ആഗ്ര: ടിടിഇ ആണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സഹാൻപുർ സ്വദേശി ദേവേന്ദ്രയാണ് അറസ്റ്റിയലായത്. ട്രെയിനിലെ കുപ്പിവെള്ള വിൽപ്പനക്കാരനായിരുന്നു ഇയാൾ. ടിടിഇ യുടെ വസ്ത്രം ധരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.ജനറൽ ടിക്കറ്റ് ഇല്ലാതെ കയറുന്നവർക്ക് ടിക്കറ്റ് വാങ്ങി വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. അലിഗഡ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.Read More
Tags :Arrest
ബെംഗളൂരു: യുവതിയെ ഹോട്ടൽ മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തി. ഹരിണി(36)ആണ് കൊല്ലപ്പെട്ടത്. കാമുകനായ 25 വയസ്സുകാരൻ യഷസാണ് യുവതിയെ കൊലപ്പെടുത്തിയത്. യഷസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പ്രണയബന്ധത്തിലായിരുന്നെന്നും രണ്ടു കുട്ടികളുടെ അമ്മയായ ഹരിണി ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് അറിയിച്ചു.Read More
”സ്നേഹം ലഭിക്കാത്തതിനാലാണ് കൂടുതൽ ബന്ധങ്ങളിലേക്ക് പോയത്”- വിവാഹ തട്ടിപ്പ് കേസിൽ അറസ്റ്റിലായ രേഷ്മ
തിരുവനന്തപുരം: സ്നേഹം ലഭിക്കാത്തതിനാലാണ് താൻ കൂടുതൽ വിവാഹം കഴിച്ചതെന്ന് വിവാഹ തട്ടിപ്പിൽ അറസ്റ്റിലായ രേഷ്മ പോലീസിനോട് പറഞ്ഞു. ആര്യനാട് സ്വദേശിയെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് രേഷ്മ പോലീസ് പിടിയിലാകുന്നത്. അട്ടകുളങ്ങര വനിത ജയിലിൽ റിമാൻഡിൽ കഴിയുകയാണ് രേഷ്മ. 10 പേരെ രേഷ്മ വിവാഹം ചെയ്തതായാണ് പോലീസ് കണ്ടെത്തിയത്. വിവാഹം ശേഷം ഒരാഴ്ച്ച കഴിഞ്ഞ് മുങ്ങുന്നതാണ് രീതി. പിടിയിലാകുമ്പോൾ നെടുമങ്ങാട് പഞ്ചായത്ത് അംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹ വാഗ്ദാനം നൽകിയിരുന്നു. നെടുമങ്ങാട് സമീപത്തെ പഞ്ചായത്തംഗം വിവാഹത്തിന് […]Read More
കൊല്ലം: നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളം തുടർന്നു. മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും പൊലീസിനോട് തട്ടിക്കയറി.Read More