Latest News

Tags :ahemdabad plane crash

National

അഹമ്മദാബാദ് വിമാനപകടം; 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമനാപകടത്തിൽ മരിച്ചവരിൽ ഇതുവരെ 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരുടെ ഡിഎൻഎ പരിശോധന ഇന്നത്തോടെ പൂർത്തിയാകും. 187 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ വിട്ടുനൽകിയത്. അപകടത്തിൽ രക്ഷപ്പെട്ട വിശ്വാസ് കുമാറിനെ 5 ദിവസത്തെ ചികിത്സക്ക് ശേഷം അഹമ്മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി. അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന വിവിധ അന്വേഷണ സംഘങ്ങളുടെ പരിശോധന തുടർന്നുകൊണ്ടിരിക്കുകയാണ്.Read More

National

പരിശോധന പൂർത്തിയായി; ബോയിങ് 787 ഡ്രീം ലൈനർ സുരക്ഷിതമെന്ന് ഡിജിസിഎ

ന്യൂഡൽഹി: എയർ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ നടത്തിയ സമഗ്ര പരിശോധനയിൽ വലിയ സുരക്ഷാപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (DGCA) വ്യക്തമാക്കി. വിമാനങ്ങളും അറ്റകുറ്റപ്പണികളും നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതായി വിലയിരുത്തിയിട്ടുള്ള ഡിജിസിഎയുടെ റിപ്പോർട്ട് എയർ ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്നാണ് എയർ ഇന്ത്യയുടെ എല്ലാ ബോയിങ് 787-8/9 ഡ്രീംലൈനർ വിമാനങ്ങളിലും ഡിജിസിഎ അധിക സുരക്ഷാ പരിശോധനയ്ക്ക് നിർദേശം നൽകിയത്.Read More

world News

രാജ്യം നടുക്കത്തിൽ; അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 290 ആയി

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 290 ആയി. വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. യാത്രക്കാർക്ക് പുറമേ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും പ്രദേശവാസികളും അടക്കം 49 പേർ മരിച്ചു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്. സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. എട്ടുമണിയോടെ ദുരന്ത മേഖലയിൽ എത്തും. […]Read More

National

അഹമ്മദാബാദ് വിമാനപകടം: മരണം 265 ആയി, 24 പേർ ബി ജെ കോളേജ്

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരണം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. ഇവരിൽ 24 പേർ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ്, ഇവർ വിമാനത്തിൽ ഉണ്ടായിരുന്നില്ല. ഹോസ്റ്റൽ കെട്ടിടത്തിൽ വിമാനം ഇടിച്ചുണ്ടായ സ്‌ഫോടനത്തിലാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.Read More

National

അഹമ്മദാബാദ് വിമാന അപകടം: മരണപ്പെട്ടവർക്ക് 1 കോടി വീതം നഷ്ടപരിഹാരം; ടാറ്റാ ഗ്രൂപ്പിന്റെ

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കായി ടാറ്റാ ഗ്രൂപ്പ് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാചിലവുകളും ഗ്രൂപ്പ് വഹിക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അറിയിച്ചു. വിമാനം തകർന്നു വീണ ബിജെ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ പുനർനിർമാണത്തിനും ടാറ്റാ ഗ്രൂപ്പ് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 242 ജീവനുകൾ നഷ്ടപ്പെട്ട ഈ വലിയ ദുരന്തത്തിൽ അനുശോചനം അദ്ദേഹം രേഖപ്പെടുത്തി.Read More

Kerala

അഹമ്മദാബാദ് വിമാനപകടം: മലയാളി നേഴ്‌സ് രഞ്ജിതയുടെ മരണത്തിൽ ഉള്ളുലഞ്ഞ് കുടുംബം

അഹമ്മദാബാദ് വിമാനപകടത്തിൽ മലയാളി നഴ്‌സ് രഞ്ജിത നായരുടെ മരണം സ്ഥിരീകരിച്ചതോടെ, തിരുവല്ല പുല്ലാട്ടെ വീട്ടിൽ വൻ ദുഃഖമാണ് നിലനിൽക്കുന്നത്. മരണ വാർത്ത ഞെട്ടലോടെയാണ് രഞ്ജിതയുടെ അമ്മ തുളസിയും രണ്ട് കുട്ടികളും അറിഞ്ഞത്. വിമാനത്തിൽ രഞ്ജിത ഉണ്ടെന്ന വിവരമുണ്ടായിരുന്നെങ്കിലും രഞ്ജിത ആശുപത്രിയിലാണെന്ന സന്ദേശം ലഭിച്ചതിനാൽ കുടുംബം പ്രതീക്ഷയിലായിരുന്നു. എന്നാൽ അന്തിമമായി മരണം സ്ഥിരീകരിച്ചതോടെ പ്രതീക്ഷകൾ കനലായി മാറി. അപകടവാർത്ത പുറത്ത് വന്നതോടെ നാട്ടുകാരും ബന്ധുക്കളും ആശ്വാസം നൽകാൻ വീട്ടിലേക്കെത്തുകയായിരുന്നു. രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ പത്താം ക്ലാസിലും മകൾ ഇതിക […]Read More

National

അഹമ്മദാബാദ് വിമാനപകടം: ഒരാൾ എമർജൻസി എക്സിറ് വഴി രക്ഷപെട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ ദുരന്തത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 11A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് എന്ന യാത്രികനാണ് എമർജൻസി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്. ആദ്യ റിപ്പോർട്ടുകളിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടുവെന്നായിരുന്നു, എന്നാൽ പിന്നീട് വിശ്വാസ് രക്ഷപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. ആകെ 230 യാത്രികരും 12 ജീവനക്കാരുമായാണ് വിമാനം ലണ്ടനിലേക്ക് പറന്നുയർന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ നഴ്‌സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.വിമാനത്തിൽ 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് […]Read More

National

അഹമ്മദാബാദ് വിമാനപകടം: വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ വിമാനം തകർന്ന് വീണ ഭീകരദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു. ലണ്ടനിലേക്ക് പുറപ്പെട്ടിരുന്ന വിമാനത്തിൽ 230 യാത്രികരും 12 ജീവനക്കാരുമുമാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാർ എന്നിവരും ഉൾപ്പെടുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കൽ കോളജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനമിടിച്ച് തകർന്നുവീണത്. വിമാനം 625 അടി ഉയരത്തിലെത്തിയ സമയത്താണ് എയർ ട്രാഫിക് കൺട്രോളിലേക്ക് എമർജൻസി സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ […]Read More

National

അഹമ്മദാബാദ് വിമാനപകടം: ഗുജറാത്ത് മുൻ മുഖ്യമന്ത്രി മരിച്ചു

ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്ന് വീണ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചു. 247 പേരുമായി ലണ്ടനിലേക്കു പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈൻർ വിമാനം സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെയാണ് അപകടം സംഭവിച്ചത്. യാത്രിക്കാരായി രജിസ്റ്റർ ചെയ്തിരുന്ന 230 പേരും വിമാനത്തിലെ 17 ജീവനക്കാരുമാണ് അപകടത്തിൽ മരണപ്പെട്ടത്. വ്യോമയാന മേഖലയെ ഞെട്ടിച്ച സംഭവത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. 69-കാരനായ വിജയ് രൂപാണി ഭാര്യയ്‌ക്കൊപ്പം യാത്ര […]Read More

National

വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി നേഴ്സ്

അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ നായർ (39) ആണ് മരിച്ചത്. ഒമാനിൽ നഴ്‌സായി ജോലി ചെയ്തിരുന്ന രഞ്ജിതയ്ക്ക് യുകെയിൽ ജോലി ലഭിച്ചിരുന്നു. പുതിയ ജോലി തുടങ്ങാനായി ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു രഞ്ജിത. ഈ യാത്രക്കായി കൊച്ചിയിൽ നിന്ന് ഇന്നലെ അഹമദാബാദിലേക്ക് പുറപ്പെടുകയായിരുന്നുRead More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes