കൊച്ചിയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി; യാത്രക്കാർ
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊച്ചിയിൽ നിന്ന് വന്ന എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടയിൽ റൺവേയിൽ നിന്ന് തെന്നിമാറിയ സംഭവത്തിൽ ആശ്വാസമായിരുന്നത് അപകടമൊന്നും നടന്നില്ലെന്നതാണ്. AI 2744 എന്ന നമ്പരിലുള്ള വിമാനമാണ് ടച്ച് ഡൗണിന് തൊട്ടുപിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടു റൺവേയ്ക്ക് പുറത്തേക്ക് തെന്നിനീങ്ങിയത്. തീവ്രമഴയിലായിരുന്നു ലാൻഡിംഗ്, ഇതാണ് അപകടത്തിന് വഴിവച്ചതെന്ന് പ്രാഥമിക നിഗമനം. വിമാനത്തിന്റെ ഒരു എഞ്ചിനിൽ ഭാഗികമായി കേടുപാടുകൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ടെങ്കിലും, വിമാനത്തെ സുരക്ഷിതമായി ബേയിലേക്കെത്തിക്കാൻ പൈലറ്റുകൾക്ക് കഴിഞ്ഞു. യാത്രക്കാരും ക്രൂ […]Read More