അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹം തിരിച്ചറിഞ്ഞു. അവസാനമായി. ഗുജറാത്തിലെ ഭുജ് സ്വദേശി അനിൽ കിമാനിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇതോടെ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അപകടമുണ്ടായ സ്ഥലത്തു നിന്നും കണ്ടെത്തിയ എല്ലാ ശരീരാവശിഷ്ടങ്ങളും ഡിഎന്‍എ മാച്ചിംഗും ഫേഷ്യല്‍ റെക്കഗ്നിഷനും ഉപയോഗിച്ച് തിരിച്ചറിഞ്ഞതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൃതദേഹം തിരിച്ചറിയാത്ത പശ്ചാത്തലത്തിൽ അനിലിൻ്റെ പ്രതീകാത്മക ശവസംസ്കാരം ഗ്രാമത്തിൽ വ്യാഴാഴ്ച നടത്തിയിരുന്നു. ഇന്നലെയാണ് സംസ്കാരത്തിന് ശേഷമുള്ള പ്രാർഥനകൾ പൂർത്തിയായത്. ജൂൺ 12 ന് ദുരന്തമുണ്ടായി ഇത്ര ദിവസം […]Read More
Tags :ahammadabadflightcrash
വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം കൂടുതല്‍ സങ്കീര്‍ണതയിലേക്ക്; ബ്ലാക്ക് ബോക്‌സിന് സാരമായ
എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം കൂടുതല്‍ സങ്കീര്‍ണതയിലേക്ക്.വിമാനത്തിന്റെ സുപ്രധാന വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്‌സിന് സാരമായ കേടുപാടുകളുണ്ടെന്ന് കണ്ടെത്തൽ. ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് കേടുപാട് പറ്റിയതിനാൽ വിവരം വീണ്ടെടുക്കാനായി ഇപ്പോള്‍ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. വാഷിംഗ്ടണിലെ നാഷണല്‍ ട്രാന്‍പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ ലബോറട്ടറിയിലാവും വിവരം വീണ്ടെടുക്കാനുള്ള ശ്രമം നടക്കുക. ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു ഇന്ത്യയെ നടുക്കിയ ആകാശദുരന്തം നടന്നത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ […]Read More
”വിമാനം പറന്നുയരുന്നതിനിടയില്‍ സ്റ്റക്കാകുന്ന പോലെ തോന്നി, പെട്ടന്ന് വിമാനത്തിനുള്ളില്‍ ലൈറ്റ് ഓണ്‍ ആയി”;
”വിമാനം പറന്നുയരുന്നതിനിടയില്‍ സ്റ്റക്കാകുന്ന പോലെ തോന്നി, പെട്ടന്ന് വിമാനത്തിനുള്ളില്‍ ലൈറ്റ് ഓണ്‍ ആയി. കണ്ണിന് മുന്നിലാണ് എല്ലാം സംഭവിച്ചത്”. അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഏക യാത്രികന്‍ രമേശ് വിസ്വാഷ് കുമാറിന്റെ വാക്കുകളാണിത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് രമേശ് വിസ്വാഷ്. രമേശിനൊപ്പം യു കെയിലേക്ക് മടങ്ങാന്‍ സഹോദരനും വിമാനത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍, സഹോദരനെ തനിക്ക് അപകടത്തിന് ശേഷം കണ്ടെത്താനായില്ലെന്നും രമേശ് പറഞ്ഞു. ‘ടേക്ക് ഓഫിനായി റേസ് ചെയ്യുന്ന പോലെ വലിയ മുഴക്കം ഉണ്ടായി. പിന്നെ കണ്ണുതുറന്ന് നോക്കിയപ്പോള്‍ […]Read More
അഹമ്മദാബാദ് വിമാനാപകടത്തിൽ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ്
‘ഭയാനകമായ സംഭവമാണുണ്ടായത്. ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായവും അമേരിക്ക ചെയ്ത് കൊടുക്കും. ഇന്ത്യ ഒരു വലുതും ശക്തവുമായ രാജ്യമാണ്. അവര്‍ക്ക് ഇത് കൈകാര്യം ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അപകടത്തില്‍ നിരവധി പേര്‍ മരിച്ചെന്നാണ് അറിഞ്ഞത്. കുറച്ച് പേര്‍ രക്ഷപ്പെട്ടു. അത് ആശ്വാസകരമാണെങ്കിലും അപകടം ഭീകരമായിരുന്നു. ദൃശ്യങ്ങൾ കാണുമ്പോൾ വിമാനം പറന്ന് ഉയര്‍ന്ന സമയം യാതൊരു പ്രശ്‌നവുമുള്ളതായി തോന്നിയില്ല ഒരുപക്ഷെ പറന്നുയര്‍ന്നപ്പോള്‍ എന്‍ജിന്റെ പവര്‍ നഷ്ടമായതാവാം. എന്തായാലും വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അപകടങ്ങളിലൊന്നാണ്’ ; ട്രംപ് […]Read More
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബത്തിനൊപ്പമാണ് ചിന്തകള്‍. ഹൃദയം ഉലയ്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. രാജ്യം മുഴുവന്‍ ദുഃഖത്തിലും പ്രാര്‍ത്ഥനയിലുമാണെന്ന് സോണിയാ ഗാന്ധി എക്‌സില്‍ കുറിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 171 പേര്‍ മരിച്ചു. ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 1.40ന് തകര്‍ന്നുവീണ് തീഗോളമായി മാറുകയായിരുന്നു. മേഘാനി നഗറില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് എയര്‍ […]Read More
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത് 232 യാത്രക്കാരെന്ന് എയർ ഇന്ത്യ അറിയിച്ചു. 169 ഇന്ത്യൻ യാത്രികർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട്. 10 ജീവനക്കാരും ഉണ്ടായിരുന്നു. അതേസമയം, വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിചയ സമ്പന്നരായിരുന്നുവെന്നാണ് വിവരം. ക്യാപ്റ്റന്‍ സുമിത് സബര്‍വാള്‍ 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള ആള്‍. ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ 1100 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുള്ള ആളുമാണ്.അഹമ്മദാബാദില്‍ […]Read More