Latest News

Tags :Ahmedabad plane crash

National

അഹമ്മദാബാദ് വിമാനാപകടം: ഒരു ബ്ലാക്ക് ബോർഡ് കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് തകർന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അപകടം നടന്നതിന് പിന്നാലെ 36 മണിക്കൂറിനുള്ളിൽ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടകാരണം വ്യക്തമാകാനുള്ള സാധ്യതകൾ ശക്തിപ്പെടുന്നു. വിമാനം കിഴക്കൻ ഭാഗത്തേക്ക് തകർന്ന് വീണതും പിൻഭാഗം തീകൊള്ളാതിരുന്നതുമാണ് ബോക്‌സ് വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്. അതേസമയം, കോക്‌പിറ്റിലെ സൗണ്ട് റെക്കോർഡർ ഉൾപ്പെടെയുള്ള മറ്റ് പ്രധാന ഡാറ്റാ ഉപകരണങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അന്വേഷണസംഘം ഇവ കണ്ടെത്താൻ സ്ഥലത്ത് നേരിട്ട് പരിശോധന നടത്തി. […]Read More

National

അഹമ്മദാബാദ് വിമാനാപകത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെ മെഡിക്കൽ കോളെജിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികളുടെ

എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഇടിച്ചിറങ്ങിയ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെ മെഡിക്കൽ കോളെജിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം. ഇവര്‍ അഹമ്മദാബാദില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ് വിദ്യാർത്ഥികൾ. അതേസമയം, അപകടത്തില്‍ മരണപ്പെട്ടവരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. അപകടത്തില്‍ നിന്ന് ഒരാള്‍ […]Read More

National

അഹമ്മദാബാദ് വിമാനാപകടം: നരേന്ദ്ര മോദി ഇന്ന് അപകടസ്ഥലത്തെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. വിമാനാപകടം നടന്ന സ്ഥലവും ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും പരിക്കേറ്റവരെയും സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രി തന്നെ അഹമ്മദാബാദിലെത്തി അപകടത്തെ കുറിച്ചുള്ള സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അപകടം സംബന്ധിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. എഎഐബി ഡയറക്ടർ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർ അഹമ്മദാബാദിൽ എത്തിയിട്ടുണ്ട്.Read More

National

അഹമ്മദാബാദ് വിമാനാപകടം; ഡിഎൻഎ പരിശോധനയ്ക്കായി രഞ്ജിതയുടെ സഹോദരൻ ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന തിരിച്ചറിയാൻ അനിവാര്യമായത്. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം ഇന്നലെ തന്നെ തുടങ്ങിയിരുന്നു. 72 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. ഫലത്തിൻ്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങൾ വിട്ടുകൊടുക്കുന്നത്. 290 പേരാണ് വിമാനാപകടത്തിൽ മരിച്ചത്. വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും […]Read More

National

അഹമ്മദാബാദ് വിമാനാപകടം: ‘അപകടകാരണം എന്താണെന്ന് അന്വേഷിക്കുകയാണ്’: അമിത് ഷാ

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണതിനെ തുടർന്ന് അപകടകാരണം കണ്ടെത്താൻ കേന്ദ്രം സമഗ്രമായ അന്വേഷണം ആരംഭിച്ചിരിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിനെ അദ്ദേഹം സന്ദർശിച്ചു. മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദമായ അന്വേഷണം നടത്തുകയാണെന്നും ഷാ പറഞ്ഞു. അപകടസ്ഥലം മന്ത്രിമാരായ അമിത് ഷാ, വ്യോമയാനമന്ത്രി രാം മോഹൻ നായിഡു […]Read More

National

അഹമ്മദാബാദ് വിമാനാപകടം; ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചതെന്ന് രാഷ്ട്രപതി

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ദുരന്തത്തില്‍ അതിയായ ദുഖമുണ്ടെന്നും അത്യന്തം ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രം ദുരന്തബാധിതര്‍ക്കൊപ്പം നിലകൊളളുന്നുവെന്നും തന്റെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കൊപ്പമുണ്ടെന്നും ദ്രൗപതി മുര്‍മു എക്‌സില്‍ കുറിച്ചു. അതേസമയം,എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായിഅഹമ്മദാബാദ് പൊലീസ് വ്യക്തമാക്കി. വിമാനത്താവളത്തില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു […]Read More

National

അഹമ്മദാബാദ് വിമാന അപകടം; വാക്കുകള്‍ക്കതീതമായ വേദന തീർത്തെന്ന് അമിത് ഷാ

അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടം വാക്കുകള്‍ക്കതീതമായ വേദന തീര്‍ത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദുരന്ത നിവാരണ സേനയെ ഉടന്‍ തന്നെ അപകടസ്ഥലത്തേക്ക് എത്തിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആഭ്യന്തര മന്ത്രിഹര്‍ഷ് സംഗ്‌വി, അഹമ്മദാബാദപൊലീസ് കമ്മീഷണര്‍ എന്നിവരുമായി സംസാരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നാല് മണിയോടെ ഗുജറാത്തിലേക്ക് തിരിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയുമായും പൊലീസ് കമ്മീഷണറുമായും സംസാരിച്ച ശേഷമാണ് യാത്ര തിരിക്കുക. അതേസമയം, അപകടം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര […]Read More

National

അഹമ്മദാബാദ് വിമാന അപകടം; അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് പൈലറ്റിൻ്റെ മെയ്ഡേ കോൾ

ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ്ഡേ കോൾ ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) ചെയ്തതായി റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാർ, തെറ്റായി പ്രവർത്തിക്കുന്ന ഘടനാപരമായ വിഷയം, മെഡിക്കൽ എമർജൻസി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് മെയ്ഡേ കോൾ ചെയ്യുക. അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദുഃഖ സൂചകമായി സോഷ്യല്‍മീഡിയയില്‍ പ്രൊഫെെൽ ചിത്രങ്ങൾ എയര്‍ ഇന്ത്യ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes