ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലാണ് ഒപ്പു വച്ചതെന്ന് ട്രംപ് ;15% താരിഫിൽ ജപ്പാനുമായി
പകര ചുങ്കം ഒഴിവാക്കി കരാർ ധാരണയിലെത്താൻ ട്രംപ് നൽകിയ അന്ത്യ ശാസനമായ ഓഗസ്റ്റ് 1 അടുത്തു വരുമ്പോൾ കൂടുതൽ രാജ്യങ്ങളുമായി ധാരണയിലെത്തിനുള്ള ശ്രമത്തിലാണ് അമേരിക്ക. കരാർ ധാരണയാകാൻ ഒരു തവണ കൂടി സമയം അനുവദിച്ചിട്ടും കൂടുതൽ രാജ്യങ്ങൾ കരാറിലേക്കെത്തുന്നില്ലെങ്കിൽ അത് നാണക്കേടാകുമെന്ന വിലയിരുത്തലിലാണ് അമേരിക്ക. ജപ്പാനുമായി കരാർ ധാരണയായ വിവരം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്. അമേരിക്കൻ ഓട്ടോമൊബൈൽ ഇറക്കുമതിക്കും കാർഷിക ഇറക്കുമതിക്കും ജപ്പാൻ തുറന്നുകൊടുക്കുമെന്ന് കരാറിലുണ്ടെന്നാണ് ട്രൂത്ത് സോഷ്യൽ പോസ്റ്റ്. അമേരിക്കയിൽ 550 ബില്യൺ ഡോളറിന്റെ […]Read More