കീമിൽ പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ കേരള സിലബസിലുള്ള വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഈ നീക്കത്തിന് സംസ്ഥാന സർക്കാർ പിന്തുണ നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. പുതുക്കിയ ലിസ്റ്റ് കേരള സിലബസ് വിദ്യാർത്ഥികൾക്ക് അന്യായമാണെന്നും നിലവിലെ കീം ഘടന തന്നെ അവർക്കെതിരെ പ്രവർത്തിക്കുന്നതാണെന്നും അവർ ആരോപിക്കുന്നു. നിയമം ചിലർക്കെങ്കിലും ദോഷകരമാണെങ്കിൽ അത് പരിഷ്‌കരിക്കേണ്ടതുണ്ടെന്ന അഭിപ്രായവും വിദ്യാർത്ഥികൾ ഉയർത്തുന്നു. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നതോടെ മുമ്പ് ഉയർന്ന റാങ്കിലുണ്ടായിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടിവന്നതായും അവർ പറഞ്ഞു. ഹൈക്കോടതിയുടെ […]Read More