ആലപ്പുഴ: ആലപ്പുഴ കലവൂർ ഓമനപ്പുഴയിൽ മകളെ പിതാവ് കൊലപ്പെടുത്തിയ കേസിൽ അമ്മയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തു. അമ്മ ജെസി മോളും അമ്മാവൻ അലോഷ്യസുമാണ് കസ്റ്റഡിയിലുള്ളത്. വീട്ടുകാർക്ക് മുന്നിൽവെച്ചാണ് മകൾ ജാസ്മിന്റെ കഴുത്തുഞെരിച്ചതെന്ന വിവരമുണ്ടായിരുന്നു. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നതായി മാതാവും മൊഴി നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെ ജാസ്മിനെ പിതാതവ് തോർത്തുപയോഗിച്ച് കഴുത്ത് ഞെരിച്ചത്. കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.Read More
Tags :alappuzha
ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ ആണ് കൊല്ലപ്പെട്ടത്. ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടെന്ന കാരണത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടേഴ്സിന് തോന്നിയ സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ പിതാവ് ജോസ് മോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ജോസ് മോനും ഏയ്ഞ്ചലും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തിയെന്നാണ് ജോസ് പോലീസിന് നൽകിയ മൊഴി. ഹൃദയസ്തംഭനം എന്നാണ് ആശുപത്രിയിൽ നൽകിയ വിശദീകരണം. പോസ്റ്റുമോർട്ടത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടേഴ്സ് പോലീസിനെ വിവരം അറിയിച്ചു. […]Read More
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാറശാല യുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീശബരിയാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് പിതൃസഹോദരന്‍ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു. ഇതിന്റെ മാനസികവിഷമം കുട്ടിയെ അലട്ടിയിരുന്നു എന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി. സ്കൂൾ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറുകയായിരുന്നു. അരമണിക്കൂറിന് ശേഷവും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ബാത്ത്‌റൂമിന്റെ ജനലില്‍ തോര്‍ത്ത് കെട്ടി […]Read More
ആലപ്പുഴയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് വാഗാദാനം നൽകി തട്ടിപ്പ്; യുവതി
ആലപ്പുഴയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് വാഗാദാനം നൽകി പണം തട്ടിയകേസിൽ യുവതി അറസ്റ്റിൽ. തൃശൂർ ചാവക്കാട് അരിമ്പൂർ തച്ചംപിള്ളി തുപ്പേലി വീട്ടിൽ അനീഷ(27) യെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. തുറവൂർ മനക്കോടം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിദേശത്ത് പോകാനും വരാനും മറ്റുമായി വിമാന ടിക്കറ്റ് എടുക്കുന്നവരെ ലക്ഷ്യമിട്ട് ഇടനിലക്കാരിയായി നിന്ന് വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു അനീഷ ആളുകളിൽ നിന്ന് പണം തട്ടിച്ചിരുന്നത്. കാനഡയിൽ നിന്ന് നാട്ടിലേക്ക് […]Read More
ആലപ്പുഴ: ആലപ്പുഴ ആർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം അറബിക്കടലിൽ തീപിടിച്ച കപ്പലിലെ ജീവനക്കാരന്റെതാണോ എന്ന സംശയം നിലനിൽക്കുന്നു. രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്. മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.Read More
ആലപ്പുഴ: അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലെ വളഞ്ഞ വഴി തീരത്തടിഞ്ഞ വാതക കണ്ടെയ്നർ കൊച്ചി തീരത്ത് തീപിടിച്ച വാൻഹായി കപ്പലിന്റേതെന്ന് കണ്ടെത്തൽ. കണ്ടെയ്നർ കാലിയാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കണ്ടെയ്നർ കണ്ടെത്തിയതോടെ പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടാങ്കർ കരയ്ക്ക് എത്തിക്കാനായി മറൈൻ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.Read More
ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ വിളിച്ച് ചോദ്യം ചെയ്ത ശേഷം മർദിച്ചതായി പ്ലസ് വൺ ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ പരാതി ഉയർന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി അടിസ്ഥാനമാക്കി മാന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. റാഗിങിനിടെ മർദനമേറ്റ് മകൻ ബോധരഹിതനായിട്ടും സമയത്ത് ചികിത്സ നൽകാതിരുന്നുവെന്നും സ്കൂളിൽ എത്തിയപ്പോൾ മാത്രമാണ് സംഭവത്തെക്കുറിച്ച് അറിയാനായതെന്നും രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ റാഗിങ് നടന്നില്ലെന്നും ഉടൻതന്നെ ആവശ്യമായ നടപടി […]Read More