ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു. ഒരു വര്‍ഷം മുമ്പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടേയും സതീഷിന്റെ അക്രമാസക്തപെരുമാറ്റ വീഡിയോകളുടേയും അടിസ്ഥാനത്തിലാണ് കമ്പനി നടപടി. ശാസ്താംകോട്ട മനക്കര സ്വദേശിയാണ് സതീഷ് ശങ്കർ. സതീഷിന്റ നിരന്തരമായുള്ള പീഡനമാണ് അതുല്യയുടെ […]Read More