Latest News

Tags :Ahmedabad plane crash

Top News world News

അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതെന്ന് പ്രാഥമിക റിപ്പോർട്ട്

അഹമ്മദാബാദ് വിമാന ദുരന്തം വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കന്റുകൾക്കുള്ളിൽ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായി. എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) 15 പേജുള്ള പ്രാഥമിക റിപ്പോർട്ട്. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം പറന്നുയർന്ന ഉടൻ, ഇന്ധന നിയന്ത്രണ സ്വിച്ചുകൾ RUN-ലിൽ നിന്ന് CUTOFF-ലേക്ക് മാറുകയായിരുന്നു. ഇതോടെ എഞ്ചിനുകൾക്ക് ഇന്ധന വിതരണം നിലക്കുകയും രണ്ട് എഞ്ചിനുകളും പ്രവർത്തനം നിർത്തുന്ന സ്ഥിതിയിലേക്ക് വിമിനത്തിന്റെ നിലമാറുകയുമായിരുന്നു. പൈലറ്റും സഹപൈലറ്റും തമ്മിൽ സംഭവിച്ച […]Read More

National Top News

അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം പൈലറ്റുമാരുടെ എൻഞ്ചിൽ നിയന്ത്രണത്തെ സംബന്ധിച്ച്

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നിലുള്ള കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ദി വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം, സംഭവത്തിന് ബോയിംഗ് 787 ഡ്രീംലൈനറിലെ സാങ്കേതിക തകരാറുകൾക്ക് പകരം പൈലറ്റുമാരുടെ തീരുമാനങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൈലറ്റുമാർ അപകടസമയത്ത് വിമാനം നിയന്ത്രിച്ച രീതി, അവരുടെ പരിശീലനം, മാനസിക-ശാരീരികാവസ്ഥ എന്നിവയെ വിശദമായി വിലയിരുത്തുകയാണ് അന്വേഷണ സംഘങ്ങൾ. കോക്ക്പിറ്റിൽ പൈലറ്റുമാരുടെ ആശയവിനിമയവും എയർ ട്രാഫിക് കൺട്രോളുമായുള്ള സംഭാഷണങ്ങളും ഇതിൽ ഉൾപ്പെടും. പ്രാഥമിക അന്വേഷണത്തിൽ പ്രകാശത്തിൽ വന്നത്, വിമാനം പറന്നുയരുമ്പോഴേ രണ്ടു എഞ്ചിനുകളിലേക്കുമുള്ള ഇന്ധനപ്രവാഹം […]Read More

National

അഹമ്മദാബാദ് വിമാനാപകടം: രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തനരഹിതമായിട്ടുണ്ടാകാമെന്ന് പ്രാഥമിക നിഗമനം

ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാന അപകടത്തിന്റെ പ്രധാന കാരണം ഒരേസമയം രണ്ട് എഞ്ചിനുകളിലും തകരാർ വന്നതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. എഞ്ചിൻ തകരാറാണ് അപകടത്തിനു കാരണമെന്നു എയർ ക്രാഷ് അന്വേഷണ വിഭാഗമായ എഎഐബി വ്യക്തമാക്കുന്നതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. അപകടസാഹചര്യം കൃത്രിമമായി പുനഃസൃഷ്ടിച്ച് അന്വേഷണ സംഘം വിശദമായി പഠനം നടത്തി. അപകടത്തിന് വിമാനം നിയന്ത്രിക്കുന്നതിലുണ്ടായ പിഴവല്ല കാരണമായതെന്നും ലാൻഡിങ് ഗിയറിന്റെയും വിങ് ഫ്ലാപ്പുകളുടെയും പ്രവർത്തനങ്ങൾ പരിശോധിച്ചപ്പോഴും അവയിൽ കേടുകൾ കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. […]Read More

National Top News

അഹമ്മദാബാദ് വിമാനാപകടം; അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും

അഹമ്മദാബാദ് വിമാനദുരന്തം അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും. അന്താരാഷ്ട്ര വ്യോമയാന ഏജൻസിയുടെ വിദഗ്ധനെ നിരീക്ഷകനാക്കാൻ അനുവദിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം. വിമാന കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തും. ബോയിങ് കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്താനും പാർലമെന്റ് ഗതാഗത കമ്മിറ്റി തീരുമാനിച്ചു. വ്യോമയാന സെക്രട്ടറി, ഡിജിസിഎ ഡിജി എന്നിവരെയും പാർലമെന്റ് ഗതാഗത കമ്മിറ്റി വിളിച്ചു വരുത്തും. ജൂലൈ 8ന് എത്താനാണ് നിർദേശം. അഹമ്മദാബാദ് വിമാനപകടം ഉൾപ്പടെയുള്ള വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ ചർച്ചയാകും. രാജ്യത്തുണ്ടായ വ്യോമായാന […]Read More

National

വിമാനാപകടത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യ ഓഫീസിൽ ആഘോഷം; ജീവനക്കാർക്കെതിരെ നടപടി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എഐഎസ്എടിഎസ് ഓഫീസിൽ ജീവനക്കാർ പാർട്ടി ആഘോഷിച്ച സംഭവത്തിൽ നടപടിയുമായി എയർ ഇന്ത്യ. എയർപോർട്ട് ഗേറ്റ്‌വേ സേവനങ്ങൾ നൽകുന്ന എഐഎസ്എടിഎസിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരോട് രാജി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജോലിസ്ഥലത്തിൽ നടന്ന പാർട്ടി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം കമ്പനി അറിയിച്ചു. അപകടത്തിനുശേഷം എഐഎസ്എടിഎസിൻ്റെ ഗുരുഗ്രാം ഓഫീസിൽ നടന്ന ആഘോഷ പരിപാടികൾ സമയോചിതമല്ലെന്നും അത് അത്യന്തം ദൗർഭാഗ്യകരമാണെന്നും കമ്പനി […]Read More

National

അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു

ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാന ദുരന്തവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയ ബ്ലാക്ക് ബോക്സിന്റെ ഡാറ്റ ഡൗൺലോഡ് ചെയ്തു. വിമാനത്തിന്റെ മുൻഭാഗത്ത് നിന്ന് കണ്ടെത്തിയ ബ്ലാക്ക് ബോക്സിൽ നിന്നും വിവരങ്ങൾ വീണ്ടെടുത്തതായും ഡൗൺലോഡ് ചെയ്‌തതായും വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്ലാക്ക് ബോക്സിന്റെ മെമ്മറി മൊഡ്യൂൾ പൂർണമായി ലഭ്യമാക്കിയതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ജൂണ്‍ 13-ന് സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. വിമാനം തകര്‍ന്നുവീണ കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍നിന്നാണ് ബ്ലാക്ക്ബോക്സ്‌ കണ്ടെത്തിയത്.Read More

Kerala

അഹമ്മദാബാദ് വിമാനപകടം: രഞ്ജിതയുടെ മൃതദേഹം പത്തനംതിട്ടയിൽ എത്തിച്ചു

പത്തനംത്തിട്ട: അഹമ്മദാബാദ് വിമാനപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിൽ എത്തിച്ചു. വൈകീട്ട് നാലരക്ക് വീട്ടുവളപ്പിലാണ് സംസ്ക്കാരം. രാവിലെ 9.30 യോടെയാണ് മൃതദേഹം ജന്മനാടായ പുല്ലാട് എത്തിച്ചത്. മൃതദേഹം പൊതുദർശനത്തിന് വെച്ച വിവേകാനന്ദ ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിയാണ് രഞ്ജിത. സംസ്ഥാന സർക്കാരിന് വേണ്ടി വി എൻ വാസവൻ രഞ്ജിതക്ക് അന്തിമ ഉപചാരം അർപ്പിച്ചു.Read More

Kerala

അഹമ്മദാബാദ് വിമാനപകടം: രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണപ്പെട്ട മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. രാവിലെ ഏഴ് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്തെത്. മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. സംസ്കാരം ചൊവ്വാഴ്ച നടക്കും. വിമാനത്താവളത്തിൽ സിപിഎം നേതാക്കളായ എം.എ. ബേബിയും എം.വി. ഗോവിന്ദനും, മന്ത്രി ജി.ആർ. അനിലും, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും, ബിജെപി നേതാവ് എസ്. സുരേഷും എത്തിച്ചേരുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം […]Read More

Uncategorized

അഹമ്മദാബാദ് വിമാനപകടത്തിൽ മരിച്ച മലയാളി നേഴ്സിന്റെ മൃതദേഹം തിരിച്ചറിഞ്ഞു

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്സ് ആയി ആയി ജോലി ചെയ്യുകയായിരുന്നു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes