ശ്രീകൃഷ്ണജയന്തി അവധിയാക്കിയ സി എച്ച് മുഹമ്മദ് കോയയുടെ മാതൃക പിന്തുടരാൻ ആഹ്വാനം ചെയ്ത്
ശ്രീകൃഷ്ണ ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ചത് സി എച്ച് മുഹമ്മദ് കോയ പുലർത്തിയ ഉഭയകക്ഷിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണെന്ന് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. സംസ്ഥാനത്തെ ഹിന്ദുജനസമാന്യത്തിനിടയിൽ ആഴത്തിൽ പ്രതിധ്വനിച്ച തീരുമാനമായിരുന്നു സിഎച്ചിന്റേതെന്നും ശശി തരൂര്‍ വ്യക്തമാക്കി. മുൻമുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ ജന്മവാർഷിക ദിനത്തിൽ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലായിരുന്നു ശശി തരൂരിന്റെ പരാമർശം.സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനാലാണ് സി എച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രതന്ത്രജ്ഞത ഏറ്റവും നന്നായി തിളങ്ങിയത്. ഒരു […]Read More