കോഴിക്കോട്: നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ്സുക്കാരൻ മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടായെന്ന തന്റെ പ്രസ്താവന പിൻവലിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ. പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന സംശയം മാത്രമാണ് താൻ പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും തന്നെ ഒറ്റയ്ക്ക് ആക്രമിക്കാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. ശശീന്ദ്രന്റെ പ്രസ്താവന പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള ആയുധം കൊടുത്തത് പോലെയായി എന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More