ബാങ്ക് വായ്പ തട്ടിപ്പിൽ അനിൽ അംബാനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ദില്ലിയിലും മുംബൈയിലുമായി 35 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. 3000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പെന്നാണ് ഇഡി വൃത്തങ്ങൾ വിശദീകരിക്കുന്നത്. യെസ് ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റെയ്ഡ് നടന്നത്. യെസ് ബാങ്കിലെ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുൾപ്പെടും. 2017നും 2019നും ഇടയിൽ യെസ് ബാങ്ക് അനുവദിച്ച ഏകദേശം 3,000 കോടി രൂപയുടെ വായ്പകൾ ഷെൽ സ്ഥാപനങ്ങളിലേക്കും മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്കും വഴിതിരിച്ചുവിട്ടതായി ഇ.ഡി […]Read More