Latest News

Tags :Ahmedabad plane crash

National

അഹമ്മദാബാദ് വിമാനാപകടം: വിമാനത്തിന്റെ അവശിഷ്ട്ടങ്ങൾ നീക്കി തുടങ്ങി

അഹമ്മദാബാദ് വിമാനാപകടത്തിൽ കത്തിത്തകർന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തിന്റെ അവശിഷ്ടങ്ങൾ നീക്കി തുടങ്ങി. വിമാനത്തിന്റെ ഭാഗങ്ങൾ ഗുജറാത്ത് സ്റ്റേറ്റ് ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ കമ്പനി ഓഫീസിലേക്കാണ് മാറ്റുന്നത്. അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നുള്ള വിമാനാവശിഷ്ടങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB)യുടെ മേൽനോട്ടത്തിലാകും സൂക്ഷിക്കുക. മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്യാൻ 48 മുതൽ 72 മണിക്കൂർവരെ വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ത്യൻ അന്വേഷണ സംഘത്തിന് പുറമെ യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) അപകടത്തിൽ വിശദമായ അന്വേഷണം […]Read More

National

അഹമ്മദാബാദ് വിമാനപകടം: മൂന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡിജിസിഎ നിർദേശം

മുംബൈ: അഹമ്മദാബാദ് വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനാണ് നിർദ്ദേശം. ഡിവിഷണൽ വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരെയാണ് നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇക്കാലയളവിൽ കമ്പനിയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു. ജീവനക്കാരുടെ വിശ്രമം ലൈസൻസിംഗ് എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം വീഴ്ചകൾക്കെതിരെ കർശനമായ […]Read More

National Top News

അഹമ്മദാബാദ് വിമാന അപകടം; ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് പൂർത്തിയായേക്കും

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് പൂർത്തിയായേക്കും. ഇതുവരെ തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇതുവരെ187 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിലാണ് പരിശോധന പുരോഗമിക്കുന്നത്. സാമ്പിളുകൾ മൃതദേഹങ്ങളിൽ നിന്ന് ശേഖരിക്കുന്നതിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നു. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ 5 ദിവസത്തെ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടിരുന്നു. അഹമ്മദാബാദിലെ വിമാന അപകടത്തിൽ 274 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിൽ […]Read More

National

എയർ ഇന്ത്യ അപകടം: ഖേദം രേഖപ്പെടുത്തി ടാറ്റ ചെയർമാൻ എൻ. ചന്ദ്രശേഖരൻ

മുംബൈ: അഹമ്മദാബാദിൽ 270-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട എയർ ഇന്ത്യ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി എയർ ഇന്ത്യയുടെയും ടാറ്റ സൺസിന്റെയും ചെയർമാനായ എൻ. ചന്ദ്രശേഖരൻ. ”ടാറ്റാ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനിയിലാണ് ഈ ദുരന്തം സംഭവിച്ചത് എന്നത് ഞങ്ങൾക്ക് അത്യന്തം വേദനാജനകമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല” എന്ന് അദ്ദേഹം പറഞ്ഞു. ബാധിതർക്കുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും ഉറപ്പു നൽകി. അപകടത്തിന്റെ കാരണം സംബന്ധിച്ച് പ്രതികരിക്കുമ്പോൾ അന്വേഷണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടിവരുമെന്നും ചന്ദ്രശേഖരൻ അറിയിച്ചു.Read More

National

അഹമ്മദാബാദ് വിമാനാപകടം: തിരിച്ചറിഞ്ഞത് 125 മൃതദേഹങ്ങൾ, 84 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. ഇതുവരെ 84 മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിന്റെ മൃതദേഹം മുംബൈയിലെത്തിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ഇപ്പോഴും തിരിച്ചറിയാനുള്ളത് നൂറിലധികം മൃതദേഹങ്ങളാണ്. അപകടത്തിൽ ആകെ 274 പേർ മരിച്ചു എന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. ഇവരിൽ 241 പേർ വിമാനത്തിലുണ്ടായവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിതയുടെ മൃതദേഹം സ്ഥിരീകരിക്കാൻ വേണ്ടി നടത്തിയ ഡിഎൻഎ പരിശോധനാഫലം ഇന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഫലം കാത്ത് സഹോദരൻ രതീഷ് […]Read More

Kerala

രഞ്ജിതയെ അപമാനിച്ച കേസിൽ കടുത്ത ശിക്ഷ നടപടിക്ക്‌ നിർദ്ദേശം നൽകി റവന്യൂ മന്ത്രി

അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പവിത്രനെതിരെ കടുത്ത ശിക്ഷ നടപടിക്ക് ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. സംഭവത്തിൽ പവിത്രനെ സസ്പെൻഡ് ചെയ്യുവാൻ റവന്യൂ മന്ത്രി ഉത്തരവിട്ടിരുന്നു. ഇപ്പോൾ പവിത്രനെതിരെ കടുത്ത ശിക്ഷ നടപടികൾ ആരംഭിക്കുന്നതിനുള്ള സർവീസ് റൂൾ പ്രകാരമുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് മന്ത്രി നിർദ്ദേശം നൽകി. കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ പവിത്രനെ […]Read More

National

അഹമ്മദാബാദ് വിമാനപകടം: അന്വേഷണത്തിനായി ബോയിങ് അധികൃതർ ഇന്ത്യയിൽ

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാന അപകടം അന്വേഷിക്കാൻ ബോയിങ് വിദഗ്ധർ ഇന്ത്യയിൽ എത്തി. അന്വേഷണത്തിനായി ഉടൻ അപകടസ്ഥലം സന്ദർശിക്കും. ബോയിങ് 787-8 ഡ്രീംലൈനർ ജൂണിൽ പരിശോധനകൾക്ക് വിധേയമായിരുന്നതായി അധികൃതർ അറിയിച്ചു. അടുത്തഘട്ട പരിശോധന ഡിസംബറിൽ ആരംഭിക്കാനും തീരുമാനിച്ചിരുന്നു എന്ന് എയർലൈൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഎ റിപ്പോർട്ട് ചെയ്തു. ജൂൺ 12ന് ഉണ്ടായ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരടക്കം 270 പേർ മരിച്ചിരുന്നു.Read More

Kerala

അഹമ്മദാബാദ് വിമാനാപകടം; 24 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 270 പേരിൽ 47 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 24 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമാനം അപകടത്തില്‍പ്പെട്ടത്. വിമാനം തകര്‍ന്നുവീണത് അഹമ്മദാബാദ് ബിജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്പെഷ്യല്‍ വിഭാഗത്തിലുള്ളവരും […]Read More

National

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് എയർ ഇന്ത്യ 25 ലക്ഷം രൂപ

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷം രൂപ വീതം നൽകുമെന്ന് കമ്പനി അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് പുറമേയാണിത്. ദുരന്തത്തിൽപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കാൻ 200 ഓളം ജീവനക്കാരെ നിയോഗിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കി. ഡിജിസിഎ നിർദേശിച്ച സുരക്ഷാ പരിശോധനകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.Read More

National

ബോയിങ് 787 വിമാനങ്ങൾ പരിശോധിക്കാൻ ഉത്തരവിട്ട് കേന്ദ്രമന്ത്രി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനപകടത്തിൽ വ്യത്യസ്ത ഏജൻസികളും ഉന്നതതല സമിതികളും വിശദമായ അന്വേഷണം തുടരുകയാണ്. രാജ്യത്തിൻ്റെ വ്യോമയാനമേഖലയ്ക്ക് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിലുണ്ട്. അപകടത്തെ തുടർന്ന് ബോയിങ് 787 സീരീസിലെ വിമാനങ്ങൾക്കായി കൂടുതൽ നിരീക്ഷണം ആവശ്യമാണ് എന്ന് കണ്ടെത്തിയതോടെയാണ് ഡി.ജി.സി.എ പ്രത്യേക പരിശോധനയ്ക്ക് മുന്നിട്ടിറങ്ങിയത്. ഇത്പ്രകാരം എട്ടു വിമാനങ്ങൾ ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നും എല്ലാ പരിശോധനകളും ഉടൻ പൂർത്തിയാക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി. വിമാനപകടത്തിൽ ബ്ലാക്ക് ബോക്സ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. ബോക്സിലെ വിവരങ്ങൾ ഡീകോഡ് ചെയ്താൽ അപകടത്തിന്റെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes