ഛത്തീസ്ഗഢ് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബഘേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബഘേൽ കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ഇന്നലെ രാവിലെ, ഭിലായിയിലെ ഭൂപേഷ് ബഘേലിന്റെ വസതിയിൽ ഇഡി സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈതന്യയുടെ അറസ്റ്റ് നടന്നത്. ഭൂപേഷ് ബഘേൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ മദ്യനയം കേന്ദ്രമായി എടുത്താണ് ഇഡി അന്വേഷണം. ഇതിനോടകം തന്നെ മുന്‍ എക്‌സൈസ് മന്ത്രി കവാസി […]Read More