ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എഐഎസ്എടിഎസ് ഓഫീസിൽ ജീവനക്കാർ പാർട്ടി ആഘോഷിച്ച സംഭവത്തിൽ നടപടിയുമായി എയർ ഇന്ത്യ. എയർപോർട്ട് ഗേറ്റ്‌വേ സേവനങ്ങൾ നൽകുന്ന എഐഎസ്എടിഎസിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരോട് രാജി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജോലിസ്ഥലത്തിൽ നടന്ന പാർട്ടി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം കമ്പനി അറിയിച്ചു. അപകടത്തിനുശേഷം എഐഎസ്എടിഎസിൻ്റെ ഗുരുഗ്രാം ഓഫീസിൽ നടന്ന ആഘോഷ പരിപാടികൾ സമയോചിതമല്ലെന്നും അത് അത്യന്തം ദൗർഭാഗ്യകരമാണെന്നും കമ്പനി […]Read More
Tags :air india
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, എയർ ഇന്ത്യയുടെ 2024 മുതൽ നടന്ന സുരക്ഷാ പരിശോധനകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഡിജിസിഎ നടപടിയെടുത്തു. സമഗ്രമായ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി സമഗ്രമായ വിശകലനമാണ് ഡിജിസിഎ ലക്ഷ്യമിടുന്നത്. അതിനിടെ ജീവനക്കാരുടെ വിന്യാസത്തിലും മേൽനോട്ടത്തിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതോടെ എയർ ഇന്ത്യയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. അപകടം ഒഴിവാക്കാനായ സാഹചര്യങ്ങളിൽ ഉത്തരവാദിത്തം നിർവഹിക്കാത്തതിന്റെ പേരിലാണ് ഇവരെ എല്ലാ സേവന ചുമതലകളിൽ നിന്നുമൊഴിവാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.Read More
മുംബൈ: അഹമ്മദാബാദ് വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനാണ് നിർദ്ദേശം. ഡിവിഷണൽ വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരെയാണ് നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇക്കാലയളവിൽ കമ്പനിയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു. ജീവനക്കാരുടെ വിശ്രമം ലൈസൻസിംഗ് എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം വീഴ്ചകൾക്കെതിരെ കർശനമായ […]Read More
സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർ ഇന്ത്യ; യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യും
സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർ ഇന്ത്യ. 15%ത്തോളം വരുന്ന അന്താരാഷ്ട്ര സർവീസുകൾ കമ്പനി റദ്ദാക്കി. ജൂലൈ പകുതി വരെയാണ് സർവീസുകൾ വെട്ടിക്കുറച്ചത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ നടക്കുന്ന അധിക പരിശോധനയുടെ ഭാഗമായിട്ടാണ് നിയന്ത്രണം. ഇതോടെ ആറ് ദിവസത്തിനുള്ളിൽ എയർ ഇന്ത്യ റദ്ദാക്കിയ സർവീസുകളുടെ എണ്ണം 83 ആയി. യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയവയിൽ ഭൂരിഭാഗവും. സുരക്ഷാ പരിശോധനയ്ക്ക് പുറമെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലവും എയർ ഇന്ത്യ […]Read More
ന്യൂഡൽഹി: എയർ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ നടത്തിയ സമഗ്ര പരിശോധനയിൽ വലിയ സുരക്ഷാപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (DGCA) വ്യക്തമാക്കി. വിമാനങ്ങളും അറ്റകുറ്റപ്പണികളും നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതായി വിലയിരുത്തിയിട്ടുള്ള ഡിജിസിഎയുടെ റിപ്പോർട്ട് എയർ ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്നാണ് എയർ ഇന്ത്യയുടെ എല്ലാ ബോയിങ് 787-8/9 ഡ്രീംലൈനർ വിമാനങ്ങളിലും ഡിജിസിഎ അധിക സുരക്ഷാ പരിശോധനയ്ക്ക് നിർദേശം നൽകിയത്.Read More
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങളുടെ ഡിജിസിഎ( ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) പരിശോധന നടക്കുന്നതിനാൽ 6 അന്താരാഷ്ട്ര എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഡ്രീംലൈനറടക്കമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ലണ്ടൻ – അമ്യതസർ, ഡൽഹി- ദുബായ്, ബെംഗളൂരു – ലണ്ടൻ, ഡൽഹി – പാരീസ്, മുംബൈ – സാൻഫ്രാൻസിസ്കോ, അഹമ്മദാബാദ് – ലണ്ടൻ വിമാനങ്ങളാണ് റദ്ദു ചെയ്തത്.Read More
കൊൽക്കത്ത: സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് വീണ്ടും സാങ്കേതിക പ്രശ്നം കണ്ടെത്തി. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇടത് എൻജിനിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് മാറ്റി മറ്റൊരു വിമാനത്തിൽ മുംബൈയിൽ എത്തിച്ചു.Read More
അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം171 വിമാനം നമ്പർ ഉപേക്ഷിക്കുന്നുവെന്ന് എയർ ഇന്ത്യ. യാത്രക്കാരെ വേട്ടയാടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ദുരന്തത്തിന്റെ ഓർമകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പർ നൽകാനാണ് എയർ ലൈനിന്റെ തീരുമാനം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്‌വിക്ക്) വിമാനത്തിന്റെ നമ്പർ AI 159 എന്നാകും. ലണ്ടനിൽ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പർ AI 160 എന്നും നൽകും. അതേസമയം, അപകടത്തിന്റെ വിവരങ്ങൾ എയർ ഇന്ത്യയിൽ നിന്ന് അന്വേഷണ ഏജൻസി […]Read More
ന്യൂഡൽഹി: തായ്‌ലൻഡിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തര ലാൻഡിങ് നടത്തി. എ ഐ 379 വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. രാവിലെ ഡൽഹിയിൽ നിന്ന് ഒമ്പതരയ്ക്ക് പുറപ്പെട്ട വിമാനത്തിൽ 156 യാത്രക്കാർ ഉണ്ടെന്നാണ് ലഭ്യമായ വിവരം. യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൂടുതൽ പരിശോധന നടത്തി വരികയാണെന്നാണ് ലഭിച്ച വിവരം.Read More