൂന്ന് സൈനികർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗുദ്ദാറില്‍ തെരച്ചില്‍ ഓപ്പറേഷന് ആരംഭിച്ചത്. സൈന്യം ഭീകരവാദികളുമായി ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ‘സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജമ്മു കശ്മീര്‍ പൊലീസ് ഇന്റലിജന്‍സ് വിവരങ്ങള്‍ അനസുരിച്ച് ഇന്ത്യന്‍ ആര്‍മിയുമായി ചേര്‍ന്ന് സംയുക്ത ഓപ്പറേഷന് ലോഞ്ച് ചെയ്തു. ജമ്മു കശ്മീര്‍ പൊലീസും ശ്രീനഗറിലെ സിആര്‍പിഎഫും […]Read More
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭക്ക് പ്രത്യാശയേകി രണ്ട് വിശുദ്ധർ കൂടി. ഓൺലൈനിലൂടെ വിശ്വാസം പ്രചരിപ്പിച്ച കാർലോ അക്യൂട്ടിസ്, ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസ്സാത്തി എന്നിവരെയാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. പുതിയ മാർപാപ്പ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ വിശുദ്ധ പദവി നൽകൽ ചടങ്ങായിരുന്നു. കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ ആചാര അനുഷ്ഠാനമായ കുർബാനയുമായി ബന്ധപ്പെട്ട അത്ഭുതങ്ങളെ ആളുകളിലേക്ക് എത്തിക്കാൻ സൈബർ ഇടത്ത് നടത്തിയ പ്രവർത്തനങ്ങളാണ് കാർലോയെ ശ്രദ്ധാ കേന്ദ്രമാക്കിയത്. കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധനാണ് […]Read More
ജപ്പാന് : പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ ജപ്പാന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പരാജയം നേരിട്ടിരുന്നു. അടുത്ത പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ഇഷിബ ഞാറാഴ്ച മാധ്യമ പ്രവര്‍ത്തകരോട് വിശദമാക്കിയത്. ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പിളരുന്ന സാഹചര്യം ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് രാജി എന്നാണ് പുറത്ത് […]Read More
പാകിസ്ഥാന് നിരോധിത സംഘടനയായ ദ റസിസ്റ്റന്റ് ഫ്രണ്ട്മായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പഹല്‍ഗാം ആക്രമണത്തിന് നേതൃത്വം നല്‍കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ടിആര്‍എഫിന് ഫണ്ട് ചെയ്യുന്ന രാജ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ടിആര്‍എഫിന് ഫണ്ട് ചെയ്യുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഭീകരവാദവുമായി ബന്ധപ്പെട്ട് 463 ഫോണ്‍ കോളുകളും എന്‍ഐഎ പരിശോധിച്ചു.മലേഷ്യയില്‍ താമസിക്കുന്ന യാസിര്‍ ഹയാത്ത് എന്നയാളില്‍ നിന്ന് ടിആര്‍എഫിന് 9 ലക്ഷം രൂപ ഫണ്ട് കിട്ടിയെന്ന് […]Read More
റഷ്യയിൽ നിന്ന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ ചർച്ചകൾ ആരംഭിച്ചതായി റഷ്യൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. അമേരിക്കയുടെ തീരുവ വിപ്ലവത്തിനിടെയാണ് ഇന്ത്യയുടെ നിർണായക നീക്കം. ഇതിനിടെ ഇന്ത്യക്ക് കുറഞ്ഞവിലയിൽ എണ്ണ നൽകാൻ റഷ്യ തീരുമാനിച്ചതായി ബിസിനസ് മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. എസ്-400 മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ ഇടപാടുകളിൽ ധാരണയാകുമെന്നാണ് സൂചന. ഇന്ത്യ പാക് അതിർത്തിയിൽ വിന്യസിച്ച എസ് 400 മിസൈലുകൾ റഷ്യയിൽ നിന്ന് വാങ്ങിയതാണ്.എന്നാൽ ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ഇന്ത്യ […]Read More
ബെയ്ജിങ്: . രണ്ടാം ലോകമഹായുദ്ധ വിജയത്തിൻറെ 80-ാം വാർഷികത്തോടനുബന്ധിച്ചു സൈനിക പരേഡുമായി ചൈന. പതിനായിരം സൈനികർ പരേഡിൽ പങ്കെടുത്തത്. സ്റ്റെൽത്ത് ഫൈറ്ററുകൾ, ടാങ്കുകൾ, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയ ചൈനയുടെ ഏറ്റവും നൂതനമായ ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. ചൈനീസ് തലസ്ഥാനത്തെ പ്രധാന പാതയായ ബീജിംഗിലെ ചാങ്ങാൻ അവന്യൂവിലൂടെയായിരുന്നു പരേഡ്. കിം ജോങ് ഉനും റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനും അടക്കം 26 രാഷ്ട്ര തലവൻമാർ പങ്കെടുക്കുന്നുണ്ട്. ടിയാൻമെൻ സ്ക്വയറിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡൻറ് ഷി ജിൻപിങ് സംസാരിച്ചു. […]Read More
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്നലെയും ഭൂചലനമുണ്ടായതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ തെക്കുകിഴക്കൻ പ്രദേശത്തുണ്ടായ ഭൂചലനം റിക്ടർ സ്കെയിൽ 5.2 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ജലാലാബാദിൽ നിന്നും 34 കിലോ മീറ്റർ മാറിയാണ് ഇന്നലെ ഭൂചലനമുണ്ടായത്. വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ ഭൂചലനത്തിൽ പത്തുകിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. . രക്ഷാപ്രവർത്തനം തുടരുന്നതായി താലിബാൻ വക്താവ് അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. […]Read More

