Latest News

Tags :accident death

Uncategorized

തമിഴ്നാട്ടിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക്ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിനടുത്തുള്ള സെമ്മാങ്കുപ്പത്ത് നടന്ന അപകടത്തിൽ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ വാനിൽ തിരുച്ചെന്തൂർ-ചെന്നൈ എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയേറ്റ് വാൻ ദൂരേക്ക് തെറിച്ചു പോകുകയും ചെയ്തു. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്‌കൂളിലെ വിദ്യാർത്ഥികൾ യാത്ര ചെയ്തിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.Read More

Kerala

കോന്നി ക്വാറി അപകടം: ഒരാള്‍ മരിച്ചു

പത്തനംതിട്ട: കോന്നി ചെങ്കളം പാറമടയിൽ ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. പാറമടയിൽ പ്രവർത്തനം നടക്കുന്നിടെയാണ് വലിയ പാറ ഹിറ്റാച്ചി യന്ത്രത്തിന്റെ മുകളിലേക്ക് ഇടിഞ്ഞുവീണത്. യന്ത്രത്തിനകത്ത് ഉണ്ടായിരുന്ന ഒഡീഷ സ്വദേശി മഹാദേവ് അപകടസ്ഥലത്തുവച്ച് മരിച്ചു. അന്യസംസ്ഥാന തൊഴിലാളിയായ ബീഹാർ സ്വദേശി അജയ് റാവുവിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാകുന്നു. മഴയുടെ പശ്ചാത്തലത്തിൽ വലിയ പാറ വീണ്ടും ഇടിഞ്ഞുവീണതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി. രാത്രിയിലെ തിരച്ചിൽ താത്കാലികമായി നിർത്തിയിരിക്കുകയാണ്. രാവിലെ ഏഴ് […]Read More

Kerala

പാലക്കാട് ബൈക്ക് സ്കൂൾ ബസിനടിയിൽപെട്ട് അപകടം യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. ലക്കിടി ഭാഗത്തുനിന്നും പാലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്നുപേർ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മണ്ണൂർ സ്വദേശിയായ അനിലാണ് മരണപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന സെബിൻ, ദിലീപ് എന്നിവർക്ക് പരിക്കേറ്റു. അപകടത്തിൽ മരിച്ച അനിലിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.Read More

Kerala

സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം.  പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്.  കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്. ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും […]Read More

Uncategorized

ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് രണ്ടുമരണം

രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ ബസ് നദിയിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു. എട്ടുപേർക്ക് രക്ഷപ്പെടാനായെങ്കിലും 10 പേരെ ഇപ്പോഴും കാണാനില്ല. ഏകദേശം 20 ആളുകളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസ്, ജില്ലാ ദുരന്ത പ്രതികരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 31 സീറ്റുകളുള്ള ബസിൽ ഡ്രൈവറടക്കം 20 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിൽനിന്നും ഗുജറാത്തിൽനിന്നുമുള്ള കുടുംബങ്ങളാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ബദരിനാഥിലേക്ക് പോകുന്ന വഴിയിലായിരുന്നു ബസ് അപകടത്തിൽപ്പെട്ടത്. രുദ്രപ്രയാഗിൽ വെച്ച് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അളകനന്ദാ നദിയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക […]Read More

Kerala

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ബസ് കയറി യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനിടെ ബസ് ഇടിച്ചു യുവാവ് മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ അമ്മ പത്മിനി ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേത്രദർശനത്തിന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുഴിയിൽപ്പെടാതിരിക്കാനായി വിഷ്ണുദത്ത് സ്കൂട്ടർ വെട്ടിച്ച സമയത്താണ് റോഡിൽ വീണത്. പിന്നാലെ വന്ന ബസ് വിഷ്ണുവിനെയും അമ്മയെയും മുകളിലൂടെ കയറിയിറങ്ങി. രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്. തൃപ്രയാർ റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടം. അപകടം നടന്ന റോഡിൽ നിരവധി […]Read More

Kerala

ഇടുക്കിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു

കുമളി: ഇടുക്കി അണക്കരയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന ബൈക്കിൽ ഇടിച്ച് രണ്ടു കുട്ടികൾ മരിച്ചു. ബൈക്ക് യാത്രികരായ അണക്കര സ്വദേശികളായ അലൻ കെ ഷിബു(17) ഷാനെറ്റ് ഷിജു(17) എന്നിവരാണ് മരിച്ചത്. ജീപ്പിൽ ഇടിച്ച ഉടൻ കുട്ടികൾ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ വണ്ടൻമേട് പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes